ക്രിസ്മസ് ആശംസകള്‍

സ്‌നേഹത്തിന്റെയം സമാധാനത്തിന്റെയും ക്രിസ്മസ് വെളിച്ചം വെറുപ്പിന്റെയും ഭീതിയുടെയും മൂടല്‍മഞ്ഞ് ഭേദിച്ച് പ്രകാശം പരത്തട്ടെ. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍  

Read Article →

PM Modi on Anticipatory Bail മോദിയുടേത് മുന്‍കൂര്‍ജാമ്യം മാത്രം

പോര്‍വിളികളും വിജയാരവവും അടങ്ങിയപ്പോള്‍ ഗുജറാത്ത് നിയമസഭാ തരഞ്ഞെടുപ്പു ഫലത്തിന്റെ ബാക്കിപത്രത്തില്‍ തെളിയുന്നത് കുതിപ്പവസാനിച്ച് കിതച്ചുനില്‍ക്കുന്ന നരേന്ദ്രമോദിയാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ ഹരിശ്രീയില്‍നിന്നുതന്നെ പുതിയ രാഷ്ട്രീയ അടവുകള്‍ തുടങ്ങേണ്ടിവരുമെന്ന് ഉത്ക്കണ്ഠപ്പെടുന്ന മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയാണ് ജയിച്ചതെന്ന് വിശകലന വിദഗ്ധരും നിരീക്ഷകരുമൊക്കെ […]

Read Article →

CPM owes urgent reply to Rahul Gandhi രാഹുല്‍ഗാന്ധിയുടെ ചോദ്യവും സി.പി.എം നേതൃത്വവും

ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തുനിന്ന് നേരെ കേരളത്തിലേക്കുവന്ന് രാഹുല്‍ഗാന്ധി ചോദിച്ചത് വളരെ ലളിതമായൊരു ചോദ്യമാണ്. ബി.ജെ.പിയെയും അതിന്റെ ഫാഷിസ്റ്റ് ഭീഷണിയെയും നിങ്ങള്‍ ആത്മാര്‍ത്ഥമായി എതിര്‍ക്കാന്‍ തയാറുണ്ടോ? ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഒരുവിധ സഹകരണവും ധാരണയും പാടില്ലെന്ന നിലപാട് കേന്ദ്രനേതൃത്വത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് സി.പി.എമ്മിന്റെ കേരള […]

Read Article →

Beware of Ockhi of discontent veering towards the Govt. സര്‍ക്കാറിനെതിരെ അവിശ്വാസ ചുഴലി

കടല്‍ത്തീര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണീരും കാത്തിരിപ്പും രോഷപ്രകടനങ്ങളും തുടരുകയാണ്. ഓഖി കൊടുങ്കാറ്റ് പലരുടെയും ജീവനും ജീവിതങ്ങളും തകര്‍ത്തു കടന്നുപോയി. ആഴക്കടലൊരു മരണച്ചുഴിയായി ഹുങ്കാരംമുഴക്കി മാറുകയാണെന്നും അത് തീരക്കടലിനെയും തീരങ്ങളെയും തകര്‍ത്തേക്കുമെന്നും ആരും മുന്നറിയിപ്പു നല്‍കിയില്ല. കടലില്‍ പോകരുതെന്നും നേരത്തെ പോയവര്‍ […]

Read Article →

Ordinance Raj in Kerala കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജ്

ഇതിനോട് പ്രതികരിക്കാതെ വയ്യ. അഞ്ച് ഓര്‍ഡിനന്‍സുകള്‍ ഒറ്റയടിക്ക് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട കേരള സര്‍ക്കാര്‍ തീരുമാനത്തോട്. ഒരുകൂട്ടം ഓര്‍ഡിനന്‍സുകള്‍കൂടി ഏറെ വൈകാതെ രാജ്ഭവനിലേക്ക് അയക്കാന്‍ ഒരുങ്ങുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളോടും. കേരളം എന്ന് മലയാളി പറയുമ്പോഴും അല്ലാത്തവര്‍ കേള്‍ക്കുമ്പോഴും ഒരപൂര്‍വ്വ സൗഭാഗ്യത്തിന്റെ […]

Read Article →