HAPPY NEW YEAR നവവത്സരാശംസകള്‍

ആശങ്കകളുടേയും ഉത്ക്കണ്ഠകളുടേയും പുതിയ വര്‍ഷത്തിലേക്ക് പ്രതീക്ഷകളുടെ ഉറച്ച കാല്‍വെപ്പുമായി നമുക്ക് ഒന്നിക്കാം. നന്മകള്‍ക്കുവേണ്ടി കൂട്ടായി ശബ്ദിക്കാം Advertisements

The UDF Disarray യു.ഡി.എഫിനെ പൊളിച്ചടുക്കുന്നു

ഇവിടെ പൊളിച്ചടുക്കുന്നത്  ഗവണ്മെന്റിന്റെ പുതിയ മദ്യനയം മാത്രമല്ല യു.ഡി.എഫിനെത്തന്നെയാണ്.  ഞായറാഴ്ച ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും പുതിയ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ 418 ബാറുകളിലൂടെ ബിയറും വൈനും വില്‍പ്പന നടത്താനും പ്രത്യേക മന്ത്രിസഭായോഗം  തീരുമാനിച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആ വഴിക്കാണ്.  യു.ഡി.എഫ് എന്ന ഐക്യജനാധിപത്യ മുന്നണിയുടെ തകര്‍ച്ചയിലേക്കും ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന്റെ പതനത്തിലേക്കും  പുതിയ രാഷ്ട്രീയ വഴികള്‍ തുറക്കുന്നതിലേക്കും. പലതുകൊണ്ടും യു.ഡി.എഫിന് വ്യാഴാഴ്ച ഒരു കറുത്ത ദിവസമായിരുന്നു.  സര്‍ക്കാര്‍ തീരുമാനം പൂര്‍ണ്ണമായി പഠിച്ചു പ്രതികരിക്കാന്‍ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി കെ.പി.സി.സി… Read More The UDF Disarray യു.ഡി.എഫിനെ പൊളിച്ചടുക്കുന്നു

Oh Taliban….. പാക് കുരുതിക്കളത്തില്‍ ചരിത്രം പിടയ്ക്കുന്നു

കണ്ണേ മടങ്ങുക എന്ന് കവി മാത്രമല്ല മനുഷ്യത്വമുള്ളവരാകെ സ്വയം പറഞ്ഞുപോകുന്ന കുരുതിക്കളമാണ് പെഷാവറിലെ സൈനിക പബ്ലിക് സ്‌ക്കൂളില്‍ താലിബാന്‍ സൃഷ്ടിച്ചത്.  തപോവനത്തിലെ ശാന്തതയിലിരുന്ന് പരീക്ഷയെഴുതുന്ന കുട്ടികളോട് ‘കൊല്ലാന്‍ പോകുകയാണ്.  പ്രാര്‍ത്ഥിക്ക്’  എന്ന് അവര്‍ അലറി.  അക്ഷരവെളിച്ചത്തില്‍ ധ്യാനനിരതരെന്നോണമിരുന്ന വിദ്യാര്‍ത്ഥികള്‍ സൈനിക വേഷത്തില്‍ വന്ന ഭീകരരുടെ വെടിയേറ്റ് വീണുപിടഞ്ഞു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  തകര്‍ക്കുക, അത്തരം സ്‌ക്കൂളുകളില്‍ അധ്യയനം നടത്തുന്നതില്‍നിന്ന് കുട്ടികളെയും  രക്ഷിതാക്കളെയും  ഭയപ്പെടുത്തി പിന്‍തിരിപ്പിക്കുക.  പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പോകുന്നത് സായുധ ശക്തികൊണ്ട് നേരിടുക.  വിദ്യാര്‍ത്ഥികള്‍… Read More Oh Taliban….. പാക് കുരുതിക്കളത്തില്‍ ചരിത്രം പിടയ്ക്കുന്നു

Minister Mani is accused No.1 ഈ വെള്ളരിക്കാപ്പട്ടണത്തിലെ രാഷ്ട്രീയ ആഭാസങ്ങള്‍

അധികാര രാഷ്ട്രീയം ധാര്‍മ്മികതയെ കുഴിച്ചുമൂടുന്നത് എങ്ങനെയെന്നാണ് യഥാര്‍ത്ഥത്തില്‍ കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.  സംസ്ഥാനത്തിന്റെ  രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ധനമന്ത്രിയെപ്പോലുള്ള ഒരു മന്ത്രിസഭാംഗം കോഴ ചോദിച്ചു വാങ്ങിയതിന് ഒന്നാം പ്രതിയായി കോടതിയില്‍ എത്തുന്നത്. പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്ത് എല്ലാവിധ പ്രതിഷേധ കോലാഹലങ്ങളും നടത്തിയിട്ടും വികാര വിക്ഷോഭങ്ങള്‍ ഉള്ളിലൊതുക്കിയ അഗ്നിപര്‍വ്വതംപോലെ നിശബ്ദനായി ആ പരീക്ഷണവേള കടക്കാന്‍ ധനമന്ത്രി കെ.എം മാണിക്കു കഴിഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യു.ഡി.എഫ് നേതൃത്വമാകെയും ആ ഭാവി രാഷ്ട്രീയ ബാധ്യതയ്ക്കുചുറ്റും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.  ദൃശ്യമാധ്യമങ്ങളിലൂടെ… Read More Minister Mani is accused No.1 ഈ വെള്ളരിക്കാപ്പട്ടണത്തിലെ രാഷ്ട്രീയ ആഭാസങ്ങള്‍