Latest High Court order in T P murder case ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ഹൈക്കോടതി ഉത്തരവും

ഹര്‍ജിക്കാര്‍ ആരുതന്നെയായാലും  കോടതി നടപടിക്രമങ്ങളില്‍  സുതാര്യതയും ന്യായവും ഉറപ്പിക്കല്‍  കോടതിയുടെ ചുമതലയാണെന്ന്  കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഒരു കേസ് കേള്‍ക്കുന്നതിനിടയില്‍ വ്യക്തമാക്കുകയുണ്ടായി.    നീതിക്കുവേണ്ടി അവസാനത്തെ അഭയമായി  ജനങ്ങള്‍ കോടതികളെ കാണുന്ന ഇന്നത്തെ അവസ്ഥയില്‍  അതു ശരിയും പ്രധാനവുമാണ്.  എന്നാല്‍ നീതി നടപ്പാക്കിയാല്‍ മാത്രംപോരാ,   നടപ്പാക്കിയതായി  ബോധ്യപ്പെടുകകൂടി വേണം. ഇത്  ഉറപ്പുവരുത്തുമ്പോഴേ  ഈ നിലപാടിന്റെ  സുതാര്യതയും  നിഷ്പക്ഷതയും ഉറപ്പാക്കപ്പെടുകയുള്ളൂ. “Justice should not only be done, but should manifestly and undoubtedly be seen to… Read More Latest High Court order in T P murder case ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ഹൈക്കോടതി ഉത്തരവും

Achuthamenon’s emergency legacy അച്യുതമേനോനുവേണ്ടി ചരിത്രത്തിന്റെ തല കൊയ്യല്ലേ

 ശത്രുസൈന്യം എതിര്‍സൈനികരുടെ തലയറുത്ത് മൃതദേഹം വികൃതമാക്കുന്ന് ക്രൂരതതന്നെയാണ് ചരിത്രത്തിന്റെ തലവെട്ടി  അതു വികൃതമാക്കുന്നത്.  സി. അച്യുതമേനോന്റെ ജന്മശതാബ്ദിയില്‍ ചരിത്രത്തിന്റെ പുനര്‍വായനയ്ക്കു പകരം ഇപ്പോള്‍  ചിലര്‍ നടത്തുന്നത് അതാണ്.    മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ ജന്മശതാബ്ദി ദിനത്തില്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ചെയ്തു.   കേരളീയ രാഷ്ട്രീയത്തിലും സമൂഹത്തിലും ചേലാട്ട് അച്യുതമേനോന്‍   പതിറ്റാണ്ടുകളുടെ ചരിത്രം അടയാളപ്പെടുത്തിയ വ്യക്തിയാണ്.  ഏഴുവര്‍ഷക്കാലത്തെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാന്‍ ഇത്തരമുള്ള കൊടും കൈക്രിയകളുടെ ആവശ്യമേയില്ല. പുന്നപ്ര –… Read More Achuthamenon’s emergency legacy അച്യുതമേനോനുവേണ്ടി ചരിത്രത്തിന്റെ തല കൊയ്യല്ലേ

Desabhimani Case CPI(M) submits to High Court

എന്നെ നേരിട്ടറിയുന്നവരും  അല്ലാത്തവരുമായ  കേരളത്തിനകത്തും പുറത്തുനിന്നുമുള്ള  ആളുകള്‍  കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി  ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്:   കോടതി ഉത്തരവ് സി.പി.എം നടപ്പാക്കിയോ?  ദേശാഭിമാനിയും ഞാനും തമ്മിലുള്ള  തൊഴില്‍ തര്‍ക്കത്തില്‍  ആദ്യം ലേബര്‍ കോടതിയും, ആ വിധി ശരിവെച്ച്  ഹൈക്കോടതിയും  പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ചോദ്യം.  വളരെ വൈകിയാണെങ്കിലും സി.പി.എമ്മില്‍നിന്നുതന്നെ മറുപടി ഉണ്ടായിരിക്കുന്നു.  കൊല്ലം – എറണാകുളം ലേബര്‍ കോടതികളുടെയും നിരവധി തവണ  ഹൈക്കോടതിയുടെയും  മുമ്പില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി  ഉത്തരം തേടിയ വിഷയമാണിത്.   മാധ്യമങ്ങളും പൊതുസമൂഹവും  തുടര്‍ച്ചയായി  ചര്‍ച്ചചെയ്തതും.    ഞാനെന്ന… Read More Desabhimani Case CPI(M) submits to High Court

A new movement to replace പുതിയ മുന്നേറ്റത്തിന്റെ വഴി

 ഡല്‍ഹിയില്‍  പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം   തുറന്നുവിട്ട പ്രതിഷേധസമരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍  നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.   അസംഭവ്യമെന്നു കരുതിയതാണ് സംഭവിച്ചത്.  പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റിന്റെ നിരോധിത മേഖലയും  രാഷ്ട്രപതിഭവനും ഉള്‍ക്കൊള്ളുന്ന റായ്‌സീനാ കുന്നിലെ  അതിസുരക്ഷാ മേഖലയില്‍ ഇരമ്പിയാര്‍ത്ത്  എത്തുകയായിരുന്നു  പ്രതിഷേധക്കാര്‍.  ഇന്റലിജന്റ്‌സ്, പൊലീസ്, അര്‍ദ്ധസൈനിക സന്നാഹങ്ങള്‍, ഡല്‍ഹി ഭരണകൂടം, കേന്ദ്ര സര്‍ക്കാര്‍, മാധ്യമങ്ങള്‍ – എല്ലാവരെയും അത് അമ്പരപ്പിച്ചു.  അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഡല്‍ഹിയില്‍ മുമ്പു സ്വീകരിച്ച കിരാത കരിനിയമങ്ങളെക്കാള്‍  ക്രൂരമായ രീതിയില്‍    മെട്രോ റയില്‍… Read More A new movement to replace പുതിയ മുന്നേറ്റത്തിന്റെ വഴി