കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Crony Capitalism and Modi Government ചങ്ങാത്ത മുതലാളിത്തത്തിന്റെ വലയില്‍ മോദി ഗവണ്മെന്റ്

കെട്ടുനാറി പൊട്ടിയൊഴുകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ദുരൂഹതയും ചീഞ്ഞുനാറ്റവുമാണ് നരേന്ദ്രമോദി ഗവണ്മെന്റിനേയും ബി.ജെ.പി നേതൃത്വത്തേയും ബാധിച്ചിരിക്കുന്ന ലളിത് മോദി വിവാദം. അതിന്റെ മറ്റൊരു ചെറിയ പതിപ്പാണ് ആദ്യകേസിലെ കോടതി വിധിയോടെ വീണ്ടും വിവാദമാകുന്ന കേരളത്തിലെ ഉന്നത രാഷ്ട്രീയ അധികാരവേഴ്ചയുടെ സൃഷ്ടിയായ സോളാര്‍ തട്ടിപ്പ്. രാഷ്ട്രീയ ഭരണാധികാരികളും ചങ്ങാത്ത മുതലാളിത്തവും അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുന്നതിന്റെ ആദ്യ കാഴ്ചയായിരുന്നു യു.പി.എ ഗവണ്മെന്റിന്റെ കാലത്തെ 2ജി സ്‌പെക്ട്രം – കല്‍ക്കരി പാടം -കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി കുംഭകോണങ്ങള്‍.    സുപ്രിംകോടതിയുടെ വിട്ടുവീഴ്ചയില്ലാത്ത അതി ജാഗ്രമായ ഇടപെടലോടെ … Continue reading

ഇടതുപക്ഷം / കോളം / മംഗളം / Published

Sonia Gandhi and the inter-religious marriage controversy മിശ്രവിവാഹവും മതപൗരോഹിത്യവും

കേരളത്തിലെ പ്രമുഖമായ മൂന്ന് സമുദായങ്ങളില്‍ കത്തിപ്പടരുമായിരുന്ന ഒരു വിവാദം പെട്ടെന്ന് ഒതുക്കിത്തീര്‍ത്ത് ബന്ധപ്പെട്ടവര്‍ തലയൂരി.  അത് നന്നായി.  അവരെ അതിന് നിര്‍ബന്ധിച്ച അടിയന്തര സാഹചര്യങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളും സമ്മര്‍ദ്ദങ്ങളുമാണെങ്കിലും. ഇടുക്കി ബിഷപ്പിന്റെ ആരോപണമാണ് മുസ്ലിം സമുദായത്തില്‍നിന്നും എസ്.എന്‍.ഡി.പിയില്‍നിന്നും രൂക്ഷമായ പ്രതികരണങ്ങളും പ്രതിഷേധവും ഉയര്‍ത്തിയത്.    ലൗ ജിഹാദ് – എസ്.എന്‍.ഡി.പി രഹസ്യ അജണ്ടകളുടെ ഭാഗമായി ഓരോ ഇടവകയിലും ആറ് ശതമാനത്തോളം മിശ്രവിവാഹങ്ങള്‍ നടക്കുന്നുവെന്നാണ് ഇടുക്കി ബിഷപ്പ് പറഞ്ഞത്.   പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലെ ബിഷപ്പിന്റെ പ്രസംഗം  ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം … Continue reading

മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

V S and Party after Aruvikkara വി.എസും പാര്‍ട്ടിയും തിരുനക്കരയില്‍തന്നെ

അരുവിക്കരയില്‍ വി.എസ് അച്യുതാനന്ദന്‍ യു.ഡി.എഫ് ഗവണ്മെന്റിനും മോദി ഗവണ്മെന്റിനുമെതിരെ കത്തിക്കയറുകയാണ്.  ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം പ്രചാരണഘട്ടം ഉദ്ഘാടനം ചെയ്യാന്‍ വി.എസ് രംഗത്തെത്തിയതോടെ എല്‍.ഡി.എഫിന്റെ ആത്മവിശ്വാസവും കുതിച്ചുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമുമ്പ് യു.ഡി.എഫിലെ രൂക്ഷമായ ഭിന്നതകള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായി.  അതുപോലെ വി.എസുമായി ബന്ധപ്പെട്ട സി.പി.എമ്മിലെ വിഷയങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും രാജിയായെന്നാണ് ഇത് മണ്ഡലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പൊതുവെ ഉണ്ടാക്കിയിട്ടുള്ള ധാരണ.  അങ്ങനെ ഒരു ഐക്യതലം വി.എസും സി.പി.എം സംസ്ഥാന നേതൃത്വവുമായി രൂപപ്പെട്ടിട്ടില്ല.  പക്ഷേ, പ്രശ്‌നത്തിന്റെ ആ മര്‍മ്മം  അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ … Continue reading