Desabhimani award and M T Vasudevan Nair  വായനക്കാരുടെ എം.ടി, സ്തുതിപാഠകരുടെ എം.ടി
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Desabhimani award and M T Vasudevan Nair വായനക്കാരുടെ എം.ടി, സ്തുതിപാഠകരുടെ എം.ടി

ആറര പതിറ്റാണ്ടിലേറെയായി മലയാളികളുടെ ചിന്തകളിലും ഹൃദയത്തിലും ഗൃഹാതുരത്വത്തിന്‍റെ വൈകാരിക ഇടം നേടിയ എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍.  അദ്ദേഹത്തിന്‍റെ കഥകളും സിനിമകളും തിരക്കഥകളും യാത്രാവിവരണങ്ങളും മനുഷ്യരെയും കാലത്തെയും ജീവിതത്തിന്‍റെ തനിമയെയും സൂക്ഷ്മമായി വായനക്കാരുടെയും പ്രേക്ഷകരുടെയും മനസ്സിലേക്ക് ആവാഹിച്ചവയാണ്.  ഫ്യൂഡലിസത്തിന്‍റെ കേരളത്തിലെ തകര്‍ച്ചയില്‍ നിലംപൊത്തിയ നാലുകെട്ടുകളും അതിലെ ജീവിതങ്ങളും കേരളീയ യുവത്വത്തിന്‍റെ മോഹഭംഗങ്ങളും അവര്‍ വ്യവസ്ഥയോട് നടത്തുന്ന കലഹങ്ങളും അദ്ദേഹത്തിന്‍റെ സൃഷ്ടികളിലും അഭ്രപാളികളിലും മലയാളികളുടെ കണ്ണുകള്‍ നനയിച്ചതും മനസ്സിന് തീ കൊളുത്തിയതുമാണ്. മാറിമാറി വന്ന യുവതലമുറയുടെ മനസ്സില്‍ അവ … Continue reading

Jayalalitha case and the Lavlin case  അഴിമതിയും നിഴലുകളും നാടുവാഴുമ്പോള്‍
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Jayalalitha case and the Lavlin case അഴിമതിയും നിഴലുകളും നാടുവാഴുമ്പോള്‍

അഴിമതി സംബന്ധിച്ച് രാജ്യത്താകെ നിലനില്‍ക്കുന്ന ഗുരുതരമായ അവസ്ഥയിലേക്ക് വാതില്‍ തുറന്നുപിടിക്കുന്നതാണ് ജയലളിതയുടെ സ്വത്തുസമ്പാദനകേസിലെ സുപ്രിംകോടതിവിധി. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന രാജ്യത്തെ എല്ലാ നിയമസഭകള്‍ക്കും അഴിമതിക്കേസുകള്‍ കൈകാര്യംചെയ്യുന്ന എല്ലാ കോടതികള്‍ക്കും, ശ്വാസംമുട്ടിക്കുന്ന അഴിമതിക്കുമുമ്പില്‍ നിശബ്ദരും നിസ്സഹായരുമായി നില്‍ക്കുന്ന ജനങ്ങള്‍ക്കും ഉള്ള അടിയന്തര അപകടസന്ദേശമാണ് വിധിയില്‍ മുഴങ്ങുന്നത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതോ നികുതി ഒടുക്കാത്തതോ അല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മതിവരാത്ത ധനേച്ഛയുടെ ഭാഗമായി ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് ജയലളിതകേസില്‍ നടന്നതെന്ന് സുപ്രിംകോടതി കണ്ടെത്തി.  ഇതു സംബന്ധിച്ച ഗൂഢാലോചനകള്‍ക്കാണ് മുഖ്യമന്ത്രി ജയലളിത തോഴി … Continue reading

Law Academy struggle exposed CPM leadership  കോടിയേരീ, കാഴ്ചകള്‍ മുഴുവന്‍ കാണണം
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Law Academy struggle exposed CPM leadership കോടിയേരീ, കാഴ്ചകള്‍ മുഴുവന്‍ കാണണം

ഇരുപത്തൊമ്പത് ദിവസം നീണ്ടുനിന്ന ലോ അക്കാദമി സമരരംഗത്തെ കാഴ്ചകള്‍ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖപത്രത്തിലെ ‘നേര്‍വഴി’ പംക്തിയില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെ: -സമര പശ്ചാത്തലത്തില്‍ എല്‍.ഡി.എഫില്‍ വിള്ളല്‍ വീണുവെന്നും സി.പി.എം – സി.പി.ഐ ബന്ധം വഷളായെന്നും മാ ധ്യമങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നു. -സ്വതന്ത്ര വ്യക്തിത്വമുള്ള കക്ഷികളാണെങ്കിലും ഇരു പാര്‍ട്ടികളും എല്‍.ഡി.എഫില്‍ ഘടകകക്ഷികളായത് മാര്‍ക്സിസം – ലെനിനിസത്തിന്‍റെയും വര്‍ഗസമരത്തിന്‍റെയും കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ്. -സാമ്രാജ്യത്വവുമായി സഹകരിക്കുന്നതും ഫ്യൂഡലിസവുമായി സന്ധിചെയ്യുന്നതുമായ കുത്തക മുതലാളിവര്‍ഗം ഒരുഭാഗത്തും തൊഴിലാളികളും ഗ്രാമീണ ദരിദ്രരടക്കമുള്ള അധ്വാനിക്കുന്ന ബഹുജനങ്ങള്‍ … Continue reading