System bleeds and bursts വ്യവസ്ഥിതി കെട്ടുനാറുമ്പോള്‍

‘ഉറച്ചു കട്ടപിടിച്ച എല്ലാ ബന്ധങ്ങളും,  അവയോടൊട്ടിനില്‍ക്കുന്ന  പുരാതനവും ആദരണീയവുമായ  മുന്‍ ധാരണകളും  അഭിപ്രായങ്ങളും  ആ ബന്ധങ്ങളോടൊപ്പം തുടച്ചു നീക്കപ്പെടുന്നു.  തല്‍സ്ഥാനത്ത്  പുതുതായുണ്ടാകുന്നവയ്ക്ക് കട്ടിപിടിക്കാന്‍ സമയം കിട്ടുംമുമ്പ്  അവ  പഴഞ്ചനായിത്തീരുന്നു.  കട്ടിയായതെല്ലാം  വായുവില്‍ ഉരുകി ലയിക്കുന്നു,  പരിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു.’ – കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ. രാജ്യ തലസ്ഥാനത്ത് അഞ്ചുവയസ്സുള്ള ഒരു പിഞ്ചോമനയെക്കൂടി  പിച്ചിച്ചീന്തിയതിന്റെ രോഷം തെരുവിലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഒരിക്കല്‍ക്കൂടി അലതല്ലുകയാണ്.  ‘നിര്‍ഭയ’യെ  മനുഷ്യനു ചേരാത്ത വിധത്തില്‍  ലൈംഗികമായി പീഢിപ്പിച്ചും  മാരകമായി പരിക്കേല്‍പ്പിച്ചും മരണത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴും  ഡല്‍ഹിയില്‍ പ്രതിഷേധത്തിന്റെ … Read More System bleeds and bursts വ്യവസ്ഥിതി കെട്ടുനാറുമ്പോള്‍

T P Murder and CPIM enquiry report ടി.പി. വധവും സി.പി.എം അന്വേഷണവും

അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും  പി. സുന്ദരയ്യതൊട്ട് ഇ.എം.എസ് വരെയുള്ള  സി.പി.എം ജനറല്‍ സെക്രട്ടറിമാരുടെയും  പ്രസ്താവനകള്‍ സൂക്ഷ്മതകൊണ്ടും  സത്യസന്ധതകൊണ്ടും  മറ്റു പാര്‍ട്ടിക്കാരുടേതില്‍നിന്ന് വേറിട്ടു നിന്നിരുന്നു.  സി.പി.എമ്മിന്റെ ചരിത്രത്തിലെതന്നെ  വിവാദ വിഷയമായ ഒരു നിര്‍ണ്ണായക  വിഷയത്തില്‍  ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്  കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന    ആരേയും ഞെട്ടിക്കും.    ‘ഡെക്കാണ്‍ ക്രോണിക്കിള്‍’ എന്ന ഇംഗ്ലീഷ് പത്രത്തില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച  കാരാട്ടിന്റെ അഭിമുഖത്തെക്കുറിച്ചാണ് പറയുന്നത്.  ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്   പ്രഖ്യാപിച്ച ഉള്‍പ്പാര്‍ട്ടി അന്വേഷണത്തിന്റെ ഗതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കാരാട്ട്  പറഞ്ഞതിങ്ങനെ: ‘ചന്ദ്രശേഖരന്‍ വധക്കേസില്‍… Read More T P Murder and CPIM enquiry report ടി.പി. വധവും സി.പി.എം അന്വേഷണവും

Mr. P.J Kurian, comrades are thankful to you രാജ്യസഭയിലെ കള്ളനും പൊലീസും

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ  രാജിയാവശ്യപ്പെട്ട് സി.പി.എം പ്രഖ്യാപിച്ച സമരം ഒടുവില്‍ കുട്ടികളുടെ ‘കള്ളനും പൊ ലീസും ‘  കളിപോലെയായി.  ബജറ്റ് സമ്മേളനത്തിന്റെ  രണ്ടംഘട്ടം ആരംഭിച്ച തിങ്കളാഴ്ച   രാജ്യസഭയില്‍   കൃത്യമായ  നിലപാടെടുക്കാനാവാതെ ഇടതുപക്ഷ എം.പിമാര്‍ പരുങ്ങുന്നതിന്റേയും  പരക്കം പായുന്നതിന്റേയും   നാണംകെട്ട  രംഗങ്ങളാണു   പ്രകടമായതെന്ന്  മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.  പി.ജെ. കുര്യന്‍തന്നെ    വേദിയില്‍നിന്നിറങ്ങി സീതാറാം യെച്ചൂരിക്ക് പ്രസംഗിക്കാന്‍ അവസരമുണ്ടാക്കിയാണു ഒടുവില്‍   ഇടതുപക്ഷത്തിന്റെ മുഖം രക്ഷിച്ചതെന്നും.         സൂര്യനെല്ലി കേസില്‍ വിട്ടയച്ച എല്ലാ പ്രതികളെയും വീണ്ടും വിചാരണ ചെയ്യാന്‍ സുപ്രിംകോടതി… Read More Mr. P.J Kurian, comrades are thankful to you രാജ്യസഭയിലെ കള്ളനും പൊലീസും

Murder Politics and CPM approach രാഷ്ട്രീയ ഉന്മാദവും വിവാദവും

കോഴിക്കോടുജില്ലയിലെ വളയത്തെ ചുവപ്പുകോട്ടയിലെ കര്‍ഷക കാരണവര്‍ സഞ്ചിയില്‍ കൊടുവാളും ഉണ്ടയില്ലാത്ത എയര്‍ഗണ്ണുമായി  പിണറായി വിജയന്റെ വീടിന്റെ കാണാപ്പാടകലെവെച്ച് പൊലീസിന്റെ പിടിയിലായി.   അതേപ്പറ്റിയുള്ള രാഷ്ട്രീയ വിവാദമാണ് ഇപ്പോള്‍ മെല്ലെ മെല്ലെ കത്തിക്കയറുന്നത്.   75 വയസ്സുള്ള വൃദ്ധന്‍, മാനസികാസ്വാസ്ഥ്യം എന്നൊക്കെയാണ്  തുടക്കത്തില്‍ സി.പി.എം മുഖപത്രമടക്കമുള്ള മാധ്യമങ്ങളും പറഞ്ഞിരുന്നത്.  സി.പി.എംപോലും ആദ്യം  സംഭവം ഗൗരവമായി കണ്ടില്ല.  പാര്‍ട്ടിപത്രംതന്നെ ഒറ്റക്കോളത്തില്‍ ‘തോക്കും കത്തിയുമായി വൃദ്ധന്‍ പിടിയില്‍’ എന്നാണ് വാര്‍ത്ത നല്‍കിയത്.  ദിവസങ്ങള്‍ കഴിഞ്ഞതോടെ  കത്തി വാളായി എയര്‍ഗണ്‍ വെടിയുണ്ടയുള്ള   തോക്കായി.   കുഞ്ഞികൃഷ്ണന്‍  നമ്പ്യാരുടെ… Read More Murder Politics and CPM approach രാഷ്ട്രീയ ഉന്മാദവും വിവാദവും