Kerala BJP Leadership gets isolated from people വേട്ടസംഘത്തിന്റെ വിനോദവും ഇരകളുടെ മുറവിളിയും

ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ പ്രധാനമന്ത്രി മോദി മൂഢസ്വര്‍ഗ്ഗത്തിലാണെന്നു നടത്തിയ വിമര്‍ശം അത്രയോ അതിലേറെയോ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കും ബാധകമാണ്.  നോട്ട്‌നിരോധം സംബന്ധിച്ച് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പ്രകടിപ്പിക്കുന്ന അഹന്തയും അജ്ഞതയും ജനവികാരങ്ങളില്‍നിന്നു ബഹിരാകാശത്തോളം സൂക്ഷിക്കുന്ന അകലവും ഇതു വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വേദനകളും ദുരിതങ്ങളും മനസ്സിലാക്കുക.  നമ്മുടെ അമ്മമാരും സഹോദരിമാരും വര്‍ഷങ്ങളായി നേരായ മാര്‍ഗത്തില്‍ സമ്പാദിച്ചുണ്ടാക്കിയ പണത്തെ കള്ളപ്പണവുമായി താരതമ്യം ചെയ്യരുത് – പ്രധാനമന്ത്രിയോടു ശത്രുഘ്‌നന്‍ സിന്‍ഹ വെട്ടിത്തുറന്നു പറഞ്ഞു.  സംസ്ഥാനത്തെ സാധാരണക്കാരുടേയോ അമ്മ-പെങ്ങന്മാരുടേയോ ഇപ്പോഴത്തെ… Read More Kerala BJP Leadership gets isolated from people വേട്ടസംഘത്തിന്റെ വിനോദവും ഇരകളുടെ മുറവിളിയും

Nilampur is a fake encounter നിലമ്പൂര്‍ കാട്ടില്‍നിന്ന് കേരളം കേള്‍ക്കുന്നത്

തന്റെ ഐപാഡിനടുത്ത് കമിഴ്ന്ന് മരിച്ചുകിടക്കുന്ന മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെയും അതിന് ഇരുപത്തെട്ടുമീറ്റര്‍ അകലെ നിരായുധയായി മൃതയായി മലര്‍ന്നുകിടക്കുന്ന അജിതയുടെയും ദേഹങ്ങള്‍ മുഖ്യമന്ത്രിയുടെയും കേരളാ പൊലീസ് മേധാവിയുടെയും മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടല്‍കഥ കള്ളമാണെന്ന് വിളിച്ചുപറയുന്നു. സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മറ്റിയംഗമായ കുപ്പുസ്വാമിയും അജിതയും അപ്രതീക്ഷിതമായ പൊലീസ് വേട്ടയില്‍ സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം പലായനം ചെയ്യുന്നതിനിടയില്‍ വെടിയേറ്റു വീഴുകയായിരുന്നു.  മുട്ടിനു താഴെയായി ഇരുകാലുകളിലും ഓരോ വെടിയേറ്റാണ് കുപ്പുസ്വാമി വീണത്.  കഥകഴിക്കാന്‍ പൊലീസ് ഉതിര്‍ത്ത മൂന്നാമത്തെ വെടി വൃഷണവും ഇടതുതുടയും തകര്‍ത്ത് പുറത്തേക്കുപോകുകയായിരുന്നു.… Read More Nilampur is a fake encounter നിലമ്പൂര്‍ കാട്ടില്‍നിന്ന് കേരളം കേള്‍ക്കുന്നത്

വിട:വിപ്ലവത്തിന്റെ ഒരു യുഗം അവസാനിക്കുന്നു. അതിന്റെ ഊര്‍ജ്ജവും വെളിച്ചവും പ്രചോദനശക്തിയുമായിരുന്ന നായകന്‍ യാത്രപറയുന്നു.  ചൂഷിതരും പട്ടിണിക്കാരും നീതി നിഷേധിക്കപ്പെട്ടവരും ലോകമെമ്പാടും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു വിപ്ലവ തേജസ്.  മാനവികതയെ വേട്ടയാടുന്ന ശക്തികള്‍ തീര്‍ത്ത ഉപരോധത്തെയും വധശ്രമങ്ങളെയും അതിജീവിച്ച് സോഷ്യലിസത്തില്‍ വിശ്വസിച്ച ഒരു ജനതയെ കൂടെനിര്‍ത്തിയ ഇതിഹാസതുല്യമായ ആ ജീവിതത്തിന് തിരശ്ശീല വീണു. വേദനയോടെ ഞങ്ങള്‍ വിടപറയുന്നു.

E P Jayarajan betrayed the people സി.പി.എം ആവശ്യപ്പെടേണ്ടത് ഇ.പി ജയരാജന്റെ രാജി

അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് മുന്‍മന്ത്രിയും എം.എല്‍.എയുമായ ഇ.പി ജയരാജന്‍ വിട്ടുനിന്നത് കാരണവും നീതീകരണവുംഎന്തുതന്നെയായാലും ജനങ്ങളോടു കാണിച്ച പൊറുക്കാന്‍ വയ്യാത്ത ധിക്കാരമാണ്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രഗവണ്മെന്റിന്റെ നടപടിയെതുടര്‍ന്ന് രാജ്യത്താകെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.  ഈ പൊതു പശ്ചാത്തലത്തില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രനയംകൂടി തിരുത്തിക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്മെന്റും പ്രതിപക്ഷമായ യു.ഡി.എഫും യോജിച്ചു മുന്നോട്ടുവന്നു.  ഈ അസാധാരണ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായിരുന്നു ചൊവ്വാഴ്ച പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം. ബി.ജെ.പിയുടെ ഏക പ്രതിനിധി… Read More E P Jayarajan betrayed the people സി.പി.എം ആവശ്യപ്പെടേണ്ടത് ഇ.പി ജയരാജന്റെ രാജി