Plus two multimillion scam and the political nexus ശതകോടികളുടെ പ്ലസ് ടു കുംഭകോണം

പ്ലസ് ടു കച്ചവടത്തില്‍  ശതകോടികളുടെ  അഴിമതി നടന്നതിന്റെ  പരോക്ഷ സ്ഥിരീകരണമാണ് വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് നല്‍കുന്നത് (മംഗളം, ജൂലൈ 28)  ഭരണമുന്നണിയില്‍നിന്നുള്ള സമ്മര്‍ദ്ദംമൂലമാണ് ന്യായമല്ലാത്തതു ചെയ്യേണ്ടിവന്നതെന്ന് സമ്മതിച്ച വകുപ്പുമന്ത്രി   ഔദ്യോഗിക അന്വേഷണത്തിനുപകരം ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ അഴിമതി ആരോപണം അന്വേഷിക്കട്ടെ എന്നാണ് നിര്‍ദ്ദേശിക്കുന്നത്. മന്ത്രിയുടെ സുദീര്‍ഘമായ അഭിമുഖ സംഭാഷണവും പ്ലസ് ടു വിദ്യാലയങ്ങളും ബാച്ചുകളും അനുവദിച്ചതു സംബന്ധിച്ച  മാധ്യമ റിപ്പോര്‍ട്ടുകളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ 600 കോടിക്കും 2000 കോടിക്കുമിടയില്‍ വരുന്ന കുംഭകോണം സംസ്ഥാനത്തു നടത്താന്‍ സ്‌ക്കൂള്‍ മാനേജുമെന്റുകള്‍ക്കു… Read More Plus two multimillion scam and the political nexus ശതകോടികളുടെ പ്ലസ് ടു കുംഭകോണം

Unfolding secret agenda to spread communal frenzy കാളിയന്മാര്‍ ഇവിടെ ഇളകി ആടുന്നു

വര്‍ഗീയ വിഷം ചീറ്റി കാളിയന്മാര്‍ ഇന്ത്യയില്‍  ഇളകിയാടിത്തുടങ്ങി.  ജനപ്രതിനിധികളെന്ന നിലയില്‍ പാലിക്കേണ്ട ഉന്നത ബോധത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത് നിയമസഭകളിലും പുറത്തും വര്‍ഗീയ താണ്ഡവം തുടങ്ങിയതിന്റെ വാര്‍ത്തകളാണ് പല ഭാഗത്തുനിന്നും വരുന്നത്.  ഗൗരവതരമാണ് പുതിയ സ്ഥിതിവിശേഷം. മഹാരാഷ്ട്രയില്‍നിന്നുള്ള പതിനൊന്ന് എം.പിമാരുടെ അതിക്രമം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.   ശിവസേന എം.പിമാര്‍ക്കൊപ്പം ചേര്‍ന്ന് ബി.ജെ.പി എം.പിമാര്‍ അതിന്റെ തുടര്‍ച്ച ലോകസഭയില്‍ ഏറ്റെടുത്തു.  തെലങ്കാനയില്‍ വര്‍ഗീയ കലിയിളകിയ ബി.ജെ.പി നിയമസഭാംഗം ദേശീയാന്തരീക്ഷത്തിലേക്ക് ഛര്‍ദ്ദിച്ചതും വര്‍ഗീയ ഭ്രാന്തിന്റെ വിഷംതന്നെ. കേന്ദ്ര ഭരണത്തിന്റെ സാരഥ്യം  നരേന്ദ്രമോദിയിലൂടെ… Read More Unfolding secret agenda to spread communal frenzy കാളിയന്മാര്‍ ഇവിടെ ഇളകി ആടുന്നു

It is globalization of wars now ഇത് യുദ്ധക്കളങ്ങളുടെ ആഗോളവത്ക്കരണം.

യുദ്ധക്കളങ്ങളും അവ സൃഷ്ടിക്കുന്ന ചോരക്കളങ്ങളും ആഗോള വ്യാപകമാവുകയാണ്.  ഇത് ആഗോളവത്ക്കരണകാലത്തെ യുദ്ധത്തിന്റെ പുതിയ മുഖവും രീതിയും.  ഗാസയിലും ഇറാഖിലും സിറിയയിലും ഉക്രൈനിലും മറ്റും ഈ യുദ്ധത്തിന്റെ വ്യാപനവും ഇരട്ട മുഖവുമാണ് യഥാര്‍ത്ഥത്തില്‍ കാണുന്നത്.  മലേഷ്യന്‍ വിമാനത്തിലെ 295 യാത്രികര്‍ ഉക്രൈനിലെ ആകാശത്തുനിന്ന് താഴേക്കു സൃഷ്ടിച്ച ചോരക്കളമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണില്‍. വ്യവസ്ഥാപിത യുദ്ധത്തിന്റെ ഘടനാപരമായ പുതിയ രൂപമാണിത്.  പഴയ കാലത്തെ വ്യവസ്ഥാപിത ആക്രമണ യുദ്ധത്തില്‍നിന്ന് ശൈലിയും പ്രത്യാഘാതവും ഏറെ വ്യത്യസ്ഥം.  അതുകൊണ്ടാണല്ലോ കിഴക്കന്‍ ഉക്രൈനിലെ സംഘര്‍ഷ ഭൂമിക്കു… Read More It is globalization of wars now ഇത് യുദ്ധക്കളങ്ങളുടെ ആഗോളവത്ക്കരണം.

Jaitley’s Congress (I) Budget ജയ്റ്റ്‌ലിയുടെ ബജറ്റിന്റെ ദിശ

അങ്ങനെ നരേന്ദ്രമോദി ഗവണ്മെന്റിന്റെ കന്നി ബജറ്റും വന്നു.    വാശിയോടെ മോദിയുടെ ഗവണ്മെന്റിനു വോട്ടുചെയ്ത 17 കോടിയിലേറെ വോട്ടര്‍മാര്‍ക്ക് പുതിയ സര്‍ക്കാര്‍ വരുത്തിയ മാറ്റമെന്തെന്നുമാത്രം മനസ്സിലായില്ല.  സോണിയാഗാന്ധിക്കും ഇത്തവണ ഉറങ്ങാതെ അവര്‍ക്കൊപ്പം സഭയിലിരുന്ന രാഹുല്‍ഗാന്ധിക്കും സഭയ്ക്കു പുറത്തിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ സുദീര്‍ഘ ബജറ്റ് ഭാഷണം കേട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനും യു.പി.എ ഗവണ്മെന്റിന്റെ മറ്റൊരു ബജറ്റ് ജയ്റ്റ്‌ലി അവതരിപ്പിക്കുകയാണെന്ന് തോന്നിയിരിക്കണം.  കണ്ണടച്ച് സഭയിലിരുന്നെങ്കില്‍ ചിദംബരമാണ് സംസാരിക്കുന്നതെന്ന് തോന്നുമെന്ന് കെജ് രിവാള്‍ പറഞ്ഞത് വെറുതെയല്ല. പിറകെ വിഴുങ്ങാന്‍ വരുന്ന വിലക്കയറ്റത്തിന്റെ… Read More Jaitley’s Congress (I) Budget ജയ്റ്റ്‌ലിയുടെ ബജറ്റിന്റെ ദിശ