കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Fight against corruption and alternative to globalisation നയവും ബദല്‍നയവും അത് നടപ്പാക്കലും

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നാണ് അധികാരമേറ്റ ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ നയപ്രഖ്യാപനം.  പതിനാലാംനിയമസഭയില്‍ അംഗങ്ങളെ അഭിസംബോധനചെയ്ത ഗവര്‍ണര്‍ പി സദാശിവം അതാണ് വ്യക്തമാക്കിയത്. അഴിമതിക്കെതിരെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് ഇടതുപക്ഷ  – ജനാധിപത്യമുന്നണി വിലയിരുത്തുന്നു.  ‘അതുകൊണ്ട് അഴിമതിക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ല’  എന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. അഴിമതിഭരണം അഴിമതിരഹിത ഭരണമാക്കുമെന്ന നയമാണ് പുതിയ ഗവണ്മെന്റിന്റേത്. അങ്ങനെയാണ് ഗവര്‍ണര്‍ പറഞ്ഞത്. നയപ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ അത്യന്തം ഗൗരവത്തോടെ നടപ്പിലാക്കുമെന്ന് പുതിയ ഗവണ്മെന്റ് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.  അത് അതേ … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Jisha’s killer caught but ….. ജിഷാസംഭവം ഇനി ആവശ്യപ്പെടുന്നത്

പെരുമ്പാവൂരിലെ ജിഷ എന്ന ദളിത് വിദ്യാര്‍ത്ഥിനിയുടെ ഘാതകനെ നിയമത്തിനുമുമ്പില്‍ ഹാജരാക്കിയതോടെ കേരളത്തിനാകെ ആശ്വാസമായി.  ഭരണകര്‍ത്താക്കള്‍, പൊലീസ്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കടക്കം ജിഷാവധം പുനര്‍വിചിന്തനത്തിനും തിരുത്തലുകള്‍ക്കുമുള്ള സന്ദേശമാണ്. ഒരു കൊലക്കേസിലെ ഇര, ഘാതകന്‍, പൊലീസന്വേഷണം, നീതിനിര്‍വ്വഹണം തുടങ്ങിയ സാധാരണ ഘടകങ്ങള്‍ മാത്രമല്ല ജിഷാവധക്കേസ് ഉയര്‍ത്തുന്നത്. അതിഗൗരവമായ സാമൂഹിക പ്രശ്‌നങ്ങളുള്‍പ്പെടുന്ന വലിയൊരജണ്ടയാണ് അത് മുന്നോട്ടുവെയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹിക-രാഷ്ട്രീയ-ഭരണാവസ്ഥയുടെ കെട്ട മുഖംമൂടിയാണ് ജിഷാവധക്കേസ്  തുറന്നുകാട്ടിയത്.  അതിനെ അഭിസംബോധന ചെയ്യേണ്ടത് സമൂഹം മൊത്തമായാണ്.  മാറിമാറി ഭരണത്തിലിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമല്ല … Continue reading

Published

Today is the 107th birthday of Com. EMS. Following item is dedicated to his memory. ഇ.എം.എസിന്റെ 107-ാം ജന്മദിനത്തില്‍

ഇ.എം.എസിന്റെ 107-ാം  ജന്മദിനമാണിന്ന്.  ആ മാര്‍ക്‌സിസ്റ്റ് കര്‍മ്മയോഗി വ്യാപരിച്ച വിവിധ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട അനുസ്മരണങ്ങള്‍ ഈ ദിവസങ്ങളില്‍ സി.പി.എമ്മിന്റെ മുന്‍കൈയില്‍ സംസ്ഥാനത്തു നടക്കുന്നുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തില്‍ വന്ന കേരളത്തില്‍ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും നേതൃത്വത്തിലുള്ള ഇടതുപക്ഷ – ജനാധിപത്യ മുന്നണി ഗവണ്മെന്റ് അധികാരമേറ്റ രാഷ്ട്രീയ വിജയത്തിന്റെ പൊലിമയ്ക്കിടയിലാണ് ഇത്തവണ ഇ.എം.എസ് ജന്മദിനം.  ത്രിപുരയൊഴിച്ച് പശ്ചിമബംഗാളിലടക്കം സി.പി.എമ്മിന്റെ സ്വാധീനവും രാഷ്ട്രീയ പ്രസക്തിയും ഏറെ ദുര്‍ബലമാകുന്ന സന്ദിഗ്ധ ഘട്ടത്തില്‍. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സി.പി.എം നേതൃത്വം നൂറുശതമാനം സത്യസന്ധതയോടെയും … Continue reading