Sree Padmanabhaswamy Temple controversy വിശ്വാസവും കോടതിയും രാഷ്ട്രീയ മുതലെടുപ്പും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രിംകോടതിയുടെ ഇടപെടലും ഉത്തരവും സംസ്ഥാനത്തെ ജനങ്ങള്‍ പൊതുവെ പ്രതീക്ഷയോടും ആശ്വാസത്തോടുമാണ് കാണുന്നത്. എന്നാല്‍ മതവിശ്വാസികളുടെ പേരില്‍ പ്രശ്‌നം രാഷ്ട്രീയമായും വര്‍ഗീയമായും മുതലെടുക്കാനുള്ള നീക്കം അനുദിനം ശക്തിപ്പെടുകയാണ്.  സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും ഹിന്ദുമത വികാരത്തിന്റെ പേരില്‍ ഒരു വിഭാഗം നടത്തുന്ന പ്രചാരണങ്ങളും ആശങ്കാജനകമാണ്.  മതസൗഹാര്‍ദ്ദത്തിനു മാതൃകയായ സംസ്ഥാനത്ത് അയോധ്യയിലെ ശ്രീരാമക്ഷേത്ര തര്‍ക്കഭൂമിപോലെ ഒരു വര്‍ഗീയ വിദ്വേഷ വിവാദകേന്ദ്രമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റിത്തീര്‍ക്കുമോ.  അസ്വസ്ഥമാക്കുന്ന ഇത്തരമൊരു ചോദ്യം അസാധാരണമാകാം… Read More Sree Padmanabhaswamy Temple controversy വിശ്വാസവും കോടതിയും രാഷ്ട്രീയ മുതലെടുപ്പും

A political detenu, PM leaves the office മന്‍മോഹന്‍സിങിന് ഒരു മംഗളപത്രം

സഞ്ജയ് ബാറുവിന്റെ  ‘യാദൃശ്ചിക പ്രധാനമന്ത്രി’ വെളിപ്പെടുത്തിയ വിവാദത്തിനു പിറകെ പി.സി പരേഖിന്റെ ‘കല്‍ക്കരിപ്പാടവും മറ്റു സത്യങ്ങളും’ എന്ന പുസ്തകംകൂടി.   രണ്ടും കൂട്ടിച്ചേര്‍ത്ത് വായിച്ചവരുണ്ടാകും.  രാഷ്ട്രീയ ലക്ഷ്യം ആരോപിക്കുന്നവരും. അതി നിര്‍ണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അത് സ്വാഭാവികം മാത്രം. ആദ്യത്തേത് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ആളില്‍നിന്നാണ്. പിറകെ തുറന്നെഴുതുന്നത് ഒന്നിലേറെതവണ പ്രധാനമന്ത്രി  നേരിട്ടു കൈകാര്യംചെയ്ത കല്‍ക്കരി മന്ത്രാലയത്തിന്റെ തത്സമയ വകുപ്പു സെക്രട്ടറിയില്‍നിന്നാണ്. പി.സി പരേഖിന്റെ ‘കുരിശുയുദ്ധക്കാരനോ ഗൂഢാലോചനക്കാരനോ’ (കല്‍ക്കരി പാടവും മറ്റു സത്യങ്ങളും) എന്ന… Read More A political detenu, PM leaves the office മന്‍മോഹന്‍സിങിന് ഒരു മംഗളപത്രം

Lok Sabha election in Black and White തെരഞ്ഞെടുപ്പിലെ ഇരുട്ടും വെളിച്ചവും

(മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്) മെയ് 16-ന് വോട്ടെണ്ണികഴിയുമ്പോള്‍ 16-ാം ലോകസഭയും മറ്റൊരു തൂക്കുസഭതന്നെയാകുമെന്നാണ് തെരഞ്ഞെടുപ്പു രംഗത്തുനിന്ന് ഇതുവരെയുള്ള സൂചന.  ഒരു മുന്നണിയും കേവല ഭൂരിപക്ഷത്തിലെത്തില്ലെന്നും. അട്ടിമറികള്‍ പാര്‍ട്ടികള്‍ക്കകത്തും മുന്നണികളിലും തലങ്ങും വിലങ്ങും നടക്കും.  കറുത്ത കുതിരകളുടെ അപ്രതീക്ഷിത വരവു നിര്‍ണ്ണായകമാകും.  യഥാര്‍ത്ഥത്തില്‍ ഏപ്രില്‍ 7-നു തുടങ്ങി മെയ് 12-ന് അവസാന ഘട്ടം കുറിക്കുന്ന 2 കോടി 48 ലക്ഷം പേരുടെ  വിധിയെഴുത്ത് സെമിഫൈനല്‍ മാത്രമേ ആകൂ. 16-ന് വോട്ടെണ്ണല്‍ കഴിഞ്ഞ് രൂപപ്പെടുന്ന കക്ഷിനിലയില്‍ നിന്നുമാത്രമേ പുതിയ ഭരണമുന്നണിയും… Read More Lok Sabha election in Black and White തെരഞ്ഞെടുപ്പിലെ ഇരുട്ടും വെളിച്ചവും

Shocks embedded in Kerala Lok sabha verdict ജനവിധിയില്‍ കാത്തുവെച്ചിട്ടുള്ളത്

ഇരു മുന്നണികള്‍ക്കും ഞെട്ടിക്കുന്ന പ്രഹരം ഒളിപ്പിച്ച് ജനവിധി കൃത്യം 74.04 ശതമാനത്തില്‍ കുറിച്ചിരിക്കുന്നു. വോട്ടെണ്ണുംവരെ ആശങ്ക  നിലനിര്‍ത്തിക്കൊണ്ട്. നേതാക്കളുടെ അവകാശവാദങ്ങളും കണക്കുകൂട്ടലുകളും തെറ്റിയതിന്റെ കൃത്യമായ ചിത്രം അറിയാന്‍ മെയ് 16 വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും.  എന്തായാലും ബി.ജെ.പിക്കും വാശിയോടെ മത്സരിച്ച കന്നിപാര്‍ട്ടികള്‍ക്കും ചില ആശ്വാസ കാഴ്ചകളെങ്കിലുമുണ്ടാകും.  അതിന്റെ ലാഭനഷ്ടം  യു.ഡി.എഫും എല്‍.ഡി.എഫും  വീതിച്ചെടുക്കുമ്പോള്‍. തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്തിമകണക്കു പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 2,37,92,270 വോട്ടര്‍മാരില്‍ 74.04 പേരാണ് വിധി നിര്‍ണ്ണയിച്ചത്.  സി.പി.എമ്മിന്റെ വിവാദ രാഷ്ട്രീയവുമായി പതച്ചുകിടക്കുന്ന വടകരയുടേയും  കണ്ണൂരിന്റേയും… Read More Shocks embedded in Kerala Lok sabha verdict ജനവിധിയില്‍ കാത്തുവെച്ചിട്ടുള്ളത്