സി.പി.എം കേന്ദ്ര നേതൃത്വം ജനങ്ങളോട് പറയേണ്ടത്

ഒരു അപസര്‍പ്പക കഥയേക്കാളും ദുരൂഹമായി കഴിഞ്ഞ നാലുദിവസമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ മൂന്ന് ചോദ്യങ്ങളുമായി ഇടപെടുകയാണ്. ഒന്ന്; നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് […]

Read Article →

വീരനെക്കുറിച്ചോർക്കാൻ ഇത്രയും കൂടി.

വെള്ളിയാഴ്ച അതിരാവിലെ മാതൃഭൂമി ദിനപത്രം എടുത്ത് നിവര്‍ത്തിയപ്പോള്‍ നിറഞ്ഞുനിന്നത് എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു. ഞെട്ടലോടെയും വേദനയോടെയും ഓര്‍ത്തത് ഇരുപത്തിരണ്ട് വര്‍ഷം മുമ്പുള്ള മറ്റൊരു രംഗമാണ്.
എ.കെ.ജി സെന്ററില്‍ നിന്നാരംഭിച്ച ഇ.എം.എസിന്റെ അന്ത്യയാത്ര ശാന്തികവാടത്തിലേക്ക് പോകും വഴി ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. രണ്ടാമത് ഒരിക്കല്‍കൂടി ആ മുഖമൊന്ന് കാണാന്‍ ദര്‍ബാര്‍ ഹാളിന് മുന്നിലെ പുരുഷാരത്തിനിടയിലൂടെ കടന്ന് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഏതാനും അനുയായികള്‍ക്കൊപ്പം എം.പി വീരേന്ദ്രകുമാര്‍ മുമ്പില്‍.
”ഇ.എം.എസ് പോയല്ലോ.”

Read Article →

Sprinklr Covid hits kerala government ഒടുവില്‍ കുടമിട്ടുടക്കുന്ന മുഖ്യമന്ത്രിയോട്

”മറുപടി പറയാന്‍ നേരമില്ല. വേറെ പണിയുണ്ട്”- എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളന യജ്ഞത്തിലെ പരകോടിയായി. കേരള സര്‍ക്കാരും സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രി ചരിത്രത്തിനു വിട്ടിരിക്കുകയാണ്.ചരിത്രാനന്തര […]

Read Article →

Corona deaths in US: Imperial College Team projects 1.1 million കൊറോണയെ പിടിച്ചുകെട്ടണമെങ്കില്‍

സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ കൊറോണ മഹാമാരിക്കെതിരായ പോരാട്ടം നമ്മുടെ രാജ്യം തുടരുന്നതിനിടയ്ക്കുതന്നെ പറയട്ടെ, നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ കൈയിലെത്താന്‍ ഇനിയും കാത്തിരിപ്പു വേണ്ടിവരും. ഏറ്റുമുട്ടുന്ന കോവിഡ്-19 എന്ന പുതിയ കൊറോണ മഹാമാരിയുടെ വ്യാപന വേഗതയും മാരകശേഷിയും അത്ര ഭയാനകമാണെന്നാണ് രോഗപര്യവേക്ഷകരായ ശാസ്ത്രജ്ഞരുടെ […]

Read Article →

Lock down is for the survival of mankind മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായുള്ള പോരാട്ടം

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാജ്യം ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിച്ചു. തൊട്ടു പിറ്റേന്നുതന്നെ കേരളമടക്കമുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചുപൂട്ടി. യു.പി, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങള്‍ ഭാഗികമായും. രാജ്യത്തെ 130 കോടി ജനങ്ങള്‍ ലോകജനതയ്‌ക്കൊപ്പം കോവിഡ് – 19 മഹാമാരി ചെറുക്കാനുള്ള […]

Read Article →

Corona pandemic and India കൊറോണ ആക്രമണവും ഇന്ത്യയും

ഏറെ വൈകിയാണെങ്കിലും ആഗോള മഹാമാരിയായ കൊറോണ വൈറസിനെതിരെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ആശ്വാസമായി. രാജ്യം നേരിടുന്ന അടിയന്തര പരിതസ്ഥിതിയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും നയിക്കുകയും ചെയ്യേണ്ട ഭരണാധികാരി ആണല്ലോ നരേന്ദ്ര മോദി. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് രാജ്യം എത്തിയേക്കുമെന്ന […]

Read Article →

ഇ.എം.എസ് ചരമദിനത്തില്‍ (1909-1998)

“സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി സമരം സംബന്ധിച്ച ഈ കഥയില്‍നിന്ന് ഒരു പാഠം പഠിക്കാനുണ്ട്. ശരിയായ, ആശയപരവും രാഷ്ട്രീയവുമായ നയത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വത്തിനേ – അങ്ങനെ കൂട്ടായി പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിനു മാത്രമേ – പാര്‍ട്ടി എപ്പോഴും നേരിടുന്ന ആശയപരവും രാഷ്ട്രീയവും […]

