കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ

CPM dilemma & correction കുറ്റമേല്‍ക്കലും തിരുത്തും

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയ കേന്ദ്രകമ്മറ്റിക്കുശേഷം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വെളിപ്പെടുത്തിയ നിലപാടുകള്‍ ചരിത്രത്തില്‍നിന്ന്  മറ്റൊന്ന് ഓര്‍മ്മിപ്പിക്കുന്നു.   63 വര്‍ഷംമുമ്പ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നാലംഗ പ്രതിനിധിസംഘം  ജനറല്‍ സെക്രട്ടറി രാജേശ്വര റാവുവിന്റെ നേതൃത്വത്തില്‍ സോവിയറ്റു പാര്‍ട്ടിയുടെ സഹായം തേടി സ്റ്റാലിന്റെ മുമ്പില്‍ പറഞ്ഞത്. 1943-ല്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തൊട്ട് എട്ടു വര്‍ഷമായി പാര്‍ട്ടി സ്വീകരിച്ച നയനിലപാടുകള്‍ തെറ്റി, സംഘടന തകര്‍ന്നു.  രൂക്ഷമായ അഭിപ്രായ വ്യത്യാസം. പ്രതിസന്ധി.   തകര്‍ച്ചയില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ സോവിയറ്റുപാര്‍ട്ടി … Continue reading

കോളം

‘Ariyappedatha EMS’ is thirty years old അറിയപ്പെടാത്ത ഇ.എം.എസ്സിന് മുപ്പതുവയസ്സ്

“അറിയപ്പെടാത്ത ഇ.എം.എസ്സി”ന് ഇന്ന് മുപ്പതുവര്‍ഷം തികയുകയാണ്.  ഇ.എം.എസ്സിന്റെ 105–ാം ജന്മദിനമാണിന്ന്.  1984 ജൂണ്‍ 13-ന് ഇ.എം.എസ്സിന്റെ75-ാം   ജന്മദിനത്തിലാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവചരിത്രമായി മാറിയ ‘അറിയപ്പെടാത്ത ഇ.എം.എസ്’ പിറന്നത്.  ദേശാഭിമാനി വാരികയില്‍ ‘ഇ.എം.എസ്സിന് 75 വയസ്’ എന്ന പേരില്‍. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും കമ്മ്യൂണിസ്റ്റു നേതാവിന്റെ ജീവചരിത്രം അറിയപ്പെടാത്ത ഇ.എം.എസ് ആയി മാറിയത് അതിന്റെ തുടര്‍ച്ചയിലാണ്.  വാരികയ്ക്ക് അയച്ചുകൊടുത്ത ആ കവര്‍‌സ്റ്റോറി അറിയപ്പെടാത്ത ഇ.എം.എസ്സിനെ അവതരിപ്പിക്കുന്ന ഒന്നായി തുടരണമെന്ന നിര്‍ദ്ദേശിച്ചത് വാരികയുടെ പത്രാധിപര്‍ … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ

Gowri Amma confronts a new political path ഗൗരിയമ്മയുടെ പുതിയ രാഷ്ട്രീയവഴി

രാഷ്ട്രീയത്തില്‍ ഒരിക്കലും ശങ്കിച്ചുനിന്നിട്ടില്ലാത്ത നേതാവാണ് കെ.ആര്‍. ഗൗരിയമ്മ.  എന്നാല്‍ ഇപ്പോള്‍ എവിടേക്കു പോകണം അഥവാ പോകാതിരിക്കണം  എന്ന ചോദ്യത്തിനുമുമ്പില്‍ അവര്‍ കുഴങ്ങുകയാണ്.  സി.പി.എമ്മിലേക്കു ക്ഷണിച്ചിട്ടും സംസ്ഥാന സെക്രട്ടറി നേരിട്ടുവന്നു വിളിച്ചിട്ടും അവര്‍ മടിച്ചുനില്‍ക്കുന്നു.  സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫില്‍ തന്റെ പാര്‍ട്ടിക്കൊപ്പം ഒരു ഇടംമതി എന്നാണ് താനടക്കം പടുത്തുയര്‍ത്തി വലുതാക്കിയ തന്റെ പഴയ പാര്‍ട്ടിയുടെ പുതിയ ചുമതലക്കാരോട് ഗൗരിയമ്മ പറയുന്നത്. 1964-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്നപ്പോള്‍ തന്റെ ഭര്‍ത്താവും കേരള രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന ടി.വി തോമസിനെവിട്ട് സി.പി.എമ്മിലേക്കു പോകാന്‍  … Continue reading