Delhi shooting shocks Martyr’s day. രക്തസാക്ഷി ദിനത്തില്‍ ഡല്‍ഹിയില്‍ വെടിയൊച്ച

ഗാന്ധിജി വെടിയേറ്റുവീണ നിമിഷങ്ങളിലെ ചിത്രങ്ങള്‍ നീക്കംചെയ്ത നിലയിലാണ് ഡല്‍ഹിയിലെ ഗാന്ധിസ്മൃതി ഇത്തവണ ആയിരകണക്കില്‍ സന്ദര്‍ശകരെ വരവേറ്റത്. പ്രസിദ്ധ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍ട്രി ബ്രസണ്‍ പകര്‍ത്തിയ പതിമൂന്ന് ചിത്രങ്ങള്‍ ഈയിടെ അവിടെനിന്നു മാറ്റുകയായിരുന്നു. ഗാന്ധിജി ബിര്‍ളാ ഹൗസില്‍നിന്ന് (ഇപ്പോഴത്തെ ഗാന്ധിസ്മൃതി) പ്രാര്‍ത്ഥനയ്ക്ക് ഇറങ്ങുന്നതുതൊട്ട് […]

Read Article →

Kerala Assembly Session and anti- CAA National Movement മാരീചന്മാര്‍ ഇറങ്ങുന്ന സമയം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റേതെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടേതെന്നും പറയുന്ന ഭരണഘടനാ നിലപാടില്‍ ഉറച്ചുനില്ക്കുമ്പോഴാണ് കേരളനിയമസഭാ സമ്മേളനം ഇന്നുചേരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍ക്കൊള്ളുന്ന പ്രസംഗ ഖണ്ഡിക നീക്കംചെയ്യണമെന്ന് ഗവര്‍ണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. സര്‍ക്കാറിന്റെ നയമാണ് അതെന്നതുകൊണ്ട് […]

Read Article →

Kerala focuses Governor and CPM ഗവര്‍ണറുടെ സങ്കീര്‍ത്തനങ്ങളും സി.പി.എമ്മിന്റെ സങ്കോചങ്ങളും

മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ പ്രതികരണത്തിനു ശേഷമെങ്കിലും പുതിയ കേരള ഗവര്‍ണര്‍ സംയമനം പാലിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. തന്റെ മുന്‍ഗാമി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. തനിക്ക് തന്റേതായ അഭിപ്രായവും – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചതങ്ങനെയാണ്. വ്യക്തിപരമായ അഭിപ്രായങ്ങളോട് […]

Read Article →

I V Babu is no more എം.എന്‍ വിജയന്റെ കൈവിടാതെ ഒരാള്‍

അധിനിവേശ ശക്തികള്‍ക്കെതിരായ കേരളത്തിന്റെ ആശയപരമായ പോരാട്ടത്തിന്റെ മുന്‍നിരയില്‍നിന്ന് ഒരു പോരാളി അപ്രതീക്ഷിതമായി അകാലത്ത് യാത്രയായി. വെള്ളിയാഴ്ച (ജനുവരി 17) രാവിലെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഐ.വി ബാബുവിന്റെ നിര്യാണം അവിശ്വസനീയമായിരുന്നു. ഐ.വി ബാബു […]

Read Article →

Hindutva fascism is in a crucial turning point ഹിന്ദുത്വ ഫാഷിസം പുതിയ വഴിത്തിരിവില്‍

സത്യം ആയിരം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പറഞ്ഞാലും അതിലോരോന്നും സത്യമായിരിക്കുമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറയാറ്. 1893 സെപ്റ്റംബര്‍ 11ന് ചിക്കാഗോയിലും 1897ല്‍ ബേലൂര്‍ മഠത്തിലും 1902ല്‍ അവിടെ അന്ത്യശ്വാസം വലിക്കുംവരെയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ലോകം ആ സത്യം ദര്‍ശിച്ചു. എന്നാല്‍ ജനുവരി 12ന് […]

Read Article →

Learning history by reading – The Communist way ചരിത്രം വായിച്ചുപഠിക്കുമ്പോള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവാദം ഒഴിവാക്കാനാവില്ല. പ്രത്യേകിച്ചും ഒരേ തട്ടകത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐയ്ക്കും സി.പി.എമ്മിനും. എന്നാല്‍ വിവാദമുയര്‍ത്തുന്ന സമയവും സാഹചര്യവും അതിനേക്കാള്‍ പ്രധാനമാണെന്ന് ഓര്‍ക്കുന്നതാണ് വിവേകം. ഭൂപരിഷ്‌ക്കരണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐയും ഉയര്‍ത്തുന്ന വിവാദം ദേശീയ-ആഗോള സാഹചര്യത്തെപ്പോലും പരിഹസിക്കുന്നതായി. പൗരത്വനിയമ […]

Read Article →

CDS keeps away from politics, Kerala Guv confronts Legislature രാഷ്ട്രീയംവിട്ട് സേനാമേധാവി കൊമ്പുകുലുക്കി ഗവര്‍ണര്‍

2019 ചരിത്രത്തിന്റെ ഭാഗമാകുന്നതിനു തൊട്ടുമുമ്പായി ഈ പംക്തിയില്‍ കുറിച്ച അവസാനവാചകം ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ: ‘2020ന്റെ ആദ്യമാസംതന്നെ സംയുക്ത സേനാമേധാവിയുടെ പുതിയ തസ്തികയിലേക്ക് പ്രധാനമന്ത്രി മോദി ആരെ നിയോഗിക്കുമെന്നത് ഏറെ നിര്‍ണ്ണായകമായിരിക്കും.’ ഡിസംബര്‍ 31നുതന്നെ ആദ്യ സംയുക്ത സേനാമേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ […]

Read Article →

New Year Greetings

2020 ഉല്പതിഷ്ണുക്കളും നവീകരണേച്ഛുക്കളുമായ ഭരണാധികാരികളെ തട്ടിവീഴ്ത്തി ലോകത്തിന്റെ പല ഭാഗങ്ങളിലും തീവ്രവാദ രാഷ്ട്രീയ നേതാക്കള്‍ അധികാരത്തിലേറുകയാണ്. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുംവേണ്ടി ബഹുഭൂരിപക്ഷം ജനങ്ങളും പ്രക്ഷോഭത്തിലിറങ്ങുകയും ചെയ്യുന്നു. ഈ ആഗോള കാഴ്ചക്കിടയിലാണ് 2020 പിറന്നുവീണത്. 2019 ഇന്ത്യയില്‍നിന്നു യാത്രപറഞ്ഞത് ദേശീയപതാകയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച്, രാഷ്ട്രപിതാവ് […]

Read Article →

The political Jallikattu of a Governor ഒരു ഗവര്‍ണറുടെ രാഷ്ട്രീയ ജല്ലിക്കട്ട്

എണ്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനം കലുഷിതവും സംഘട്ടനാത്മകവുമാക്കി അലങ്കോലപ്പെടുത്തി. ഉദ്ഘാടന അതിഥിയായി എത്തിയ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് മുന്‍ പ്രാസംഗികര്‍ക്ക് രാഷ്ട്രീയ മറുപടി പറഞ്ഞ് എഴുതി തയാറാക്കിയ പ്രസംഗം കോണ്‍ഗ്രസില്‍ വായിക്കാതെ […]

Read Article →