The hollow secular federal alternative മൂന്നാം ബദല്‍ എന്ന മുന്നണി

തെരഞ്ഞെടുപ്പു  പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ദേശീയതലത്തില്‍ ഒരു മൂന്നാം ബദല്‍ പിറന്നിരിക്കുന്നു.  ഇടതുപക്ഷ പാര്‍ട്ടികളുടെ മുന്‍കയ്യില്‍ പ്രാദേശിക ഭരണകക്ഷികള്‍ ചേര്‍ന്നുള്ള തെരഞ്ഞെടുപ്പ് കൂട്ടായ്മ. കോണ്‍ഗ്രസ്സിനെ അധികാരത്തില്‍നിന്ന് പുറത്തെറിയുക.  ബി.ജെ.പിയും വര്‍ഗീയ ശക്തികളും  അധികാരത്തില്‍ വരുന്നത് തടയുക.   ജനാധിപത്യ, മതനിരപേക്ഷ, ഫെഡറല്‍, ജനപക്ഷ, വികസന അജണ്ടയാണ് ഇതിനായി പതിനൊന്നു പാര്‍ട്ടികള്‍ചേര്‍ന്ന് മുന്നോട്ടുവെച്ചിട്ടുള്ളത്. വെറും നാലു മാസത്തെ രാഷ്ട്രീയ നീക്കങ്ങളില്‍നിന്നാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളും ആറു പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നുള്ള ബദല്‍ രൂപപ്പെടുത്തിയത്.  ഒക്‌ടോബര്‍ 30-ന്റെ വര്‍ഗീയ… Read More The hollow secular federal alternative മൂന്നാം ബദല്‍ എന്ന മുന്നണി

The CBI enquiry dilemma of CPM ചുക്കുരാഷ്ട്രീയം ഇവിടെ സങ്കീര്‍ണ്ണമാകുന്നു

കേരള രക്ഷാമാര്‍ച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ സി.പി.എം ഉദ്ദേശിക്കുന്നതെന്താണ് എന്ന് ജനങ്ങള്‍ ചോദിക്കുന്ന സ്ഥിതിയായിരിക്കുന്നു.  കേരളത്തിന്റെ രക്ഷയ്ക്കുവേണ്ടിയോ അതോ സി.പി.എം എന്ന പാര്‍ട്ടിയുടെ രക്ഷയ്ക്കുവേണ്ടിയോ ഈ യാത്ര?  യു.ഡി.എഫ് ഭരണത്തിന്റെ  അപകടങ്ങളില്‍നിന്ന്  ജനങ്ങളെ രക്ഷിക്കുന്നതിനെക്കുറിച്ചല്ല ജാഥയുടെ നായകന്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ സുരക്ഷയുടെ മാത്രം കാര്യമാണ്. ചെങ്കൊടിയേക്കാളേറെ  ‘ചുക്ക്’ എന്ന പ്രതീകം ഉയര്‍ത്തിയാണ് പിണറായി സുരക്ഷ ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നത്.  വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അദ്ദേഹം പറഞ്ഞത് സി.ബി.ഐയ്ക്ക് സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നാണ്.  ടി.പി വധക്കേസിലെ ഉന്നതതല… Read More The CBI enquiry dilemma of CPM ചുക്കുരാഷ്ട്രീയം ഇവിടെ സങ്കീര്‍ണ്ണമാകുന്നു

The Hon’ble Harper the U K Minister and the Honour of Aryadan the Kerala Minister മന്ത്രി ഹാര്‍പ്പറും മന്ത്രി ആര്യാടനും

രണ്ടു മന്ത്രിമാരെക്കുറിച്ചാണ് ഇത്തവണ പറയാനുള്ളത്.  രാജിവെച്ച ബ്രിട്ടനിലെ കുടിയേറ്റകാര്യ മന്ത്രിയാണ്  43 കാരനായ മാര്‍ക് ഹാര്‍പ്പര്‍.  യാഥാസ്ഥിതിക കക്ഷിയിലെ പ്രമുഖ എം.പിയായ ഹാര്‍പ്പര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വിശ്വസ്തനും ഭാവി പ്രധാനമന്ത്രി  പ്രതീക്ഷയുമായിരുന്നു.  മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിലെ മതനിരപേക്ഷതയുടേയും ആദര്‍ശ രാഷ്ട്രീയത്തിന്റേയും വേറിട്ട ശബ്ദമാണ്  78 കാരനായ ആര്യാടന്‍ മുഹമ്മദ്. ആന്റണി കോണ്‍ഗ്രസ് പങ്കാളിയായിരുന്ന 1980-ലെ  ഇ.കെ. നായനാരുടെ ഇടതുമന്ത്രിസഭയില്‍  അംഗമായി ഭരണരംഗത്തു കാല്‍വെച്ച ആര്യാടനെതിരെ അഴിമതിയോ സ്വാഭാവദൂഷ്യമോ എതിരാളികള്‍പോലും സത്യസന്ധമായി ഉന്നയിക്കില്ല.  ആര്യാടന്‍ മുഹമ്മദ്… Read More The Hon’ble Harper the U K Minister and the Honour of Aryadan the Kerala Minister മന്ത്രി ഹാര്‍പ്പറും മന്ത്രി ആര്യാടനും

KAZHCHA കാഴ്ച

ആര്യാടന്റെ അസാന്നിധ്യം ദുരൂഹം ദേശാഭിമാനി – 14 ഫെബ്രുവരി 2014 നിലമ്പൂര്‍:  സ്വന്തം ഓഫീസ് പ്രവര്‍ത്തിക്കുന്ന നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി ക്രൂരമായി കൊല്ലപ്പെട്ട്  ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രി ആര്യാടന്‍ മുഹമ്മദ് സ്ഥലത്ത് എത്തിയില്ല.  സാധാരണയായി വെള്ളിയാഴ്ച രാത്രിയോടെ  നിലമ്പൂരിലെ വീട്ടിലെത്തുന്ന മന്ത്രി ശനി, ഞായന്‍ ദിവസങ്ങളില്‍ മണ്ഡലത്തിലെ  പൊതു – സ്വകാര്യ പരിപാടികളില്‍ പങ്കെടുത്ത് തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക്  മടങ്ങാറാണ് പതിവ്. ആര്യാടന്റെ എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്നത് കൊലപാതകം നടന്ന ഓഫീസിലാണ്.  ആര്യാടന്റെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനും  പഴ്‌സണല്‍… Read More KAZHCHA കാഴ്ച