കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The masters of democracy – Nehru to Narendra Modi പ്രധാനമന്ത്രിയുടെ യജമാനന്‍

രണ്ടു പ്രധാനമന്ത്രിമാരുമായി ബന്ധപ്പെട്ട ഒരു ആകസ്മിക വാര്‍ഷികമാണ് ഇത്തവണ തൊട്ടുള്ള ദിവസങ്ങളില്‍  ഇന്ത്യയില്‍ നടന്നത്. പ്രധാനമന്ത്രി മോദിയുടെ ബി.ജെ.പി ഗവണ്മെന്റിന്റെ ആദ്യ വാര്‍ഷികദിനമായിരുന്നു മെയ് 26-ന്.  പിറ്റേന്ന്  ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അമ്പത്തൊന്നാം  ചരമവാര്‍ഷികദിനവും. നാള്‍തുടര്‍ച്ചക്കപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പൊരുത്തക്കേടിന്റെ ചേര്‍ച്ചയില്ലായ്മ ഈ തുടര്‍ച്ച ഓര്‍മ്മപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഒരു വിവാദവും  ഈ വാര്‍ഷികത്തിലുയര്‍ന്നു. നമ്മുടെ ജനാധിപത്യത്തില്‍ ഭരണ-നിര്‍വ്വഹണത്തിന്റെ യഥാര്‍ത്ഥ കേന്ദ്രം ഏതാണ്? പ്രധാനമന്ത്രിയുടെ യജമാനന്‍ ആരാണ്?  ഡല്‍ഹിയിലെ സുല്‍ത്താന്മാരും ചക്രവര്‍ത്തിമാരും ഇന്ത്യ … Continue reading

കോളം / മാതൃഭൂമി / Published

The feud unmasked കലഹവും കണ്ണാടിയും

സി.പി.ഐ(എം) ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകനം ‘മെയിന്‍സ്ട്രീം’ വാരികയില്‍ ഈ ലേഖകന്‍ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:”സി.പി.എം നേതൃത്വത്തെ, വിശേഷിച്ച് ഫെഡറലിസത്തിന്റെ വെല്ലുവിളി ഉയര്‍ത്തുന്ന കേരള ഘടകത്തെ യോജിപ്പിക്കാന്‍ സീതാറാം യെച്ചൂരിക്ക് ആകുമോ എന്നതാണ് നിര്‍ണ്ണായകമായ പ്രശ്‌നം.” വോട്ടെടുപ്പിലേക്ക് എത്തിയില്ലെങ്കിലും സ്ഥാനമൊഴിയുന്ന സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെ പി.ബിയില്‍ എണ്ണത്തില്‍ നിര്‍ണ്ണായകമായ കേരളാ ഘടകത്തില്‍നിന്നുളളവരുടെ അടക്കം ആഗ്രഹത്തിന് വിരുദ്ധമായി എസ്. രാമചന്ദ്രന്‍ പിള്ളയെ മറികടന്നാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി ആയത്. ആ പശ്ചാത്തലം നിര്‍ണ്ണായകമായതുകൊണ്ടാണ് അങ്ങനെ വിലയിരുത്തിയത്.  ദീര്‍ഘകാലമായി കേരളഘടകത്തില്‍ … Continue reading

ഇടതുപക്ഷം / കോളം / മംഗളം

A brief response to K Venu’s article in Mathrubhumi weekly കെ. വേണു ഉയര്‍ത്തുന്ന സംവാദം

ഇടതുപക്ഷ നിലപാടുള്ളവരും ജനാധിപത്യവാദികളും ഗൗരവമായി പങ്കെടുക്കേണ്ട ഒരു സംവാദമാണ് കെ. വേണു ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ (മെയ് 10) തുടങ്ങിവെച്ചിട്ടുള്ളത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുതല്‍ ആം ആദ്മി പാര്‍ട്ടി, വേണുവിന്റെതന്നെ ഫിഫ്ത് എസ്റ്റേറ്റ് തുടങ്ങി നാനാ വിഷയങ്ങള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനോടാകെ പ്രതികരിക്കുക ഈ പംക്തിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല. വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചില കാര്യങ്ങള്‍ അതിലുണ്ട്. ‘കമ്മ്യൂണിസ്റ്റുകാരേ, യഥാര്‍ത്ഥ ജനാധിപത്യ രൂപമെന്താണ്?’ എന്ന ചോദ്യം ഈ പ്രതികരണത്തിലും കെ. വേണു ആവര്‍ത്തിക്കുന്നു. നിരന്തരമായി ഉന്നയിച്ചിട്ടും … Continue reading