ഹോ പാര്‍ട്ടി, എന്തൊരു ക്രൂരന്മാരുടെ പാര്‍ട്ടി!

തകഴിയുടെ ചെമ്മീനില്‍ കറുത്തമ്മയോട് ഒരു കഥാപാത്രം പറയുന്നുണ്ട്: കുലത്തിന്റെ മാനവും കടലില്‍പോയ അരയന്റെ ജീവനും കുടിലിലിരിക്കുന്ന പെണ്ണിന്റെ കയ്യിലാണെന്ന്. പിണറായിയിലെ പാറപ്പുറത്ത് സമ്മേളിച്ച് പി. കൃഷ്ണപിള്ളയും ഇ.എം.എസും മറ്റും ചേര്‍ന്ന് സ്ഥാപിച്ചതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി. അതിന്റെ തുടര്‍ച്ചയായ സി.പി.എമ്മിന്റെ മാനവും നേതൃത്വത്തിന്റെ രാഷ്ട്രീയ ജീവനും ഒരു കൊലയാളി ഭീകരന്റെ നാവിന്‍തുമ്പിലാകുമെന്നത് ആരും നിനച്ചതല്ല. പക്ഷെ, അതു സംഭവിച്ചിരിക്കുന്നു. ആ ഭീകര യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ നില്‍ക്കുമ്പോഴാണ് സി.പി.എമ്മിന്റെ കേരള നേതാക്കള്‍ ശനിയാഴ്ച ദില്ലിയില്‍ തുടങ്ങുന്ന കേന്ദ്രകമ്മറ്റി യോഗത്തിന് യാത്ര… Read More ഹോ പാര്‍ട്ടി, എന്തൊരു ക്രൂരന്മാരുടെ പാര്‍ട്ടി!

ഗീബല്‍സേ ! നീ എന്നാണ് സി.പി.എമ്മില്‍ അംഗത്വമെടുത്തത്

മൂകസാക്ഷിയായി കണ്ടും കേട്ടും നില്‍ക്കാതെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ വിളിച്ചുപറയുകയേ ഇനി വഴിയുള്ളൂ. പച്ചയായ സത്യത്തെ വെട്ടിക്കൊല്ലുകയും ആ കടുംചോരക്കളത്തിനുമുകളില്‍ നിന്ന് സത്യവാന്‍ ചമഞ്ഞ് നുണയുടെ പെരുംമഴ ആവര്‍ത്തിച്ച് പെയ്യിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ രാഷ്ട്രീയവും പൊതു ജീവിതവും അസഹ്യമായ അശ്ലീലവും പാരിസ്ഥിതിക മലിനീകരണവുമാകുന്നു.. സി.പി.എമ്മിന്റെ മൂന്നു മേഖലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ടു ചെയ്തത് ആദ്യമെടുക്കാം: ….. അടിയന്തരാവസ്ഥയ്ക്കുശേഷം സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി…. പാര്‍ട്ടിയെ രക്ഷിക്കാന്‍ മറ്റെല്ലാം മറന്നും മാറ്റിവെച്ചും ജീവന്‍കൊടുക്കാന്‍പോലും തയ്യാറായി രംഗത്തിറങ്ങുക…… Read More ഗീബല്‍സേ ! നീ എന്നാണ് സി.പി.എമ്മില്‍ അംഗത്വമെടുത്തത്

നാടകം തുടങ്ങുന്നതേയുള്ളൂ

കഴിഞ്ഞ ആഴ്ചയില്‍ ‘ശേഷം വഴിയെ’ അവസാനിപ്പിച്ചത് ഒരു അസാധാരണ സംഭവം വരുന്നു എന്ന മുന്നറിയിപ്പോടെയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്നതും നിര്‍ണ്ണയിക്കുന്നതുമായ സംഭവം. ഹിറ്റലറുടെയും ഗീബല്‍സിന്റെയും തട്ടുതകര്‍പ്പന്‍ അരങ്ങ് തൊട്ടടുത്ത ദിവസംതന്നെ കേരളത്തില്‍ തകര്‍ന്നു വീണു. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടുമാത്രം നേരിടുമെന്ന സി.പി.എം നിലപാട്. സി.പി.എം നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ രംഗത്തിറങ്ങിയ ഔദ്യോഗിക വിഭാഗത്തിന്റെ കരുത്തുള്ള പടക്കുതിരയായ എം.എം. മണിയാണ് എല്ലാം തകര്‍ത്തത്. ഔദ്യോഗിക നേതൃത്വത്തോട് കൂറുതെളിയിക്കാനുള്ള വ്യഗ്രതയില്‍. ഇടുക്കിയില്‍ പ്രകൃതി അപ്രതീക്ഷിതമായി സൃഷ്ടിക്കാറുള്ള ഉരുള്‍പൊട്ടല്‍പോലെ സി.പി.എമ്മിന് ദേശീയതലത്തില്‍പോലും മാരകമായ… Read More നാടകം തുടങ്ങുന്നതേയുള്ളൂ

മരണമണിയുടെ മുഴക്കം

ഉന്മൂലന രാഷ്ട്രീയം സംബന്ധിച്ച ഇടുക്കിജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന തള്ളിപ്പറഞ്ഞ സി.പി.ഐ.എം അതോടൊപ്പം തള്ളിപ്പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കൂടിയാണ്. മണിയെ അപലപിച്ച പാര്‍ട്ടി ദേശീയ നേതൃത്വം പരോക്ഷമായും പരസ്യമായും അപലപിച്ചിരിക്കുന്നത് സംസ്ഥാന കമ്മറ്റിയെ പ്രതിനിധീകരിച്ച് പുറത്തിറക്കിയ മണിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ഔദ്യോഗിക നിലപാടിനെയാണ്. ഇത് കൃത്യമായും രണ്ട് കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ചന്ദ്രശേഖരന്‍ വധംമുതല്‍ അതിന്റെ ഉപോല്പന്നമായ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ‘പാര്‍ട്ടിയെ പ്രതിരോധിക്കുന്ന’ നിലപാടുമായുള്ള കേന്ദ്ര നേതൃത്വത്തിന്റെ വൈരുദ്ധ്യം. സംസ്ഥാന സെക്രട്ടറിയുടേതാണ് പാര്‍ട്ടിയുടെ… Read More മരണമണിയുടെ മുഴക്കം