അരുതരുത്, തീപ്പന്തമാക്കരുത്

വാളിനെ ദൈവമാക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിയത് പ്രമുഖ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോളയാണ്. അത് 114 വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു. ഇന്ന് വാള്‍ ആധുനിക പാര്‍ട്ടിയും ദൈവവും ഒന്നിച്ചായിമാറിയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരനെ പിന്‍തുടര്‍ന്ന് വെട്ടിക്കൊന്നത് അഞ്ചു വാളുകള്‍കൊണ്ട്. കമ്മ്യൂണിസ്റ്റുകാരന്റെ ചോരപുരണ്ട ആ വാളുകള്‍ പൊട്ടക്കിണറ്റില്‍ ഒളിപ്പിച്ചതും പിടിയിലായപ്പോള്‍ പൊലീസിന് കാട്ടിക്കൊടുത്തതും സി.പി.എം പാര്‍ട്ടിയംഗം. ആരുടെ ജീവനാണ് എടുക്കേണ്ടതെന്ന് കൊലയാളികളെ കൃത്യമായി ചൂണ്ടിക്കാട്ടി പിറകെ നിയോഗിച്ചത് പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗം. മുഖ്യ പ്രതിയടക്കം അഞ്ചു കൊലയാളികള്‍ അടുത്തരാത്രി അന്തിയുറങ്ങിയത് രക്തസാക്ഷികളുടെ പേരുമായി ചേര്‍ത്തുപറയുന്ന… Read More അരുതരുത്, തീപ്പന്തമാക്കരുത്

കൊളോസിയതറയിലെ ആദ്യ നരബലി

        ഏഴു ദിവസത്തിനകം രണ്ടാമത്തെ വരവായിരുന്നു ഒഞ്ചിയത്തേക്ക്.  രക്തസാക്ഷിയായ ചന്ദ്രശേഖരന്റെ അന്ത്യ ദര്‍ശനത്തിനായിരുന്നു ആദ്യത്തേത്.  ഇപ്പോള്‍ അനുശോചന സമ്മേളനത്തിലേക്കും. നിറഞ്ഞുകവിഞ്ഞ  വടകര ടൗണ്‍ഹാളിലേക്ക്  പോകുംവഴിയാണ് വള്ളിക്കാട്ടിറങ്ങിയത്.  അവിടെ റോഡില്‍ ഇടതുവശത്തായി പീടിക വരാന്തയ്ക്കടുത്ത് ചോരക്കളത്തിന് കല്ലുകള്‍വെച്ച് പൊലീസ്  അതിര്‍ത്തി തീര്‍ത്തിരിക്കുന്നു.  അതിനടുത്ത് ആരോ  ഒരു മരക്കുറ്റിയില്‍ കരിങ്കൊടി കെട്ടിയിരിക്കുന്നു.  അതില്‍ തൂക്കിയ പോസ്റ്ററിലെ  ചന്ദ്രശേഖരന്റെ ചിത്രത്തിനുതാഴെ ‘ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റുകാര’നെന്ന അടിക്കുറിപ്പ്.   ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൊലയാളികളുടെ കാര്‍ ഇടിച്ചപ്പോള്‍ കോണ്‍ക്രീറ്റ് റോഡിലൂടെ അത് ഉരഞ്ഞുതീര്‍ത്ത വീതിയിലുള്ള… Read More കൊളോസിയതറയിലെ ആദ്യ നരബലി

നുണയുടെ കൊളോസിയം

സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയും ഉള്ള വ്യക്തിയായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നു. അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന് സി.പി.എമ്മില്‍തന്നെ നിന്നാല്‍ മതിയായിരുന്നല്ലോ എന്ന് അദ്ദേഹത്തിന്റെ വിധവ രമയുടെ മറുപടി. കോഴിക്കോട്ട് നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സംഘടനാ റിപ്പോര്‍ട്ട് രമയുടെ വാക്കുകള്‍ ശരിവെക്കുന്നു :(പേജ് 38). പാര്‍ലമെന്ററി സ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രകമ്മറ്റിയംഗങ്ങള്‍പോലും പാര്‍ട്ടിയില്‍ ഉമിനീരൊലിപ്പിച്ച് കാത്തുകെട്ടി കിടക്കുകയാണെന്ന്. പാര്‍ട്ടി ഘടകങ്ങളും ജനറല്‍ ബോഡികളും വിളിച്ച് ചന്ദ്രശേഖരന്‍ വധം സി.പി.എം റിപ്പോര്‍ട്ടുചെയ്യാന്‍ തുടങ്ങിയതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ചന്ദ്രശേഖരന്‍ ധീരനായ… Read More നുണയുടെ കൊളോസിയം

ഒഞ്ചിയത്തെ കൊലക്കളം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്

കേരളം അസ്വസ്ഥവും ദു:ഖഭരിതവുമാണ്. ആദ്യത്തെ ഞെട്ടലിനും സ്തംഭനത്തിനും ശേഷം ഉമിത്തീപോലെ രോഷം നീറിപ്പടരുന്നു. അതിന്‍മേല്‍ പതിവു ശൈലിയില്‍ ആശയക്കുഴപ്പത്തിന്റെ പുക ബോധപൂര്‍വ്വം പരത്താനും കഠിനശ്രമം നടക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധ വാര്‍ത്തയറിഞ്ഞ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഹര്‍ത്താല്‍ അറിയാതെ വന്നുചാടിയ ആയിരങ്ങളുടെ തിരക്ക്. ടിക്കറ്റ് വാങ്ങി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ ഉദ്ദേശിച്ച തീവണ്ടി പോയിക്കഴിഞ്ഞു. രണ്ടു തീവണ്ടികള്‍ മാറിക്കയറി വടകരയിലെത്തുമ്പോള്‍ നാലുമണി. ശൂന്യമായ പ്ലാറ്റ്‌ഫോമിലിറങ്ങി ഒഞ്ചിയത്തേക്ക് എങ്ങനെ പോകുമെന്ന് ചിന്തിക്കുമ്പോഴാണ് പിന്നില്‍നിന്ന് സ്‌നേഹപൂര്‍വ്വമായ ‘സര്‍’ വിളി.… Read More ഒഞ്ചിയത്തെ കൊലക്കളം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്