കോളം / ശേഷംവഴിയേ

Aam Aadmi model v/s Rashtrapathi Bhavan model സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയമെന്ന ധൂര്‍ത്ത്

2013 ഡിസംബര്‍ 28 ഡല്‍ഹിയില്‍ രണ്ടു ചരിത്ര കാഴ്ചകളൊരുക്കി.   ധൂര്‍ത്തും അഴിമതിയുമില്ലാത്ത, സാധാരണക്കാരനോട് (ആം ആദ്മി) പ്രതിബദ്ധതയുള്ള  ഒരു സംസ്ഥാന സര്‍ക്കാര്‍  രാം ലീലാ മൈതാനത്ത് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്യുന്നത്.     ശൈത്യത്തിന്റെ പേരില്‍ പുതുവര്‍ഷപുലരിവരെ  അടച്ചുപൂട്ടി ഒഴിച്ചിട്ടിരിക്കുന്ന രാഷ്ട്രപതി ഭവന്‍  കോടികളുടെ ദുര്‍വ്യയത്തിന്റെ മറ്റൊരു പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്നത്. രണ്ടുവര്‍ഷംമുമ്പ് ജനലക്ഷങ്ങള്‍  അഴിമതിക്കെതിരെ  രാംലീലാ മൈതാനത്ത് സമരം കുറിച്ചതിന്റെ   ഉജ്വല സ്മരണയ്ക്കു യോജിച്ചനിലയിലായി ഔദ്യോഗിക വാഹനവും ഔദ്യോഗിക വസതിയും ഉപേക്ഷിച്ച്  ജനക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞയെടുത്ത ആം ആദ്മി … Continue reading

കോളം / ശേഷംവഴിയേ

Left to woo Regional Parties സി.പി.എം: ചരിത്രവും വര്‍ത്തമാനവും

ഡല്‍ഹിയടക്കമുള്ള നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സന്ദേശമെന്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയിട്ടുണ്ട്.  അതിങ്ങനെ: – വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കും.  കാരണം, കോണ്‍ഗ്രസ് ഐ   നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ വെറുപ്പിന്റെയും വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെയുള്ള ജനരോഷത്തിന്റെയും  ആകത്തുകയാണ് തെരഞ്ഞെടുപ്പുഫലം.  ഇത് ലോകസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ മുന്നോടിയാണെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ട്.  എന്നാല്‍ നാലില്‍ മൂന്നു സംസ്ഥാനങ്ങളിലും വിജയിച്ച ബി.ജെ.പിക്ക് ഈ ന്യായം ബാധകമല്ല. – കാരണം ഈ നാലു സംസ്ഥാനങ്ങളിലും … Continue reading

ഇടതുപക്ഷം / കോളം / മംഗളം

A corrective force inevitable തിരുത്തല്‍ ശക്തിയുടെ അനിവാര്യത

തൂക്കുസഭകള്‍ യാഥാര്‍ത്ഥ്യമായതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണം കയ്യിലാക്കാന്‍ സ്വീകരിക്കാറുള്ള അധാര്‍മ്മിക കുറുക്കുവഴികള്‍ തല്ക്കാലം വേണ്ടെന്നുവെച്ചതാണ് ഡല്‍ഹി തെരഞ്ഞെടുപ്പുഫലത്തിന്റെ ആദ്യ പ്രത്യാഘാതം. ഭരിക്കാന്‍ ജനവിധിയില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിയെ ഭരണത്തില്‍ വരുത്താന്‍ കോണ്‍ഗ്രസ് ഐയും ബി.ജെ.പിയും നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതും. എഴുപതംഗ നിയമസഭയില്‍ 32 സീറ്റുള്ള ബി.ജെ.പി ഏതുനിലയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതു വിഴുങ്ങി 28 അംഗങ്ങള്‍ മാത്രമുള്ള ആം ആദ്മി പാര്‍ട്ടി ജനവിധിയോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന ധര്‍മ്മോപദേശം നടത്തി. കേന്ദ്ര ഭരണകക്ഷിയെന്ന നിലയ്ക്ക് ഗവര്‍ണര്‍മാരെ … Continue reading

കോളം / ശേഷംവഴിയേ

The emergence of Aam Aadmi Party ആം ആദ്മി പാര്‍ട്ടിയുടെ വരവ്

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സ്വയം തിരുത്താന്‍ നിര്‍ബന്ധിക്കുമെന്നതാണ്  പുറത്തുള്ളവരെ അത്ഭുതപ്പെടുത്തുകയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിപ്പിക്കുകയും ചെയ്ത ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം.  തെരഞ്ഞെടുപ്പിനു മുമ്പും എക്‌സിറ്റ് പോളിലും നിരീക്ഷകരും മാധ്യമങ്ങളും  കാണാതിരിക്കുകയോ കണക്കിലെടുക്കാന്‍ മടിക്കുകയോചെയ്ത ചരിത്രവിധിയാണ് സമ്മതിദായകര്‍ കുറിച്ചത്. യു.പി.എ ഗവണ്മെന്റിന്റെ ഭരണനയങ്ങള്‍ക്കും അതിന്റെ സൃഷ്ടിയായ അഴിമതിക്കും വിലക്കയറ്റമടക്കമുള്ള ദുരിതങ്ങള്‍ക്കുമെതിരായി  ദേശവ്യാപകമായി ആഞ്ഞടിക്കുന്ന രോഷത്തിന്റെ  കൊടുങ്കാറ്റിന്റെ മുഴക്കമാണതില്‍ കേട്ടത്.  അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അധികാരത്തില്‍നിന്ന് തൂത്തെറിയാനുള്ള ദൃഢനിശ്ചയം. പാരമ്പര്യവും വലതു-ഇടതു വ്യത്യാസവുമില്ലാതെ മുഖ്യധാരാ … Continue reading