When Parties transform to Brands പാര്‍ട്ടികള്‍ ബ്രാന്‍ഡുകളാകുമ്പോള്‍

ഒക്‌ടോബര്‍ 31-ന്റെ തീയതിവെച്ച് ഇപ്പോള്‍ വിപണിയിലുള്ള സമകാലിക മലയാളം വാരികയില്‍ മലയാള ചാനലുകളിലെ  രാഷ്ട്രീയ ചര്‍ച്ചാവേദിയായ ന്യൂസ് അവറുകളാണ് കവര്‍‌സ്റ്റോറി.  രാഷ്ട്രീയ പാര്‍ട്ടികളുടെ വക്താക്കളും ചാനല്‍ ചര്‍ച്ചകളുടെ അമരത്തിരിക്കുന്ന  അവതാരകരും ചാനല്‍ നടത്തിപ്പുകാരും സര്‍വ്വോപരി ചാനലുകളടക്കമുള്ള മാധ്യമങ്ങളെ നിലനിര്‍ത്തുന്നതിന്റെ മൂലധനമായ, ലേഖകന്റെ വാക്കുകളില്‍ വാര്‍ത്തയാഹാരം കഴിച്ചു ജീവിക്കുന്ന ജീവിവര്‍ഗവും ഒരുപോലെ സ്വയം വിമര്‍ശനപരമായി വായിക്കേണ്ട നല്ലൊരു ഇടപെടല്‍.  താഹ മാടായിയുടെ സ്വാഹതാര്‍ഹമായ തുറന്ന വിമര്‍ശനങ്ങളിലേക്ക് കൂടുതല്‍ കടക്കാനോ അതിലെ ആത്മനിഷ്ഠമായ പരിമിതികള്‍ ചൂണ്ടിക്കാട്ടാനോ ഇവിടെ മുതിരുന്നില്ല. ഇത്തവണ… Read More When Parties transform to Brands പാര്‍ട്ടികള്‍ ബ്രാന്‍ഡുകളാകുമ്പോള്‍

Ideology and trust of the people പ്രത്യയശാസ്ത്രവും ജനവിശ്വാസവും

തെറ്റുകളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അവശ്യം ഉള്‍ക്കൊള്ളേണ്ട ഒരു കാര്യം,  ലെനിന്‍ പറഞ്ഞു വെച്ചിട്ടുണ്ട്: തെറ്റുകള്‍ പറ്റുന്നതല്ല, യഥാസമയം അത് തിരുത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത് എന്ന്. തെരഞ്ഞെടുപ്പില്‍  ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ സി.പി.എമ്മും സി.പി.ഐയും കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ മുന്നോടിയായ സമ്മേളനങ്ങളിലാണ്. സ്വന്തം കരുത്തും ബഹുജനാടിത്തറയും തകര്‍ന്ന പ്രതിസന്ധിയില്‍നിന്നു കരകേറാനുള്ള   അന്വേഷണങ്ങളില്‍. മതനിരപേക്ഷ പാര്‍ട്ടികളെപ്പോലും പരാജയപ്പെടുത്തി അതിതീവ്ര വലതുപക്ഷ നിലപാടുകളുള്ള,   ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയും  ഏകാധിപത്യ പ്രവണതയുള്ള അതിന്റെ പ്രധാനമന്ത്രിയും അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് രാജ്യം.… Read More Ideology and trust of the people പ്രത്യയശാസ്ത്രവും ജനവിശ്വാസവും

C. Achuthamenon letters controversy ജനങ്ങള്‍ പാര്‍ട്ടിയെ പിരിച്ചുവിടും മുമ്പ്

23 വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ട മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായ സി. അച്യുതമേനോന്‍ അവസാനകാലത്ത് എഴുതിയ കത്തുകളും അവയെ അധികരിച്ചുള്ള പുസ്തകങ്ങളും ഒരിക്കല്‍ക്കൂടി വിവാദമാകുകയാണ്.  ഇ.എം.എസ്സിനെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ  വിവാദങ്ങള്‍ സി.പി.ഐയിലെ വിഭാഗീയതയിലേക്കും സി.പി.എം – സി.പി.ഐ ബന്ധത്തിലേക്കും നീളുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത് സി.പി.ഐ പിരിച്ചുവിടുകയാണ് ഉത്തമമെന്ന അച്യുതമേനോന്റെ കടുത്ത വിമര്‍ശനമുള്ള കത്താണ്.  അദ്ദേഹം മരിക്കുന്നതിന് ഒമ്പതുദിവസം മുമ്പ് എഴുതിയ ഈ കത്തില്‍ സി.പി.ഐ പിരിച്ചുവിടുന്നതാണ് ഉത്തമമെന്ന് അച്യുതമേനോന്‍ പറയുന്നു.  സി.പി.എമ്മിന്റെ വാലായി പാര്‍ട്ടി നേതാക്കള്‍ നടക്കുന്നതില്‍… Read More C. Achuthamenon letters controversy ജനങ്ങള്‍ പാര്‍ട്ടിയെ പിരിച്ചുവിടും മുമ്പ്