Recent Articles

സി.പി.എം കേന്ദ്ര നേതൃത്വം ജനങ്ങളോട് പറയേണ്ടത്

ഒരു അപസര്‍പ്പക കഥയേക്കാളും ദുരൂഹമായി കഴിഞ്ഞ നാലുദിവസമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ മൂന്ന് ചോദ്യങ്ങളുമായി ഇടപെടുകയാണ്. ഒന്ന്; നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് […]

Read Article →

വീരനെക്കുറിച്ചോർക്കാൻ ഇത്രയും കൂടി.

വെള്ളിയാഴ്ച അതിരാവിലെ മാതൃഭൂമി ദിനപത്രം എടുത്ത് നിവര്‍ത്തിയപ്പോള്‍ നിറഞ്ഞുനിന്നത് എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു. ഞെട്ടലോടെയും വേദനയോടെയും ഓര്‍ത്തത് ഇരുപത്തിരണ്ട് വര്‍ഷം മുമ്പുള്ള മറ്റൊരു രംഗമാണ്.
എ.കെ.ജി സെന്ററില്‍ നിന്നാരംഭിച്ച ഇ.എം.എസിന്റെ അന്ത്യയാത്ര ശാന്തികവാടത്തിലേക്ക് പോകും വഴി ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. രണ്ടാമത് ഒരിക്കല്‍കൂടി ആ മുഖമൊന്ന് കാണാന്‍ ദര്‍ബാര്‍ ഹാളിന് മുന്നിലെ പുരുഷാരത്തിനിടയിലൂടെ കടന്ന് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഏതാനും അനുയായികള്‍ക്കൊപ്പം എം.പി വീരേന്ദ്രകുമാര്‍ മുമ്പില്‍.
”ഇ.എം.എസ് പോയല്ലോ.”

Read Article →

Covid-19 : India under a political emergency കൊറോണയുടെ ചെലവില്‍ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥ

കൊവിഡ്-19ന്റെ പേരില്‍ രാജ്യത്തിപ്പോള്‍ ഒരു പ്രത്യേകതരം അടിയന്തിരാവസ്ഥയാണ്. അതൊരു ആരോഗ്യ അടിയന്തിരാവസ്ഥയല്ല. ചുരുക്കം ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയുമല്ല. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന അതിലും വലിയ രാഷ്ട്രീയ അടിയന്തിരാവസ്ഥയാണ്.മെയ് ഒന്നിന്റെ സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് അത് വ്യക്തമാക്കുന്നു. […]

Read Article →