Read Article →

India faces unprecedented trinity danger ഡോ. മന്‍മോഹന്‍ സിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ഒരാഴ്ചമുമ്പാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൊറോണ വൈറസിന്റെ വന്‍ വ്യാപനംകൂടിയാകുമ്പോള്‍ ഇന്ത്യ നേരിടാന്‍പോകുന്ന അപകടകരമായ ത്രിതല പ്രതിസന്ധിയെക്കുറിച്ച് മോദി ഗവണ്മെന്റിന് മുന്നറിയിപ്പു നല്‍കിയത്. 120ലേറെ രാജ്യങ്ങളില്‍ പടര്‍ന്ന കൊറോണ വൈറസ് (കോവിഡ് – 19) മഹാമാരിയായി ലോകാരോഗ്യ സംഘടന […]

Read Article →

Banning News Channels and undeclared emergency ചാനല്‍ വിലക്കും ഉപജാപകസംഘവും

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ് രാജ്യമെന്ന് തിരിച്ചറിയുന്നതായിരുന്നു കഴിഞ്ഞദിവസം രണ്ട് മലയാളം ടി.വി ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ വിച്ഛേദിച്ച നടപടി. പാതിരാത്രിയില്‍തന്നെ തീരുമാനം പിന്‍വലിക്കേണ്ടിവന്നതും. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഈ തിരുത്തുകൊണ്ട് ഇല്ലാതാകുന്നില്ല. പ്രധാനമന്ത്രിയോ വാര്‍ത്താ-പ്രക്ഷേപണ കാര്യമന്ത്രിയോ അറിയാതെ ആരോ ചെയ്ത തെറ്റ് […]

Read Article →

The dignity and credibility of the Parliament പാര്‍ലമെന്റിന്റെ അന്തസും വിശ്വാസ്യതയും

നമ്മുടെ പാര്‍ലമെന്റ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ ‘നടപടിദൂഷ്യ’ങ്ങളുടെ അസഹ്യമായ പ്രതീകമായി രൂപംമാറുകയാണ്. കേരളത്തില്‍നിന്നുള്ള നാലുപേരടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാരെ ‘നടപടിദൂഷ്യം പറഞ്ഞ്’ ബജറ്റ് സമ്മേളനം കഴിയുംവരെ സഭയ്ക്കു പുറത്തുനിര്‍ത്താനുള്ള തീരുമാനം അതാണ് കാണിക്കുന്നത്. അധ്യക്ഷവേദിയില്‍ വരാതെ സ്പീക്കര്‍ ചേംബറിലിരിക്കുകയും ബി.ജെ.പിയുടെ മാധ്യമ വക്താവായ […]

Read Article →

Ethnic cleansing in Delhi ഡല്‍ഹിയില്‍ നടന്നത് വംശീയകലാപം

വംശീയഹത്യയാണ് നാലുദിവസങ്ങളിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടന്നതെന്ന് പകല്‍വെളിച്ചംപോലെ ലോകം കണ്ടുകഴിഞ്ഞു. വംശഹത്യയോട് പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്നും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് കൈകാര്യംചെയ്ത ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് മുരളീധരനെ ബുധനാഴ്ച പാതിരാത്രിയില്‍ സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകൂടി വന്നതോടെ. ജസ്റ്റിസ് […]

Read Article →

Ramakhetra trust and total justice രാമക്ഷേത്ര ട്രസ്റ്റും സമ്പൂര്‍ണ്ണ നീതിയും

സുപ്രിംകോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ച് ബാബ്‌റി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വ-വര്‍ഗീയ ശക്തികളുടെ കൈകളിലേക്കുതന്നെ ഭരണഘടനാബഞ്ച് നിര്‍ദ്ദേശിച്ച രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റും ചെന്നെത്തി. അയോധ്യാവിധിയില്‍ സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ച ഭരണഘടനയുടെ മതനിരപേക്ഷ നിലപാടിന് ക്ഷതമേല്‍പ്പിക്കുന്ന രണ്ടു കാര്യങ്ങള്‍കൂടി സംഭവിക്കാന്‍പോകുന്നു: രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും […]

Read Article →

Corruption and Privatisation in Kerala Police പൊലീസില്‍ അഴിമതിയും സ്വകാര്യവത്ക്കരണവും

ഇനി ചോദിക്കാതെ വയ്യ, കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സി.പി.എം പാര്‍ട്ടിയും സംസ്ഥാനത്തെ ഇപ്പോള്‍ എങ്ങോട്ടാണ് നയിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതും. ഭരണഘടനാ സ്ഥാപനമായ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ വെച്ചു. ഭയപ്പെടുത്തുന്നതും […]

Read Article →