കോളം / ശേഷംവഴിയേ

The latest criminal political scenario from Kerala ഇവിടെനിന്നുള്ള ഒടുവിലത്തെ രാഷ്ട്രീയ കാഴ്ചകള്‍

രാഷ്ട്രീയ കൊലവാളുകള്‍ പരസ്പരം ആലിംഗനം ചെയ്ത് ഒരു രാഷ്ട്രീയമായതിനു  തൊട്ടുപിറകെ ഇതാ തിരൂരില്‍  മംഗലത്ത്   രാഷ്ട്രീയ എതിരാളിയുടെ ശരീരത്തില്‍  കഠാരയോ കൊലവാളോ ആഞ്ഞുവീഴുന്നു.  വ്യത്യസ്ഥ രാഷ്ട്രീയാഭിപ്രായം  പ്രകടിപ്പിച്ചതിന് റോഡിലിട്ട് വീണ്ടും വീണ്ടും ആഞ്ഞാഞ്ഞ് ചവിട്ടുന്നു. ഇതു ചോദ്യം ചെയ്യാനോ തടയാനോ ആരും ഇല്ലാത്തതിന്റെ നിസ്സഹായമായ ഞെട്ടിക്കുന്ന കാഴ്ചയാണ്  ദൃശ്യമാധ്യമങ്ങളിലൂടെ സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍  വീണ്ടും  വീണ്ടും കാണിക്കുന്നത്.  ജീവന്‍ സംരക്ഷിക്കുന്നതടക്കമുള്ള പൗരന്റെ മൗലികാവകാശങ്ങള്‍  ഉറപ്പു നല്‍കിയിട്ടുള്ള ഭരണഘടനയും  നിയമവാഴ്ചയുമാണ് തിരൂര്‍ മംഗലത്ത് വെട്ടിയും തൊഴിച്ചും വെല്ലുവിളിക്കുന്നത്. http://www.deshabhimani.com/newscontent.php?id=411988Continue reading

ഇടതുപക്ഷം / കോളം / മംഗളം

T P case Judgment and the silence of CPM കോടതിവിധിയും കൊല്ലിച്ചവരും

ടി.പി. വധക്കേസില്‍ വിധി പൂര്‍ണ്ണമായി പുറത്തുവന്നപ്പോള്‍ സി.പി.എമ്മിന്റെ ഇരട്ടമുഖമാണ് തെളിഞ്ഞത്.   ബുധനാഴ്ചത്തെ ആദ്യവിധി വന്നപ്പോള്‍  പൊളിറ്റ് ബ്യൂറോ യോഗത്തില്‍നിന്ന് സന്തോഷത്തിന്റെ  പ്രകാശം പരത്തിയാണ് സി.പി.എം  സംസ്ഥാന സെക്രട്ടറി തിടുക്കപ്പെട്ട്  മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയത്.  പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റവിമുക്തമായി എന്ന് പ്രതികരിച്ചത്.    പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റാണെന്നു തെളിഞ്ഞതായി  പൊളിറ്റ് ബ്യൂറോയും പറഞ്ഞു. ഏഴുദിവസം കഴിഞ്ഞ് ശിക്ഷ വ്യക്തമാക്കി കോടതിയുടെ  പൂര്‍ണ്ണവിധി വന്നു.  ഗൂഢാലോചന നടത്തിയതിന് സി.പി.എമ്മിന്റെ മൂന്നു നേതാക്കള്‍ക്ക്   ജീവപര്യന്തം തടവും മൂന്നുലക്ഷംരൂപ പിഴ.   ചന്ദ്രശേഖരനെ … Continue reading

കോളം / മാതൃഭൂമി

രക്തസാക്ഷികളേ മാപ്പ്

കളമശ്ശേരിയില്‍നിന്ന് പാനൂരിലേക്കുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ ദൂരം ചരിത്രം ചൊവ്വാഴ്ച രേഖപ്പെടുത്തുന്നത് അമ്പരപ്പോടും അത്ഭുതത്തോടുമാകും.  രണ്ടിടവും ചരിത്രത്തില്‍  ബന്ധിപ്പിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഒന്നര പതിറ്റാണ്ടുകടന്ന  സെക്രട്ടറി കാലയളവിലെ രണ്ടു നാഴികക്കല്ലുകളെയാണ്. എറണാകുളം ജില്ലയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും  ട്രേഡ് യൂണിയനും കെട്ടിപ്പടുത്ത എന്‍.കെ. മാധവനെന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാവിനെ കളമശ്ശേരി കവലയിലെ  സി.പി.എം പൊതുയോഗത്തില്‍വെച്ച് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.  അത് 1999 മെയ് 7-നായിരുന്നു.  പിണറായി  സി.പി.എം സെക്രട്ടറിയായി ‘കുലംകുത്തികളെ’ കടുംവെട്ടുനടത്തി പാര്‍ട്ടിയില്‍നിന്ന് നിഷ്‌ക്കാസനം ചെയ്തുതുടങ്ങിയതിന്റെ  ആദ്യദിനങ്ങളില്‍. … Continue reading

കോളം

The conspirators of T P murder and CPM Martyrs കൊല്ലിച്ചവരും സി.പി.എം ന്യായവും

സി.പി.എമ്മിനെതിരായ രാഷ്ട്രീയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം  ജില്ലയിലെ  ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കള്‍ക്കല്ലെന്നും  ദേശീയ നേതൃത്വത്തിനാണെന്നും സി.പി.എം വാദിക്കുന്ന സാഹചര്യത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സി.പി.എം സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘകാലം   സി.പി.എമ്മിനെതിരെ കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കിയവരെയും അവരുടെ രണ്ടായിരം     അനുയായികളെയുമാണ്  സംസ്ഥാന സെക്രട്ടറി പിണറായിയുടെ സാന്നിധ്യത്തില്‍ പാനൂരില്‍ പാര്‍ട്ടിയിലേക്കു സ്വീകരിച്ചാനയിക്കുന്നത്.  ജില്ലയില്‍ സി.പി.എമ്മിന്റെ രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക് എണ്ണം കൂട്ടുകയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളുടെ വെളിച്ചം കെടുത്തുകയും … Continue reading