The New Delhi settlement രാഷ്ട്രീയ കേരളം പിരിമുറുക്കത്തില്‍

സര്‍ക്കസ്സിലെ   ട്രിപ്പീസ് പ്രകടനത്തിലെ പിടിവിട്ടാലുള്ള അപകട സാധ്യതയുടെ ഉദ്വേഗത്തിലും  ഭയപ്പാടിലുമാണ് ഇവിടെ ഇപ്പോള്‍ ഭരണപ്രതിസന്ധിയും സോളാര്‍ തട്ടിപ്പുകേസും നില്‍ക്കുന്നത്.  പിടികിട്ടിയാല്‍ ഒരുവേള രക്ഷപെടാന്‍ ശ്രമിക്കാം. പിടിവിട്ടാലോ  താഴെവീണു തകരാം. കഴിഞ്ഞ ആറുദിവസമായി മുള്‍മുനയില്‍ എല്ലാവരെയും നിര്‍ത്തിയ സരിതയുടെ രഹസ്യമൊഴി  വെളിപ്പെടുത്തലിന് വെള്ളിയാഴ്ച  എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  വഴിത്തിരിവുണ്ടായി.  അടുത്ത രണ്ടു ദിവസങ്ങളില്‍  ഡല്‍ഹിയില്‍ കേരള നേതാക്കളെ കണ്ടശേഷം   കോണ്‍ഗ്രസ്സ് ഐ ഹൈക്കമാന്റു എടുക്കാന്‍പോകുന്ന    തീരുമാനം.    കേരളം ഉറ്റുനോക്കുകയാണ്.  രണ്ടും എന്തുതന്നെയായാലും, കോണ്‍ഗ്രസ്സ് ഐ – യു.ഡി.എഫ്… Read More The New Delhi settlement രാഷ്ട്രീയ കേരളം പിരിമുറുക്കത്തില്‍

Threat to the life of Saritha Nair in Solar Scam വധഭീഷണിയും സരിതയുടെ സുരക്ഷയും

        സോളാര്‍ തട്ടിപ്പുകേസിലെ അന്വേഷണനടപടികളേക്കാളേറെ അടിയന്തര പ്രമേയമായി മാറിയിരിക്കുന്നത്  ഇപ്പോള്‍ പ്രതി സരിത എസ് നായരുടെ ജീവന്റെ സുരക്ഷയാണ്. തനിക്കു വധഭീഷണിയുള്ളതും കേസുമായി ബന്ധപ്പെട്ട  രഹസ്യങ്ങളും   എറണാകുളം ചീഫ് ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ്  കോടതിയെ  സരിത രഹസ്യമായറിയച്ചത് ശനിയാഴ്ചയമാണ്.  കേസില്‍ മന്ത്രിമാരടങ്ങുന്ന രാഷ്ട്രീയ ഉന്നതരുടെ പങ്കാളിത്തം, പ്രത്യേക അന്വേഷണസംഘത്തെക്കുറിച്ചുള്ള പരാതി തുടങ്ങി സരിത വെളിപ്പെടുത്തിയ കാര്യങ്ങള്‍ ജയിലില്‍ ചെന്ന് പരാതിയായി എഴുതിവാങ്ങാന്‍ പ്രതിയുടെ അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തി.       ഈ വാര്‍ത്ത പുറത്തുവന്നതോടെ  നടന്ന സംഭവങ്ങളാകെ നിരീക്ഷിക്കുന്നവര്‍ക്കും… Read More Threat to the life of Saritha Nair in Solar Scam വധഭീഷണിയും സരിതയുടെ സുരക്ഷയും

Samar Mukherjee a Communist Gandhian രാഷ്ട്രീയ നന്മയുടെ ഒരു ഉത്തമ മാതൃകയുടെ ഓര്‍മ്മയില്‍

