History of small things  ചരിത്രത്തിലേക്ക് ചില കൂട്ടിച്ചേര്‍ക്കലും തിരുത്തും
Published

History of small things ചരിത്രത്തിലേക്ക് ചില കൂട്ടിച്ചേര്‍ക്കലും തിരുത്തും

ചരിത്രം മാഞ്ഞും മറഞ്ഞും ചോര്‍ന്നും പോകുന്നത് സ്വാഭാവികാവസ്ഥയാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചരിത്രം പക്ഷെ അതിലും വ്യത്യസ്തമാണ്. മായ്ച്ചും മറച്ചും തിരുത്തിയും ആണത് സാര്‍വ്വദേശീയമായും ദേശീയമായും മുന്നോട്ടുപോകുന്നത്. ഇന്നത്തെ പ്രഭാത പത്രങ്ങള്‍ക്കിടയില്‍നിന്ന് ദേശാഭിമാനി കൊച്ചി പതിപ്പിന്റെ പുതിയ പ്രസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രത്യേക പതിപ്പ് വായിച്ചപ്പോഴാണ് ഇത്രയും ഓര്‍ത്തത്. കല്ലച്ചില്‍നിന്ന് ഏറ്റവും ആധുനികമായ, സാങ്കേതിക വിദ്യയുള്ള പുതിയ പ്രസിലേക്ക് ദേശാഭിമാനി വളര്‍ന്നതിന്റെ ചരിത്രം വായിച്ചപ്പോള്‍. മണ്‍മറഞ്ഞുപോയ പല സഖാക്കളുടെയും മുഖങ്ങള്‍ തെളിഞ്ഞുവന്നു. കോഴിക്കോട്ട് ആദ്യ എഡിഷനില്‍നിന്ന് 1968 മെയ് … Continue reading

A marriage ceremony illuminates the memory of P Rajan and Prof. T V Eachara Warrier   ചരിത്രത്തിന്റെ കണ്ണിതിളക്കി ഒരു വിവാഹം
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

A marriage ceremony illuminates the memory of P Rajan and Prof. T V Eachara Warrier ചരിത്രത്തിന്റെ കണ്ണിതിളക്കി ഒരു വിവാഹം

സാധാരണഗതിയില്‍ സ്വകാര്യ ചടങ്ങാണ് വിവാഹം. വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷത്തില്‍ പങ്കുകൊള്ളുന്ന ഒരപൂര്‍വ്വ മുഹൂര്‍ത്തം. പക്ഷെ, ചരിത്രത്തിലേക്കുള്ള ഒരു കണ്ണിയാകുമ്പോള്‍ അതൊരു പൊതുവൃത്താന്തംകൂടിയാണ്. ആ കണ്ണി വിളക്കിച്ചേര്‍ക്കാന്‍ ഒരു ചരിത്രസാക്ഷികൂടി വേണ്ടിവരുമെങ്കിലും. ഇത് ഓര്‍മ്മിപ്പിച്ച ഒരു അപൂര്‍വ്വ വിവാഹ ചടങ്ങില്‍ വ്യാഴാഴ്ച സംബന്ധിക്കുകയുണ്ടായി. എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിനും ജനറല്‍ ആശുപത്രിക്കും അടുത്തുള്ള ശിവക്ഷേത്രവളപ്പിലെ ഗൗരി കല്യാണമണ്ഡപത്തില്‍. പുറത്തെ സ്വാഗത കമാനത്തില്‍ ഭാഗ്യലക്ഷ്മി – രാജന്‍ എന്ന് വധൂവരന്മാരുടെ പേരുകള്‍ പുഷ്പാക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്നു. പുതുവര്‍ഷത്തിനു … Continue reading

Danger of dictatorship exists ആപത്ത് അവസാനിക്കുകയല്ല
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Danger of dictatorship exists ആപത്ത് അവസാനിക്കുകയല്ല

സാധാരണമായി അവസാനി ക്കേണ്ടിയിരുന്ന ഗുജറാ ത്തില്‍നിന്നുള്ള രാജ്യസഭാ തെര ഞ്ഞെടുപ്പ് അസാധാരണ നടപടി ക്രമങ്ങളും ആശങ്കയും കടന്ന് പുലര്‍ച്ചെ അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് ഉയര്‍ത്തുന്ന ദേശീയ വിഷയമായി അതു മാറി. ഭരണഘടനാ വിധേയമായ രാഷ്ട്രീയ മത്സരത്തില്‍ അര്‍ഹമായ വിഹിതം കിട്ടിയാലും മതിയാവാതെ അധികാര ആര്‍ത്തി കാണിക്കുന്ന ബി.ജെ.പി എന്ന അപകടം. തെരഞ്ഞെടുപ്പു കമ്മീഷന്‍കൂടി ഭരണകക്ഷിക്ക് വിധേയമായാല്‍ ഇന്ത്യന്‍ ജനാധിപത്യം വീണ്ടും അടിയന്തരാവസ്ഥയിലെന്നപോലെ എത്താനുള്ള സാധ്യതയും. 176 അംഗബലമുള്ള ഗുജറാത്ത് സഭയില്‍ 121 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്കും 51 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിനും … Continue reading

മുസ്ലിംലീഗിലെ വോട്ടുചോര്‍ച്ച
Published

മുസ്ലിംലീഗിലെ വോട്ടുചോര്‍ച്ച

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ രണ്ട് എം.പിമാര്‍ വോട്ടുചെയ്തില്ല. ചെയ്യാതെപോയത് വൈകി അവര്‍ എത്തിയതുകൊണ്ടുമാത്രം. മുസ്ലിംലീഗ് നേതൃത്വം രാഷ്ട്രീയമായി മറുപടി പറയാന്‍ ബാധ്യസ്തമായ വലിയ വീഴ്ച. പാര്‍ലമെന്റിന്റെ ഇരുസഭയിലുംകൂടി ലീഗിനുള്ള മൂന്നുവോട്ടുകളും ചെയ്യാതെപോയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷ വിജയത്തില്‍ മാറ്റം വരുമായിരുന്നില്ല. പക്ഷെ, മുസ്ലിംലീഗ് വൈകാരികമായിപോലും ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനാണ് ഇത് തിരിച്ചടിയായത്. അതും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിതന്നെ വീഴ്ചവരുത്തിയതില്‍. ഡല്‍ഹിയില്‍ വിമാനം എത്താന്‍ വൈകിയതുകൊണ്ട് താമസിച്ചെന്നാണ് സാങ്കേതിക വിശദീകരണം. ഈ … Continue reading