Who is attempting to strangle Asianet ? ഏഷ്യാനെറ്റിന്റെ വായപൊത്താന്‍ ശ്രമിക്കുന്നത് ആരാണ്?

ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയത്? സംസ്ഥാന ഗവണ്മെന്റ് അത്യന്തം ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സംഭവത്തെ അപലപിക്കുമ്പോഴും ഈ ചോദ്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്നു. കാരണം, ആലപ്പുഴയിലേയോ കേരളത്തിലേയോ ക്രമസമാധാന വിഷയത്തിനപ്പുറം ഈ സംഭവത്തിനൊരു ദേശീയമാനമുണ്ട്. ദേശീയതലത്തില്‍ രൂപംകൊടുത്തിട്ടുള്ള ഗൂഢാലോചന, അതിനോട് ബന്ധപ്പെട്ട് സമൂഹത്തെയാകെ ഭയപ്പെടുത്തി പൊതിഞ്ഞുനില്‍ക്കുന്ന ഭീഷണി, അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദമാക്കുന്ന അസഹിഷ്ണുതയുടെ വൈതാളികകൂട്ടങ്ങള്‍ തുടരുന്ന കൊലകള്‍ – നമ്മുടെ രാജ്യം ഇപ്പോള്‍ നേരിടുന്ന അപകടകരമായ പ്രതിഭാസമാണ് ഇത്.… Read More Who is attempting to strangle Asianet ? ഏഷ്യാനെറ്റിന്റെ വായപൊത്താന്‍ ശ്രമിക്കുന്നത് ആരാണ്?

The idol worship of a Communist Minister കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ പുഷ്പാഞ്ജലി

സി.പി.എം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ആ പാര്‍ട്ടിയെ അടുത്തറിയുന്ന ആരെയും ഓര്‍മ്മിപ്പിക്കുക പാലക്കാട്ട് സി.പി.എം സംസ്ഥാനപ്ലീനം അംഗീകരിച്ച രേഖയിലെ ഈ വാചകമാണ്: ‘സമൂഹത്തെ പുറകോട്ടടിപ്പിക്കും വിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാകുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാകുന്നു. ഇതെല്ലാം കേരളത്തിന്റെ ഇടതുപക്ഷ മനസ് തളര്‍ത്താനും അരാഷ്ട്രീയത വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്. ഇത് കണ്ടുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കാകണം. ഒരു പാര്‍ട്ടിയംഗവും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിധേയരാകരുത്.’ പ്ലീനത്തിന്റെ ഈ തീരുമാനത്തിനുള്ള ഏറ്റവും കനത്ത… Read More The idol worship of a Communist Minister കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ പുഷ്പാഞ്ജലി

Gauri Lankesh is shot dead, not silenced ഗൗരി ലങ്കേഷ് നിശബ്ദയാകുന്നില്ല

അസഹിഷ്ണുതയുടെ ശബ്ദങ്ങള്‍ ശക്തിനേടുന്നത് മറ്റുള്ളവരുടെ മൗനത്തിലാണെന്ന തിരിച്ചറിവിലാണ് ഗൗരി ലങ്കേഷ് സ്വന്തം പത്രികയിലും സമൂഹമാധ്യമങ്ങളിലും ഇടവിടാതെ പ്രതികരിച്ചുകൊണ്ടിരുന്നത്. ഭീഷണികള്‍ക്കു പകരം വാക്കുകള്‍ ഉപയോഗിക്കാന്‍ തീവ്രവാദശക്തികള്‍ പഠിക്കട്ടെ എന്നതായിരുന്നു അവരുടെ ഉറച്ചനിലപാട്. പക്ഷെ, ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാനോ സംവാദത്തിനോ അസഹിഷ്ണുതയുടെ കാപാലികര്‍ തയാറല്ലായിരുന്നു. രാത്രി ഏകാകിയായി വീടിനുമുമ്പില്‍ കാറില്‍ വന്നിറങ്ങിയ രാജ്യത്തെ ഏറ്റവും തന്റേടിയായ ആ വനിതാ പത്രപ്രവര്‍ത്തകയുടെ ഹൃദയവും ശ്വാസകോശവും വെടിയുണ്ടകള്‍കൊണ്ട് തകര്‍ത്ത് നിശബ്ദയാക്കാനാണ് അവര്‍ മുതിര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ വെടിയുണ്ടകളേക്കാള്‍ മൂര്‍ച്ഛയുള്ള, ലക്ഷ്യം ഭേദിക്കുന്ന വാക്കുകള്‍കൊണ്ട് ഇടപെട്ടിരുന്ന… Read More Gauri Lankesh is shot dead, not silenced ഗൗരി ലങ്കേഷ് നിശബ്ദയാകുന്നില്ല