കെട്ടുനാറുന്ന അധികാര രാഷ്ട്രീയത്തിന്റെ  പ്രതിസന്ധികളും വിവാദങ്ങളും ഓക്കാനിപ്പിക്കുന്ന സാമൂഹ്യ പരിസരത്തുനിന്ന് ഒരു നിമിഷം മാറി ഇത്തവണ നമുക്ക് വേറിട്ട ഒരു മഹത്തായ വ്യക്തിത്വത്തെക്കുറിച്ച് സംവദിക്കാം.  ഒരു നൂറ്റാണ്ടിന്റെ അനുഭവത്തിന്റെ നിറവില്‍നിന്ന് ചരിത്രത്തിന്റെ ഏടുകളിലേക്ക് മാറിക്കഴിഞ്ഞ ഒരു രക്ത നക്ഷത്രത്തെക്കുറിച്ച്. വ്യാഴാഴ്ച  രാവിലെ കൊല്‍ക്കത്തയില്‍ നിര്യാതനായ സി.പി.എമ്മിന്റെ ഇന്ത്യയിലെതന്നെ തലമുതിര്‍ന്ന നേതാവായിരുന്നു സമര്‍ മുഖര്‍ജി.  കമ്മ്യൂണിസ്റ്റുകാരിലെ ഗാന്ധിയന്‍, രാഷ്ട്രീയത്തിലെ നന്മ.  പാര്‍ട്ടിയെന്നു പറഞ്ഞാല്‍ സെക്രട്ടറിയോ സംഘടനാ ഭൂരിപക്ഷതീരുമാനമോ അല്ല.  പാര്‍ട്ടിയുടെ പ്രഖ്യാപിത നയവും നിലപാടുമാണെന്ന് വിശ്വസിച്ച കമ്മ്യൂണിസ്റ്റ്.  അതിനുവേണ്ടി… Read More Samar Mukherjee a Communist Gandhian രാഷ്ട്രീയ നന്മയുടെ ഒരു ഉത്തമ മാതൃകയുടെ ഓര്‍മ്മയില്‍

Some excerpts from Adhyathma Ramayana for Kerala C M

രാമായണമാസത്തില്‍ കേരളത്തോടൊപ്പം തിരക്കിനിടയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാരായണം ചെയ്യുന്നതിന് തുഞ്ചത്തെഴുത്തച്ഛന്റെ  ആദ്ധ്യാത്മരാമായണത്തില്‍നിന്ന് പ്രസക്തമായ ഏതാനും വരികള്‍. ‘ മന്നവ! മഹാജനവാദങ്ങള്‍ ചൊല്ലീടുവന്‍; * വാരിധിതന്നില്‍ ചിറകെട്ടി ലങ്കയില്‍ ചെന്നു ഘോരനാം ദശാസ്യനെ രാക്ഷസപ്പടയോടും  നിഗ്രഹിച്ചീരേഴുലോകങ്ങളും ധര്‍മ്മത്തോടെ വ്യഗ്രം തീര്‍ത്താരീവണ്ണം രക്ഷിക്കുന്നതുപാര്‍ത്താല്‍?  പണ്ടുണ്ടായ് വന്നീലാരുമീവണ്ണം നരേന്ദ്രന്മാരുണ്ടായ് വന്നീടുകയുമില്ലിനി മേലിലേവം  എന്നെല്ലാമോരോവിധം നിന്തിരുവടിതന്നെ വര്‍ണ്ണിച്ചു പറയുന്നു നാനാലോകരുമെല്ലാം.’ എന്നതു കേട്ടു രാമചന്ദ്രനുമരുള്‍ചെയ്തു:  ‘നന്നുനന്നിത്ഥം വര്‍ണ്ണിക്കുന്നതു മതിമതി.’   രാജസന്നിധിയിങ്കല്‍ ദോഷങ്ങള്‍ മറച്ചോരോ പൂജനീയങ്ങളായ ഗുണങ്ങള്‍ വര്‍ണ്ണീച്ചീടും.  അങ്ങനെ ലോകസ്വഭാവം പുനരെന്നാലതു മംഗലമല്ല… Read More Some excerpts from Adhyathma Ramayana for Kerala C M