The CPIM assesment of the Secretariate siege ഉപരോധസമരം: സി.പി.എം അല്‍പ്പം മനസ്സു തുറന്നപ്പോള്‍

അസാധാരണമായ സമരം. അതു പിന്‍വലിച്ചതിനെപ്പറ്റി സാധാരണമല്ലാത്ത  ഒരു പ്രമേയവും.   സി.പി.എം സംസ്ഥാന കമ്മറ്റി ഉപരോധസമരം സംബന്ധിച്ച് അംഗീകരിച്ച പ്രമേയത്തിന്റെ കാര്യമാണ് പറഞ്ഞത്.  പാര്‍ട്ടി മുഖപത്രത്തില്‍ ഒരുപേജ് പൂര്‍ണ്ണമായും നിറഞ്ഞുനില്‍ക്കുന്ന പ്രമേയം പഠനമര്‍ഹിക്കുന്നു.  ചരിത്രം കുറിച്ച ബഹുജന മുന്നേറ്റമെന്ന നിലയില്‍ ഗിന്നസ് ബുക്കിലോ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലോ ഉള്‍പ്പെടുത്തിക്കിട്ടാനുമാകില്ല ഈ നീണ്ട പ്രമേയമെന്നുറപ്പ്.  മറ്റു മാധ്യമങ്ങള്‍ ഇത്രയും കൊടുക്കുമെന്ന് ഉദ്ദേശിച്ചുമാകില്ല.  മുഖ്യമായും  അണികളെയും ജനങ്ങളെയും അറിയിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട പ്രശ്‌നങ്ങള്‍ ഉപരോധ സമരം  പിന്‍വലിച്ചതില്‍ ഉണ്ടെന്ന് സി.പി.എംതന്നെ… Read More The CPIM assesment of the Secretariate siege ഉപരോധസമരം: സി.പി.എം അല്‍പ്പം മനസ്സു തുറന്നപ്പോള്‍

Deepening economic crisis and the Kerala Neros അപായത്തിന്റെ ചുവപ്പു വിളക്കു കാണാതെ

സാമ്പത്തികനില ഭദ്രം, ഇവിടെ പ്രതിസന്ധിയില്ല –  മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി കെ.എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരിക്കുന്നു. മാണിയുടെ ധനകാര്യമാനേജുമെന്റ് വൈഭവത്തില്‍ വിശ്വാസമര്‍പ്പിച്ച്  മുഖ്യമന്ത്രി.   ‘ഇതാണ് സാമ്പത്തിക മാനേജുമെന്റ്’ എന്ന് ധനമന്ത്രിയും  അഭിമാനിക്കുന്നു.   കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ എന്ന ചാനല്‍ ചര്‍ച്ചയില്‍  മുന്‍ ധനകാര്യമന്ത്രി  ഡോ. തോമസ് ഐസക്ക്‌പോലും   ആറുമാസം കഴിഞ്ഞ് വരാന്‍പോകുന്ന  ഓവര്‍ഡ്രാഫ്റ്റും ട്രഷറി സ്തംഭനത്തെപ്പറ്റിയുമാണ് പറയുന്നത്.     ധനകാര്യ അരാജകത്വം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കെടുകാര്യസ്ഥതകൊണ്ട് മാത്രമാണെന്നും. ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയ യു.പി.എ… Read More Deepening economic crisis and the Kerala Neros അപായത്തിന്റെ ചുവപ്പു വിളക്കു കാണാതെ

K Venu argues for Oommen Chandy കെ.വേണുവിന്റെ രാഷ്ട്രീയ വിധിന്യായം

സോളാര്‍ രാഷ്ട്രീയത്തെക്കുറിച്ച് വളരെവൈകി കെ. വേണു  പ്രതികരിച്ചു കണ്ടു.  (മലയാള മനോരമ- ആഗസ്റ്റ് 24)  സിവില്‍ സമൂഹത്തിനുവേണ്ടി വാദിക്കുന്ന വേണുവിന്റെ ഇടപെടല്‍ പ്രതീക്ഷയോടെയാണ് വായിച്ചത്.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കാന്‍ ആവശ്യമായ തെളിവുകളില്ല എന്ന രാഷ്ട്രീയ വിധിന്യായമായി അതു ചുരുങ്ങി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷസമരം കോലാഹലങ്ങള്‍ക്കിടയില്‍ ഗൗരവമേറിയ പല രാഷ്ട്രീയ പ്രശ്‌നങ്ങളും ഉയര്‍ത്തിയെന്ന് ലേഖകന്‍ സമ്മതിക്കുന്നു.  പക്ഷെ, അവ ഉപേക്ഷിക്കപ്പെട്ടെന്നും. എന്നാല്‍ അതെന്തെന്ന് തുടരുന്നില്ല. സിവില്‍ സമൂഹം അതില്‍ എങ്ങനെ ഇടപെട്ട് ലക്ഷ്യം കാണണമെന്നും. അദ്ദേഹം പ്രതിപക്ഷത്തിന്റെ… Read More K Venu argues for Oommen Chandy കെ.വേണുവിന്റെ രാഷ്ട്രീയ വിധിന്യായം

Scuttling the Solar Judicial probe? സോളാര്‍കേസ് വിഴുങ്ങുന്ന അദൃശ്യരൂപികള്‍

അ ധികാരവും പൊലീസും കയ്യിലുണ്ടെങ്കില്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ വിഡ്ഢികളാക്കാന്‍ കഴിയുമെന്നാണോ?  സോളാര്‍ തട്ടിപ്പുകേസ് ഇപ്പോള്‍ ആ ചോദ്യമാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയും അദ്ദേഹത്തിന്റെയും ഓഫീസിന്റെയും പങ്കാളിത്തവും പരിശോധിക്കുന്ന ജുഡീഷ്യല്‍ അന്വേഷണമാണ് സോളാര്‍ തട്ടിപ്പുകേസില്‍ ആവശ്യപ്പെട്ടിരുന്നത്.  മാധ്യമങ്ങളും പ്രതിപക്ഷവും ഒരേ സ്വരത്തില്‍ കഴിഞ്ഞ 70 ദിവസത്തിലേറെയായി ഈ ആവശ്യത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു.  തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനുള്ള കാര്യക്ഷമമായ ചുമതല പൊലീസ് നിര്‍വ്വഹിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടുമിരുന്നു. മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കുമപ്പുറം  കേരളത്തില്‍ കത്തിപ്പടര്‍ന്നുകയറിയത് ഈ കുംഭകോണ… Read More Scuttling the Solar Judicial probe? സോളാര്‍കേസ് വിഴുങ്ങുന്ന അദൃശ്യരൂപികള്‍