Expansion of Modi Cabinet മന്ത്രിസഭ മോദി വികസിപ്പിക്കുന്നത്

മല എലിയെ പ്രസവിച്ചതുപോലെ എന്നതു ബോധ്യപ്പെടുത്തി നരേന്ദ്രമോദി ഗവണ്മെന്റിന്റെ നോട്ടുറദ്ദാക്കല്‍ നടപടി. ഒമ്പത് മാസങ്ങള്‍ക്കുശേഷം റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ആ സത്യമാണ് വെളിപ്പെടുത്തിയത്: റദ്ദാക്കിയ നോട്ടുകളില്‍ ചെറിയൊരു ശതമാനമൊഴികെ ബാക്കിയത്രയും തിരിച്ചെത്തിയിരിക്കുന്നു. മൂന്നരലക്ഷം കോടി രൂപ കള്ളപ്പണമുള്ളത് വേര്‍തിരിക്കാനായിരുന്നു നോട്ടുറദ്ദാക്കലെന്ന പ്രഖ്യാപനം പൊളിഞ്ഞു. 2016 നവംബര്‍ 8ന് മോദി ഗവണ്മെന്റ് പ്രഖ്യാപിച്ച നോട്ടുറദ്ദാക്കല്‍ ശരിക്കും സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പില്‍ വരുത്തലായിരുന്നു. 130 കോടി ജനങ്ങളുടെ സാമ്പത്തിക ചലനശേഷിയാണ് അതോടെ സ്തംഭിച്ചത്. അസംഘടിത മേഖലകളിലെ ചലനങ്ങളാണ് നിലച്ചത്.… Read More Expansion of Modi Cabinet മന്ത്രിസഭ മോദി വികസിപ്പിക്കുന്നത്

RSS tightens its hold on Indian polity ബിഹാറിലെ മഹാ അട്ടിമറി

രാഷ്ട്രീയ സ്വയം സേവക് സംഘ്‌പോലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ പിടിമുറുക്കുകയുമാണ്. അവരുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയെന്ന യാഗാശ്വം ഇന്ത്യ കീഴടക്കാനുള്ള കുതിപ്പ് വേഗത്തിലാക്കുകയും. അതേസമയം നരേന്ദ്രമോദി ഗവണ്മെന്റിനും സംഘ് പരിവാറിനും എതിരായ പ്രതിപക്ഷ ഐക്യം ദുര്‍ബലമാവുകയും. മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ബിഹാറില്‍ അപ്രതീക്ഷിതമായി നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിന്റെ കൃത്യമായ സൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തെ വെല്ലുവിളിച്ചാണ് 2015ല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ മന്ത്രിസഭ ഉണ്ടാക്കിയത്. ബി.ജെ.പിമുക്ത… Read More RSS tightens its hold on Indian polity ബിഹാറിലെ മഹാ അട്ടിമറി

KAZHCHA കാഴ്ച

വിശപ്പിന്റെ പാഠം   ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളിയുടെ പുഷ്പാഞ്ജലി   ഗുരുവായൂര്‍ : അഷ്ടമിരോഹിണി ദിനത്തില്‍ കണ്ണനെ തൊഴുതും ഉണ്ണിക്കണ്ണന്മാരെ ലാളിച്ചും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു പകല്‍ മുഴുവന്‍ ഗുരുവായൂരില്‍. കസവുമുണ്ടും വേഷ്ടിയുമണിഞ്ഞ്, ചന്ദനക്കുറിയിട്ട് അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുതശേഷം കാണിക്കയിട്ടു. മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം സ്വീകരിച്ചു. വീട്ടുകാരുടെ ഓരോരുത്തരുടെയും പേരില്‍ പുഷ്പാഞ്ജലിയും നടത്തി. ചൈനാ സന്ദര്‍ശനത്തിന് അനുമതി കിട്ടാതിരുന്നതുകൊണ്ട് മന്ത്രിക്ക് കണ്ണന്റെ പിറന്നാളാഘോഷത്തില്‍ കൂടാനായി. ചൊവ്വാഴ്ച രാവിലെ 9ന് പ്രസാദ ഊട്ടുപന്തലില്‍… Read More KAZHCHA കാഴ്ച

KAZHCHA കാഴ്ച

    ദേശാഭിമാനിയുടെ ശുഭചിന്ത മന്ത്രി കണ്ണന്താനം മുരത്ത സംഘിയല്ല എന്നത് കേരളത്തിനുവേണ്ടി ചിലതൊക്കെ ചെയ്യാന്‍ കണ്ണന്താനത്തെ പ്രാപ്തനാക്കും എന്ന ശുഭചിന്ത ബാക്കിനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാകണം, സംസ്ഥാനത്തിന് മോഡി മന്ത്രിസഭയില്‍ ആദ്യമായി ലഭിച്ച പ്രാതിനിധ്യത്തില്‍ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയതും കേരളത്തിനുവേണ്ടി ഇടപെടണം എന്ന ആവശ്യം മുന്നോട്ടുവെച്ചതും. (വാരാന്തപ്പതിപ്പ് 2017 സെപ്തംബര്‍ 10)