കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ

The saddest part of the left chronicle ഇടതില്‍നിന്നു ജനങ്ങള്‍ അകന്നുപോകുന്നു

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഴം ദേശീയതലത്തിലും കേരളത്തിലും ഒരുപോലെ അമ്പരപ്പിക്കുന്നതാണ്.  സി.പി.എമ്മിന് ബംഗാളില്‍ മാത്രമല്ല കേരളത്തിലും വന്‍തോതില്‍ ജനപിന്തുണ നഷ്ടപ്പെട്ടു.  ഇതാണ്  തുടര്‍ച്ചയായ തിരിച്ചടി  ശക്തിയായി ആവര്‍ത്തിക്കാന്‍ കാരണമെന്ന് 16-ാം   ലോക്‌സഭാ തെരഞ്ഞെടുപ്പു ഫല വിശകലനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പാര്‍ട്ടിയില്‍ അടിയന്തര ശുദ്ധീകരണം നടത്തണമെന്ന് പ്രമുഖ മാര്‍ക്‌സിസ്റ്റു ചിന്തകനും മുന്‍ ബംഗാള്‍ ധനമന്ത്രിയുമായ അശോക്മിത്ര ആവശ്യപ്പെടുന്നത്.  പാര്‍ട്ടിയെ തെറ്റില്‍നിന്നു തെറ്റിലേക്കു നയിക്കുകയും ജനങ്ങളെ കൂടുതല്‍ കൂടുതല്‍ എതിരാക്കുകയും ചെയ്യുന്ന നേതൃത്വത്തിലുള്ളവരെ ഒഴിവാക്കാന്‍ വൈകിയെന്ന് അദ്ദേഹം പറയുന്നു. … Continue reading

കോളം / ശേഷംവഴിയേ

Waiting Modi Govt’s policies നയങ്ങളും പ്രതിചലനങ്ങളും

നരേന്ദ്രമോദി മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കുംമുമ്പുതന്നെ വലിയ ചലനങ്ങള്‍ രാജ്യത്താകെയും വിദേശങ്ങളിലും ഉണ്ടായി.  മോദിയുടെ കേന്ദ്രഗവണ്മെന്റിന്റെ വരവ് പ്രത്യയശാസ്ത്രമാറ്റത്തില്‍ അധിഷ്ഠിതമായ പൊളിച്ചെഴുത്ത്  എങ്ങനെ കൊണ്ടുവരും എന്ന പ്രതീക്ഷയില്‍നിന്നും ഒപ്പം ഉത്ക്കണ്ഠയില്‍നിന്നും ഉണ്ടാകുന്നതാണത്. അറുപത്താറുവര്‍ഷങ്ങള്‍ക്കുമുമ്പ് ആഗസ്റ്റ് 14-ന്റെ അര്‍ദ്ധരാത്രിയില്‍ ഉണ്ടായ അപൂര്‍വ്വ ചരിത്രനിമിഷംപോലെ  ഒന്നാണ് തിങ്കളാഴ്ച സന്ധ്യയിലേത്.  രാഷ്ട്രപതി ഭവന്റെ മുറ്റത്ത് പ്രത്യേക സദസ്സിനുമുമ്പില്‍ കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞ.   ‘ പഴയതില്‍നിന്ന് പുതിയതിലേക്കുള്ള കാല്‍വെയ്പ്പ് ‘ എന്നാണ് ആ അപൂര്‍വ്വ ചരിത്ര നിമിഷത്തെ അന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്.  മുമ്പ് … Continue reading

ഇടതുപക്ഷം / കോളം / മംഗളം

The R S S – Modi triumph and the national dilemma ഇനി മോദിയുടെ കൃപ എല്ലാവര്‍ക്കും….

50 ശതമാനം ജനപിന്തുണ നേടാനായിട്ടില്ലെന്ന് ഓര്‍മ്മവേണമെന്ന് ഒന്നാം ലോക്‌സഭയില്‍  ഭരണപക്ഷ ബഞ്ചുകളില്‍ നിറഞ്ഞിരുന്ന കോണ്‍ഗ്രസ് അംഗങ്ങളെ നോക്കി  പ്രതിപക്ഷം ഓര്‍മ്മപ്പെടുത്തിയിരുന്നു.  45 ശതമാനം വോട്ടും 489 സീറ്റില്‍ 364 സീറ്റും അന്ന് കോണ്‍ഗ്രസ് നേടിയിരുന്നു.  ജനപിന്തുണയുടെ ശതമാനക്കണക്കു പറയുന്നവര്‍ എത്ര ശതമാനം കിട്ടിയിട്ടുണ്ടെന്ന് സ്വയം പരിശോധിക്കുമോ എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്ന് ചോദിക്കുകയുണ്ടായി.   നെഹ്‌റുവിന്റെ പിന്‍തുടര്‍ച്ചക്കാര്‍ കോണ്‍ഗ്രസ് ഐയെ ഇത്തവണ  16-ാം  ലോക്‌സഭയില്‍ ഇരുത്തിയത് നോക്കൂ.  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റും വോട്ടും.  19.3 ശതമാനം … Continue reading

കോളം / ശേഷംവഴിയേ

When Modi takes over …. മോദിക്കാറ്റും കേരളക്കാറ്റും

ഘടകകക്ഷികളുടെ സഹായമില്ലാതെതന്നെ നരേന്ദ്രമോദിക്ക് ലോക്‌സഭയില്‍ തന്റെ പാര്‍ട്ടിയുമായി ഒറ്റയ്ക്ക് കടന്നിരിക്കാം.  വോട്ടെണ്ണല്‍ പൂര്‍ത്തിയാകുംമുമ്പുതന്നെ ബി.ജെ.പി  കേവല ഭൂരിപക്ഷത്തിനു മുകളില്‍ ഇടം നേടി.   543 അംഗ സഭയില്‍ എന്‍.ഡി.എ മുന്നൂറിനുമുകളില്‍ ചെന്നേ നില്‍ക്കൂ.  സര്‍വ്വേ ഫലങ്ങളും എക്‌സിറ്റ്‌പോള്‍ ഫലങ്ങളും വിശ്വസിക്കാത്തവര്‍ക്ക് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവരും. ഫലപ്രവചനങ്ങളെയെല്ലാം തോല്‍പ്പിച്ചു കേരളത്തിലെ ജനവിധിയും.  12 സീറ്റ് നിലനിര്‍ത്തിയ  യു.ഡി.എഫിനു പിറകില്‍ 8 സീറ്റു മാത്രമായി എല്‍.ഡി.എഫിന് ഒതുങ്ങിനില്‍ക്കാന്‍ നിര്‍ബന്ധിതമായി.  ടി.പി ചന്ദ്രശേഖരന്റെ വടകരയില്‍ കോടതിവിധിക്കു പിറകെ ജനവിധിയും സി.പി.എമ്മിനെതിരായി.  … Continue reading