മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

At the political suicide point രാഷ്ട്രീയ ആത്മഹത്യാമുനമ്പില്‍

മനുഷ്യന് അസാധ്യമായ രണ്ടുകാര്യങ്ങളുണ്ട്.  അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചുപ്രവേശിക്കുക.  പിതൃത്വം നിഷേധിക്കുക.  ഇത് ഓര്‍ക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും സി.പി.എമ്മിന്റെ ഒന്നാം സംസ്ഥാനസമ്മേളനം നടന്ന ആലപ്പുഴയില്‍ ഇരുപത്തൊന്നാം സംസ്ഥാനസമ്മേളനം കൊടിയിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. അരനൂറ്റാണ്ടുമുമ്പ് സി.എച്ച് കണാരനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത ആദ്യ സംസ്ഥാനസമ്മേളനം മുതല്‍ സി.പി.എം ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ പിന്‍പറ്റി നടപ്പാക്കിപ്പോന്ന രാഷ്ട്രീയ – സംഘടനാ നിലപാടുകളും ശൈലിയും അട്ടിമറിച്ച ഒരു സമ്മേളനമായാണ് ആലപ്പുഴയില്‍ ഇത്തവണ അത് സമാപിച്ചത്.  ഏതൊക്കെ മാര്‍ഗത്തിലൂടെ ആരൊക്കെ ആ കര്‍മ്മത്തിന് നേതൃത്വം നല്‍കി … Continue reading

ഇടതുപക്ഷം / കോളം / മംഗളം / Published

VS Barabbas and the Party വി.എസും ബറാബ്ബാസും പാര്‍ട്ടിയും

കുതിരപ്പടയാളിയെ താഴെവീഴ്ത്തിയാല്‍ വീണ്ടും കുതിരപ്പുറത്തുകയറി പടനയിക്കാനാകുമോ?    അല്ല, കാലാള്‍പടയാളിയായി പോരാട്ടം നടത്തേണ്ടിവരുമോ? സി.പി.ഐ.എമ്മിന്റെ ആലപ്പുഴ സമ്മേളനത്തോടെ സി.പി.എമ്മും അതിന്റെ സ്ഥാപകനേതാവ് വി.എസ് അച്യുതാനന്ദനും എത്തിനില്‍ക്കുന്നത് ചരിത്രം നിര്‍ണ്ണയിക്കുന്ന ഇത്തരമൊരു വഴിത്തിരിവിന്റെ മുഖത്താണ്. വി.എസ് പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണെന്ന് പ്രകാശ് കാരാട്ടും ‘ഞാന്‍ നിസ്സഹായനാണ്’ എന്ന് വി.എസ്സും പറയുന്നു. അതില്‍ ഉള്‍ക്കൊള്ളുന്ന വസ്തുത തുടക്കത്തില്‍ പറഞ്ഞ അവസ്ഥയാണ്. തൊഴിലാളിവര്‍ഗ രാഷ്ട്രീയവും  മാര്‍ക്‌സിസത്തിന്റെ പ്രയോഗ കടിഞ്ഞാണുമുള്ള സി.പി.എം എന്ന കുതിരപ്പുറത്തുനിന്നാണ് വി.എസിനെ പാര്‍ട്ടിയുടേപേരില്‍ ആസൂത്രിതമായി വീഴ്ത്തിയത്.    ആലപ്പുഴ സമ്മേളനം അംഗീകരിച്ച പ്രവര്‍ത്തന … Continue reading