ഇങ്ങനെ ഈ ഭരണം തുടരണമെന്നോ?

‘തുടരണം ഈ ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി ജനവിധി തേടുന്നത്.   അഞ്ചുവര്‍ഷംമുമ്പ് അധികാരമേറ്റപ്പോള്‍ കേരളത്തിന്റെ വികസനവും കരുതലും എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  കേരളം ഇനിയും വളര്‍ന്നു വികസിക്കാന്‍ മുന്‍കാലങ്ങളില്‍ ലഭിച്ചിട്ടില്ലാത്ത ഭരണത്തുടര്‍ച്ചക്കു വേണ്ട ജനവിധിയാണ്  ഇപ്പോള്‍  യു.ഡി.എഫ് അഭ്യര്‍ത്ഥിക്കുന്നത്. ഈ നാട് വളരാന്‍ ഈ ഭരണം തുടരണമെന്ന്. വികസനവും കരുതലും എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഏഴ് വഴികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് യു.ഡി.എഫ് ഗവണ്മെന്റ് ഭരണം തുടങ്ങിയത്.  ഒന്നാമത്തേത്, ‘അഴിമതിരഹിതവും സുതാര്യവുമായ ഭരണം.’: എല്ലാം… Read More ഇങ്ങനെ ഈ ഭരണം തുടരണമെന്നോ?

P. Jayarajan shocks again Kerala electorates വെട്ടുകള്‍ ഓര്‍മ്മിപ്പിച്ച് ജയരാജന്‍ ഇറങ്ങുമ്പോള്‍

പി. ജയരാജന്റെ കാട്ടാക്കട തെരഞ്ഞെടുപ്പ് പ്രസംഗം പൊലീസ് കേസെടുക്കുന്നതിലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി പരിഗണിക്കുന്നതിലോ മാത്രം ഒതുങ്ങുന്ന വിഷയമല്ല.  അത് കേരളത്തില്‍ നടക്കുന്ന പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ  ജനാധിപത്യ അടിത്തറയെതന്നെ വെല്ലുവിളിക്കുന്നതാണ്.  ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായ  ജയരാജന്റെ കൊലവിളിയെ തള്ളിപ്പറയാന്‍ സി.പി.എം തയാറായില്ല. മാത്രമല്ല കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കേണ്ടെന്നുപോലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള കൃത്യമായ നിലപാട് സി.പി.ഐ അടക്കം  എല്‍.ഡി.എഫിലെ   ഘടകകക്ഷികളും അതിനെ പിന്താങ്ങുന്ന മറ്റ് പാര്‍ട്ടികളും വ്യക്തമാക്കേണ്ടതുണ്ട്. കടംകിട്ടിയാല്‍… Read More P. Jayarajan shocks again Kerala electorates വെട്ടുകള്‍ ഓര്‍മ്മിപ്പിച്ച് ജയരാജന്‍ ഇറങ്ങുമ്പോള്‍