This crisis will lead to the Break up of UDF യു.ഡി.എഫ് തകര്‍ച്ചയുടെ തുടക്കമായി

പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന കെ.എം. മാണിയുടെ കത്ത് ഫലത്തില്‍ ഭരണമുന്നണിയെ തകര്‍ക്കാനുള്ള ദൗത്യം പി.സി ജോര്‍ജിനെത്തന്നെ ഏല്‍പ്പിക്കലാണ്. ജോര്‍ജിനെ ഉടന്‍ നീക്കണമെന്ന മാണിയുടെ ആവശ്യം  മുഖ്യമന്ത്രിക്ക് അംഗീകരിക്കേണ്ടിവരും.  മാണി പാര്‍ട്ടിയില്‍നിന്ന് ഇലപോലും തൊടുവിക്കാതെ എടുത്തെറിഞ്ഞെങ്കിലും പി.സി ജോര്‍ജ് തല്‍ക്കാലം യു.ഡി.എഫില്‍ തുടരും.  അഴിമതിക്കെതിരായ തന്റെ ധാര്‍മ്മിക പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ. മുന്നണി സംവിധാനത്തില്‍ ചില കീഴ് വഴക്കങ്ങള്‍ ഉണ്ടല്ലോ എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതിന്റെ അര്‍ത്ഥം വ്യക്തമാണ്.  എട്ട് എം.എല്‍.എമാരുടെ നേതാവായ മാണിയുടെ ആവശ്യം… Read More This crisis will lead to the Break up of UDF യു.ഡി.എഫ് തകര്‍ച്ചയുടെ തുടക്കമായി

Murder of democracy – the Kerala modelജനാധിപത്യത്തിന്റെ ഇരട്ടക്കൊല

പാര്‍ലമെന്ററി ജനാധിപത്യത്തെ  ഭരണഘടനാനുസൃതമായും  സത്യസന്ധതയോടും പ്രതിബദ്ധതയോടുമാണ് ബഹുമാനപ്പെട്ട സ്പീക്കറും നിയമസഭാ നേതാവായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വീക്ഷിക്കുന്നതെങ്കില്‍ കേരള നിയമസഭയില്‍ ജനാധിപത്യത്തിന്റെ ഇരട്ടക്കൊലയാണ് നടന്നതെന്ന് സമ്മതിക്കേണ്ടിവരും.  അല്ലെങ്കില്‍ ലോകസഭയില്‍ ഒരിക്കല്‍ പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞതുപോലെ മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം താന്‍ അനാഥനാണെന്ന് വാദിക്കുന്ന പ്രതിയെപ്പോലെ ഭരണ-പ്രതിപക്ഷം സ്വയം ന്യായീകരിക്കുന്നത് ചരിത്രത്തിന് രേഖപ്പെടുത്തേണ്ടിവരും. മാര്‍ച്ച് 13-ന് നിയമസഭയിലെ ബഹുമാനപ്പെട്ട സ്പീക്കറുടെ ഇരിപ്പിടവും വേദിയും ആക്രമിച്ച് തകര്‍ത്ത് സ്പീക്കറുടെ കൃത്യനിര്‍വ്വഹണവും ബജറ്റ് അവതരണവും പ്രതിപക്ഷം തടഞ്ഞതും നിയമസഭയില്‍ സ്വന്തം സീറ്റുകള്‍ ഉപേക്ഷിച്ച്… Read More Murder of democracy – the Kerala modelജനാധിപത്യത്തിന്റെ ഇരട്ടക്കൊല

VS till Visagh conference വി.എസ്. വിഷയം വിശാഖപട്ടണം വരെ

ഈ ലേഖനം മാര്‍ച്ച് 20-ന് എഴുതി 21-ന് ഗള്‍ഫ് പത്രമായ മലയാളം ന്യൂസിലെ പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ്.  സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഡല്‍ഹിയില്‍ യോഗം ചേരുന്നതിനുമുമ്പ്.  സാങ്കേതിക തകരാറുകള്‍ മൂലമുണ്ടായ തടസ്സം കാരണമാണ് ലേഖനം ബ്ലോഗില്‍ വൈകി പ്രസിദ്ധീകരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ വിഷയം വിശാഖപട്ടണം വരെ പോകും. അവിടെ നടക്കുന്ന 21-ാം പാര്‍ട്ടി കോഗ്രസിലേ അത് അഭിസംബോധന ചെയ്ത് തീരുമാനമാക്കാന്‍ സി.പി.എം നേതൃത്വത്തിനാകൂ. അതിന് മുമ്പ് ഡല്‍ഹി എ.കെ.ജി ഭവനില്‍ ആരംഭിച്ച പി.ബി യോഗത്തിലോ ശനിയാഴ്ച തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി… Read More VS till Visagh conference വി.എസ്. വിഷയം വിശാഖപട്ടണം വരെ

Shame Shame അപമാനം ലജ്ജാവഹം

ഗവണ്മെന്റ് അവരുടേതെന്നും പ്രതിപക്ഷം തങ്ങളുടേതെന്നുമുള്ള വിജയം അവകാശപ്പെട്ട് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം കേരളാ നിയമസഭയില്‍ പരിഹാസ്യമായി അരങ്ങേറി.   ഭരണ – പ്രതിപക്ഷം ഒരുപോലെ ഭരണഘടന ചവുട്ടിമെതിക്കുകയും  നിയമസഭയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ശ്വാസംമുട്ടിച്ച് സ്തംഭിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ വനിതാ സാമാജികരെ ഭരണപക്ഷത്തെ മുതിര്‍ന്ന അംഗങ്ങള്‍ അപമാനിക്കുന്നതിനും പീഢിപ്പിക്കുന്നതിനും സഭ സാക്ഷിയായി. സ്വയം രക്ഷയ്ക്ക് വനിതാ എം.എല്‍.എ പുരുഷ എം.എല്‍.എയുടെ ചുമലില്‍ കടിക്കുന്നതും മറ്റൊരു വനിതാ എം.എല്‍.എയെ തറയില്‍ തള്ളിവീഴ്ത്തുന്നതും തത്സമയ ദൃശ്യ സംപ്രേഷണത്തിലൂടെ ലോകം കണ്ടു.… Read More Shame Shame അപമാനം ലജ്ജാവഹം