കോളം

P G the Editor പി.ജി. എന്ന പത്രാധിപര്‍

പരമേശ്വരന്‍  ഗോവിന്ദപിള്ള എന്ന എല്ലാവരുടെയും പി. ഗോവിന്ദപിള്ള  ദേശാഭിമാനി പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക്  പി.ജി. എന്ന പത്രാധിപരായിരുന്നു.  ഈ ലേഖകന്റെ നാലു പതിറ്റാണ്ടുകടന്ന  എളിയ പത്രപ്രവര്‍ത്തക ജീവിതത്തില്‍  പത്രാധിപര്‍ എന്നോര്‍ക്കുമ്പോള്‍   തെളിഞ്ഞു നില്‍ക്കുക  പി.ജിയുടെ മുഖമാണ്.  ഒപ്പം  ഒരു വാര്‍ത്താ പരമ്പരയുടെ തലക്കെട്ട്: ‘ നടുവൊടിഞ്ഞ കേരളം’.    പി.ജിയുടെ നിറസാന്നിധ്യത്തില്‍  ചേര്‍ന്ന ദേശാഭിമാനി പത്രാധിപ സമിതിയുടെ  ഒരു യോഗവും. എഴുപതുകളുടെ ആദ്യമാണ്.  കേരളത്തില്‍ എല്ലാ കാര്‍ഷികോല്‍പ്പങ്ങള്‍ക്കും അസാധാരണ  വിലത്തകര്‍ച്ച.   കച്ചവടക്കാരുടെയും വിപണിയുടെയും അന്വേഷണവും ആവശ്യവുമില്ലാതെ  കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശവപ്പറമ്പാണ് കേരളം.   … Continue reading

കോളം / ശേഷംവഴിയേ

പോര്‍നിലങ്ങളില്‍ മഹാശ്വേതാദേവി

     പശ്ചിമബംഗാളിലെ രാഷ്ട്രീയം അതിവേഗം മാറുകയാണ്.  പറയുന്നത് ബംഗാളികളുടെ ദീദി മഹാശ്വേതാദേവി.  ജനങ്ങളുടെ ദുരിതത്തിനും കഷ്ടപ്പാടിനും അവിടെയും മാറ്റമില്ലെന്നും. കഴിഞ്ഞദിവസം എറണാകുളത്തുവെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച.  ഗസ്റ്റ് ഹൗസിലെ ആറാം നിലയില്‍  602-#ാമത്തെ മുറിയില്‍.  ഇരുളുന്ന കൊച്ചി കായലിലേക്കും  കടല്‍മുഖത്തേക്കും  തുറന്ന ജനലിലൂടെ ഇടയ്ക്ക് കണ്ണയച്ച് ക്ഷീണിച്ച ശബ്ദത്തിലാണ്  അവര്‍ സംസാരിച്ചത്. ബംഗാളില്‍ മാത്രമല്ല ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ആദിവാസികള്‍ക്കിടയിലും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കിടയിലും അവര്‍ ജീവിക്കുന്നു.  ആ എണ്‍പത്തേഴുകാരിക്ക് താങ്ങായും കൂട്ടായും സഞ്ചിരിക്കുന്ന വീല്‍ചെയര്‍ തൊട്ടടുത്തു വിശ്രമിക്കുന്നുണ്ടായിരുന്നു.   … Continue reading

കോളം / ശേഷംവഴിയേ

What is to be done? നിങ്ങള്‍ക്കെന്തു പറയാനുണ്ട്?

    സഫ്ദര്‍ജംഗ്  ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലെ ഇരുണ്ട വെളിച്ചത്തില്‍  വഴങ്ങാത്ത വിരലുകള്‍കൊണ്ട അവള്‍് കോറിവരച്ച അക്ഷരങ്ങളിലുള്ളത് ഒരു ആഹ്വാനമാണ്.  എനിക്കും നിങ്ങള്‍ക്കും രാജ്യത്തിനാകെയുമുള്ള ചോരപൊടിയുന്ന സന്ദേശം.   നമ്മുടെ ജനാധിപത്യത്തിന്റെ രാജധാനിയിലെ രാജപാതയില്‍നിന്നാണ് കഴിഞ്ഞ ഒരു രാത്രി ആ പെണ്‍കുട്ടിയെ ചോരയൊലിക്കുന്ന ഒരു പഴന്തുണിക്കെട്ടുപോലെ ചീറിപ്പറക്കുന്ന ബസ്സില്‍നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത്. അവളിപ്പോഴും മരണത്തിനും ജീവിതത്തിനുമിടയില്‍ ഏതു നിമിഷവും പൊട്ടിവീണേക്കാവുന്ന ഒരു നൂല്‍പ്പാലത്തിലാണ്.  അവളുടെ തകര്‍ന്നു കലങ്ങിയ വന്‍കുടല്‍ മുറിച്ചുമാറ്റിയിരിക്കുന്നു.   മുഖത്തും ശരീരത്തിലാകെയുമുള്ള മുറിവുകളിലൂടെ ലക്ഷക്കണക്കിന് അണുക്കള്‍ … Continue reading

കോളം / ശേഷംവഴിയേ

അടിയന്തരാവസ്ഥയുടെ മുഖം വീണ്ടും വെളുപ്പിക്കുന്നു

ചരിത്രത്തിന്റെ വഴികളിലെ അതിക്രമങ്ങളുടെയും അമിതാധികാര വാഴ്ചയുടെയും പുനര്‍വായന ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും  വളര്‍ച്ചയ്ക്കും അനിവാര്യമാണ്.  അത് സഹിക്കാത്ത ചിലരും   വ്യവസ്ഥയുടെതന്നെ ചില താക്കോല്‍ ദ്വാരങ്ങള്‍ക്കകത്തുണ്ട്.   അവരുടെ വികൃത മനസ്സുകളുടെ കുസൃതിയും വികൃതിയും ശ്രമിക്കുന്നത്  ആ ഇരുട്ടിലേക്ക്  വെളിച്ചം ഒരിക്കലും തെളിയാതിരിക്കാനാണ്. ജനാധിപത്യത്തിന്റെ നേരവകാശികളെന്നു നടിച്ചാണ്  ചരിത്രത്തിലെ ഈ ക്രൂരതയും കരാളതയും വെള്ള പൂശാനും മറച്ചുപിടിക്കാനും അവര്‍ പരിശ്രമിക്കുന്നത്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ദീപാമേത്തയുടെ ‘അര്‍ദ്ധരാത്രിയിലെ കുട്ടികള്‍’ എന്ന  സിനിമയുമായി ബന്ധപ്പെട്ട്് ഉയര്‍ന്ന രാഷ്ട്രീയ വിവാദം മുകളില്‍ … Continue reading