കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

This darkness smacks Emergency ഈ ഇരുട്ട് ഇനിയൊട്ടും പരന്നുകൂടാ

കേരളത്തില്‍ ഉന്നത നീതിപീഠത്തിനകത്ത് നട്ടുച്ചയ്ക്ക് ഇരുട്ടുപരന്നിരിക്കുന്നു. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുറിയുടെ വാതില്‍ താഴിട്ടുപൂട്ടിക്കിടക്കുന്നു. ജഡ്ജിമാരുടെ ചേംബറുകള്‍ക്കടുത്തും വിധിന്യായങ്ങള്‍ അക്ഷരങ്ങളായി ഔദ്യോഗിക രൂപംകൊള്ളുന്ന ഇടങ്ങളിലുമെല്ലാം ആ ഇരുട്ട് പരക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചിരുന്ന, സമൂഹത്തെ അറിയിക്കുകയെന്ന മാധ്യമധര്‍മ്മം നിര്‍വ്വഹിച്ചുപോന്ന ഹൈക്കോടതിയിലെ ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം നിരോധമാണ്.  ഭരണഘടനയുടെ ഏതു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആര്, എന്തിന്, എന്തുകൊണ്ട് ഉത്തരവിട്ടു എന്ന് അക്ഷരങ്ങളില്‍ രേഖപ്പെടുത്താത്ത നിരോധം.  ഫോണില്‍ വന്ന അശരീരി. നിയന്ത്രണം താല്ക്കാലികമാണെന്ന ആശ്വാസവചനം.  മാധ്യമങ്ങളില്‍നിന്നു ഇതെല്ലാമാണ് ജനങ്ങള്‍ക്കുകിട്ടുന്ന വിശദീകരണം. നട്ടുച്ചയ്ക്ക് പരക്കുന്ന ഇരുട്ടിനെപ്പറ്റി  … Continue reading

Published

A rare human pledge from a Kerala village ഒരു നാടിന്റെ ചരിത്രമുന്നേറ്റം

നടുക്കുന്ന രാക്ഷസീയ പീഡനപരമ്പരകള്‍ ചുറ്റിലും അരങ്ങേറുകയാണ്.  ദളിത് യുവാക്കളെ ആക്രമിക്കുന്നതിനെതിരായ പ്രതിഷേധം രാജ്യമെങ്ങുമുയരുന്നു.  കേരളത്തില്‍  മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തെരുവില്‍ കടന്നാക്രമിക്കുന്നു.  മതത്തിന്റെ പേരിലുള്ള ഭീകരത ആഗോളതലത്തില്‍ കൊടുംക്രൂരത തുടരുന്നു. ഈ ദുരന്ത പൈശാചികതകളുടെ കൂരിരുട്ടില്‍  മനുഷ്യനായി പിറന്നതില്‍ ലജ്ജിക്കേണ്ടിവരുമ്പോള്‍ ഇതാ ഒരു നുറുങ്ങുവെളിച്ചം.  ഒരു നാട്ടുമൂലയില്‍നിന്ന്. കഴിഞ്ഞദിവസം ജന്മനാട്ടില്‍ സാക്ഷിയായ, ചരിത്രത്തിന് കടമെടുക്കേണ്ടിവരുന്ന ഒരസാധാരണ അനുഭവത്തെക്കുറിച്ച് പറയട്ടെ: ജൂലൈ 17 ഞായറാഴ്ച. രാവിലെ ഒമ്പതര മണിമുതല്‍ രാത്രി എട്ടുമണിവരെ  വള്ളിക്കുന്നില്‍ നീണ്ടുനിന്ന ഒരു പൊതു പരിപാടിയെക്കുറിച്ചാണ്.  അവിടുത്തെ … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The warning of Arunachal SC verdict അരുണാചല്‍ വിധിയിലെ മുന്നറിയിപ്പ്

അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി സുപ്രിംകോടതി തിരുത്തിയത് ചരിത്രവിധി മാത്രമല്ല. ദേശീയ രാഷ്ട്രീയത്തില്‍ കേന്ദ്ര ഗവണ്മെന്റും ജുഡീഷ്യറിയും തമ്മിലുള്ള പുതിയൊരു സംഘര്‍ഷം വളര്‍ന്നുവരാനുള്ള സാധ്യതയുടെ വാതില്‍തുറക്കല്‍കൂടിയാണ് മോദി ഗവണ്മെന്റും   ഗവര്‍ണറും ചേര്‍ന്ന് അവരോധിച്ച കലിഖൊ പുലിന്റെ  കോണ്‍ഗ്രസ് വിമത ബി.ജെ.പി ഗവണ്മെന്റിനെ വിധിന്യായത്തിലൂടെ സുപ്രിംകോടതി അധികാരത്തില്‍നിന്ന് എടുത്തെറിഞ്ഞു. മുന്‍ കോണ്‍ഗ്രസ് ഐ മുഖ്യമന്ത്രി നബാം തുകി മന്ത്രിസഭയെ ഗവര്‍ണറുടെ ചവറ്റുകൊട്ടയില്‍നിന്ന് അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഗവര്‍ണര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ വാഴിച്ച ഒരു … Continue reading