ജനശക്തി / Published

KAZHCHA കാഴ്ച

എം.എ ബേബിയോട് എന്‍.പി ചെക്കുട്ടി പ്രതികരിക്കുന്നു സി.പി.എമ്മിന്റെ കേരളത്തിലെ തകര്‍ച്ചക്ക് നിമിത്തമായ പാലക്കാട് സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വം പിടിച്ചടക്കിയതില്‍ താനും പങ്കാളിയായിരുന്നുവെന്ന എം.എ ബേബിയുടെ വെളിപ്പെടുത്തല്‍ കേരളം ചര്‍ച്ചചെയ്യുകയാണ്.  ‘ജനശക്തി’ വാരികക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ നല്‍കിയ പ്രസ്തുത അഭിമുഖത്തോട് പലരും പ്രതികരിക്കുന്നുണ്ട്.  പുതിയ ലക്കം ജനശക്തിതന്നെ ബേബിയുടെ വിമര്‍ശനവും സ്വയം വിമര്‍ശനവും എന്നൊരു പ്രതികരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബേബിയെപ്പോലെ  എസ്.എഫ്.ഐയിലൂടെയും കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയനിലൂടെയും ഇടതുപക്ഷത്തേക്കു വന്ന്   പത്രപ്രവര്‍ത്തകനായ  എന്‍.പി ചെക്കുട്ടിയുടേതാണ് പ്രതികരണം.  ആദ്യം ഇന്ത്യന്‍ … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

RSS behind the formation of the new political party in Kerala ഗുരുവിനെ രക്ഷിക്കാന്‍ ഇവിടെ ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി

രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനുള്ള എസ്.എന്‍.ഡി.പി യോഗത്തിന്റെ തീരുമാനം കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ ബലാബലത്തില്‍ മാത്രമല്ല പ്രത്യാഘാതമുണ്ടാക്കുക.  അത് കേരളത്തിലെ സാമൂഹിക – സാംസ്‌ക്കാരിക മണ്ഡലത്തില്‍തന്നെ വലിയ കീഴ്‌മേല്‍ മറിച്ചിലുകള്‍ക്ക് വഴിവെക്കും. പ്രത്യക്ഷത്തില്‍ ഇതിന്റെ മുന്‍കൈ എസ്.എന്‍.ഡി.പി യോഗത്തിന്റെ, വിശേഷിച്ച് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതാണെന്ന് തോന്നും. എന്നാല്‍ ഇക്കാര്യത്തില്‍ യോഗത്തെ നയിക്കുന്നത് ആര്‍.എസ്.എസിന്റെ ബുദ്ധികേന്ദ്രങ്ങളാണ്.  എസ്.എന്‍.ഡി.പി  ഒറ്റയ്ക്കല്ലാതെ മറ്റ് സമുദായങ്ങളുടെ സഹകരണത്തോടെയാണ് പാര്‍ട്ടി രൂപീകരണമെന്നാണ് വിശദീകരണം.  ആര്‍.എസ്.എസ് – സംഘ്പരിവാറിന്റെ സഹകരണം മാത്രമല്ല നേതൃത്വവും ഈ നീക്കത്തിന് പിന്നിലുണ്ട്.   … Continue reading

ഇടതുപക്ഷം / കോളം / മംഗളം / Published

Anti EMS tirade exposed ഇ.എം.എസിനെ ക്രൂശിക്കരുതേ

ദാര്‍ശനികരായ ചരിത്ര പരുഷന്മാരെ ഉപയോഗപ്പെടുത്തി മുതലെടുക്കാന്‍ ജാതി-മത മേധവികളും അവരെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവരും രണ്ട് മാര്‍ഗങ്ങളാണ്  സ്വീകരിക്കാറ്.  ആ മഹാത്മാവിന്റെ ആദര്‍ശങ്ങളുടേയും ലക്ഷ്യങ്ങളുടേയും നേരവകാശികളും പ്രയോക്താക്കാളുമായി ചമയുക. അതേ സാമൂഹിക ലക്ഷ്യങ്ങളെ നവീകരിക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും ശ്രമിക്കുന്നവരെ വസ്തുതകളും ചരിത്രവും വളച്ചൊടിച്ച് തേജോവധം ചെയ്യുക.  അനുയായികള്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ ശത്രുവായി മുദ്രയടിക്കുക. ശ്രീനാരായണഗുരുവും ഇ.എം.എസുമായി ബന്ധപ്പെട്ട് അത്തരമൊരു തേജോവധത്തിന്റെ, വെറുപ്പു പരത്തുന്ന രാഷ്ട്രീയത്തിന്റെ രണ്ടാമൂഴമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.  യഥാര്‍ത്ഥ വിഷയത്തില്‍നിന്ന് വളച്ചുതിരിച്ചാണ് എസ്.എന്‍.ഡി.പിയും ശ്രീനാരായണ … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The new path of struggle by Munnar women tea workers മൂന്നാര്‍ സമരം തുറന്ന പുതിയ വഴി

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം പുതിയ ചരിത്രം കുറിച്ചെന്നു പറയുന്നത്  ആലങ്കാരികമല്ല.  ഒമ്പത് ദിവസത്തെ സമരം  പുതിയൊരു ചരിത്രത്തിന് നാന്ദി കുറിച്ചു. അതിന്റെ സന്ദേശം ദേശീയ പ്രാധാന്യമുള്ളതാണ്. സമരം സംഘടിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിനു മാത്രമല്ല ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ മൂക്കുകയറിട്ടു നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകെയുള്ള  മുന്നറിയിപ്പാണ്.   ടാറ്റയെപ്പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ ഉള്ളംകൈയില്‍വെച്ച് നടത്തിവരുന്ന കൊടും ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും. പല മുഖംമൂടികളും രഹസ്യ ബാന്ധവങ്ങളും പൊളിഞ്ഞുതകര്‍ന്നുവീണു.   മാനേജ്‌മെന്റും ട്രേഡ് യൂണിയന്‍ … Continue reading