കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

BJP impartial in Kerala Assembly, CM moves close to PM ഒ രാജഗോപാലും പിണറായിയും ഒരേ തൂവല്‍പക്ഷികള്‍?

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യ എം.എല്‍.എയെ ലഭിച്ച ആഹ്ലാദത്തില്‍നിന്ന് അമ്പരപ്പിലായിരിക്കയാണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വം.  എല്‍.ഡി.എഫ് ഗവണ്മെന്റിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും രാജഗോപാല്‍ പ്രഖ്യാപിച്ചിട്ടുള്ള നയവും നിലപാടും ബി.ജെ.പി നിലപാടിന് കടകവിരുദ്ധമാണ്.  ഇത് ബി.ജെ.പിയെ മാത്രമല്ല ബി.ജെ.പിക്കെതിരെ സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെയും ബാധിക്കുന്നു.  വിശേഷിച്ച് മോദിഗവണ്മെന്റിന്റെയും ബി.ജെ.പിയുടെയും കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന വേറിട്ട നിലപാടില്‍  സി.പി.എം നേതൃത്വത്തില്‍ പലരും അസ്വസ്ഥരാണ്. ബി.ജെ.പി നേതൃത്വത്തെ ഞെട്ടിപ്പിച്ചതും സി.പി.എം നേതൃത്വത്തെ അതിശയിപ്പിച്ചതും ബി.ജെ.പിയുടെ ഏക നിയമസഭാംഗം ഒ. … Continue reading

Published

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘അറിയപ്പെടാത്ത ഇ.എം.എസും’

‘അറിയപ്പെടാത്ത ഇ.എം.എസ്’ ഷാര്‍ജയില്‍ നവംബര്‍ രണ്ടിന് ഷാര്‍ജയില്‍ ആരംഭിക്കുന്ന 35-ാം അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇത്തവണ ‘അറിയപ്പെടാത്ത ഇ.എം.എസും’. ഇന്ത്യയില്‍നിന്നുള്ള നൂറ്റിപ്പത്ത് പ്രസാധക സ്റ്റാളുകളില്‍ കണ്ണൂരില്‍നിന്നുള്ള ‘കൈരളിബുക്ക്‌സും’ പങ്കെടുക്കുന്നു. കൈരളി പ്രസിദ്ധീകരിച്ച പുതിയ മുന്നൂറ് പേജ് ഉള്ളടക്കത്തോടുകൂടിയ ‘അറിയപ്പെടാത്ത ഇ.എം.എസി’ന്റെ മേളയിലെ മലയാളി സന്ദര്‍ശകര്‍ക്ക് പ്രത്യേക ആകര്‍ഷണമായിരിക്കും. ലോകത്തെ മൂന്നാമത്തെ വലിയ പുസ്തക മേളയെന്നറിയപ്പെടുന്ന ഷാര്‍ജ മേളയില്‍ അറുപത് രാജ്യങ്ങളില്‍നിന്ന് 1420 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.  880000 പുസ്തകങ്ങളുമായി.  ഐക്യ അറബ് നാടുകളില്‍നിന്ന് 205, ഈജിപ്ത് 63, ലബനോന്‍ 110, … Continue reading

Published

KAZHCHA കാഴ്ച

പാര്‍ട്ടിയിലെ കളകളെക്കുറിച്ചും പിണറായിയെക്കുറിച്ചും ഒ. രാജഗോപാലന്‍ മനസുതുറക്കുന്നു   രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് നിയമസഭാ നടപടികളില്‍ ദൃശ്യമാകുന്നത്.  സാധാരണക്കാര്‍ക്ക് ഗുണകരമായ നിയമനിര്‍മ്മാണം നടത്തുന്നതിലൊന്നും ആര്‍ക്കും താല്പര്യമില്ല. ഏതെങ്കിലും ഒരംഗത്തിന്റെ പ്രസംഗത്തിനിടയില്‍ വീണുകിട്ടുന്ന ഒരു വാക്കില്‍ പിടിച്ചുപോലും മണിക്കൂറുകള്‍ നീളുന്ന കോലാഹലവും ഇറങ്ങിപ്പോക്കും.  മുഖ്യധാരയിലേക്ക് ഇനിയും കടന്നുവന്നിട്ടില്ലാത്തവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മ്മാണങ്ങളിലേക്ക് അംഗങ്ങള്‍ മാറേണ്ടകാലം അതിക്രമിച്ചു. കണ്ണൂരിലെ അക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നുപറയുന്നതു ശരിയല്ല.  യു.ഡി.എഫ് എം.എല്‍.എമാര്‍ ഇറങ്ങിപ്പോയി.  അവര്‍ക്കൊപ്പം ഞാനും പോയിരുന്നെങ്കില്‍ സഭയ്ക്കകത്ത് സംസാരിക്കാന്‍ എനിക്ക് അവസരം … Continue reading

Published

KAZHCHA കാഴ്ച

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയിലേക്ക് പി. ജയരാജനെ അനൗദ്യോഗിക അംഗമായി സര്‍ക്കാര്‍ നിയമിച്ചു.  കണ്ണൂര്‍ജില്ല സെഷന്‍സ് ജഡ്ജി ഔദ്യോഗിക അംഗമായ സമിതിയില്‍ നിയമിതനായ ജയരാജന്‍ സി.പി.എം ജില്ലാ സെക്രട്ടറിയും കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതിയുമാണ്. കേസ്  നടത്തുന്ന  ന്യായാധിപനും കേസിലെ പ്രതിയും ജയില്‍ ഉപദേശകസമിതിയില്‍ അംഗമായ അപൂര്‍വ്വ ഉത്തരവാണ് ഗവണ്മെന്റിന്റേത്. കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ജയരാജന്‍ ഉള്‍പ്പെട്ട കേസിലെ മറ്റ് പ്രതികള്‍ കണ്ണൂര്‍ ജയിലിലുണ്ട്.  ജയിലിന്റെ നടത്തിപ്പ് തടവുപുള്ളികളുടെ മോചനം, ജയില്‍മാറ്റം തുടങ്ങിയ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനുള്ളതാണ് സമിതി. Continue reading