കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

UDF Govt’s Survival ഹൈക്കോടതി നല്‍കിയത് പ്രതിരോധകവചം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് മന്ത്രിസഭക്കും ഹൈക്കോടതി പരോക്ഷമായ രാഷ്ട്രീയ പ്രതിരോധവലയം തീര്‍ത്തു.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഏത് നിമിഷവും രാജിവെക്കേണ്ടിവരുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് കാലാവധിവരെ അധികാരത്തില്‍ തുടരാന്‍ അവസരം പരോക്ഷമായി ഒരുക്കുന്ന ഹൈക്കോടതിവിധി വന്നത്.  പുറത്ത് ആളിക്കത്താന്‍ തുടങ്ങിയ ജനരോഷത്തിന്റേയും അടുത്തവാരം ആരംഭിക്കുന്ന നിയമസഭയുടേയും പ്രതിഷേധക്കടലില്‍  ചക്രവ്യൂഹത്തില്‍ കുരുങ്ങാന്‍പോകുന്ന  മുഖ്യമന്ത്രിയെ തല്ക്കാലം ഹൈക്കോടതി രക്ഷപെടുത്തി. അസാധാരണങ്ങളില്‍ അസാധാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവ വികാസങ്ങളാണ് സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍, തൃശ്ശൂര്‍ വിജിലന്‍സ് കോടതി, ഹൈക്കോടതി … Continue reading

ഇടതുപക്ഷം / കോളം / മംഗളം / Published

Kerala faces extra ordinary political situation സ്മാര്‍ത്ത വിചാരണക്കുമുമ്പില്‍ കേരളം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് ബുധനാഴ്ചയോടെ ഒരു സ്മാര്‍ത്ത വിചാരണയായി.  വീര്‍പ്പുമുട്ടിക്കുന്ന വിചാരണ ഇന്ന് കാലത്ത് പത്തരക്ക് വീണ്ടും തുടരും. വാലില്‍ മാത്രമല്ല തലക്കും തീപിടിച്ചതുപോലെയാണ് യു.ഡി.എഫിന്റെ അവസ്ഥ.  ജനങ്ങളാകട്ടെ മൂക്കത്ത് വിരല്‍വെക്കാനാവാതെ മുഖംപൊത്തി നാറ്റം സഹിക്കുകയാണ്. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരംപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. സോളാര്‍ അഴിമതി പുറത്തുവന്നപ്പോള്‍തന്നെ ഈ ലേഖകന്‍ അത് ചൂണ്ടിക്കാട്ടിയിരുന്നതാണ്  മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന്. മുഖ്യമന്ത്രി പദത്തിന്റേയും   തന്റേയും തന്റെ പൊതുജീവിതത്തിന്റേയും മാന്യത നിലനിര്‍ത്താനും സത്യം ബോധ്യപ്പെടുത്താനും.   ഉമ്മന്‍ചാണ്ടി തെരഞ്ഞെടുത്ത … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The Yathra’s and the Political pollution കൊട്ടും കുരവയും രാഷ്ട്രീയ മലിനീകരണവും

മാലിന്യ പൈപ്പുകളുടെ ആള്‍നൂഴിയില്‍നിന്നും മൂടിതുറന്ന കക്കൂസ് മാലിന്യ സംഭരണിയില്‍നിന്നും ഉയരുന്ന ദുര്‍ഗന്ധത്തിന്റെ വിഷവാതകമേറ്റ് ആളുകള്‍ അതിനകത്തേക്ക് കുഴഞ്ഞുവീഴുന്നത് ഇപ്പോള്‍ സാധാരണ വാര്‍ത്തയാണ്.  ഭരണാധികാരികളുടേയും പൊതു രാഷ്ട്രീയ നേതാക്കളുടേയും സ്വകാര്യതയുടെ സംഭരണികളുടെ മറ തകര്‍ന്ന്  അതിലും വലിയ വീഴ്ച സംഭവിക്കുന്നു.  സ്വന്തം വിശ്വാസ്യതയും പ്രതിച്ഛായയും ആ ദുര്‍ഗന്ധത്തിലേക്ക് വീണുപുരളുന്ന അത്യസാധാരണ കാഴ്ച. അതിനുമുമ്പില്‍ മൂക്കുപിടിച്ച് നില്‍ക്കുകയാണ് ഇപ്പോള്‍ കേരളം. കേരളത്തില്‍ മാര്‍ച്ചുമാസത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളേയും തൊട്ടുവണങ്ങി മുമ്പിലും പിമ്പിലുമായി ജനനായകര്‍  കേരളയാത്രകളുടെ പ്രയാണത്തിലാണ്.  അതിന്റെയെല്ലാംതന്നെ … Continue reading