കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The Skeleton of Swapan Singh and the new LDF Govt. of Kerala സ്വപന്‍സിങിന്റെ അസ്ഥികൂടവും കേരളത്തിലെ ഇടത് സര്‍ക്കാറും

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇനി  കാഴ്ചബംഗ്ലാവിലാണ് സ്ഥാനം എന്ന് പറഞ്ഞവരെയെല്ലാം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുന്‍നിരയില്‍ കാഴ്ചക്കാരായി ഇരുത്തി ഒരിക്കല്‍ക്കൂടി ഇടതുപക്ഷഭരണം അധികാരമേറ്റെടുത്തു.  മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരില്‍ 15 പേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍. ജനങ്ങളിലേക്ക് ഏറെ വികസനം എത്തിച്ചിട്ടും ഈ ഗതി വന്നല്ലോയെന്ന് ഇപ്പോഴും വിലപിക്കുന്ന ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ ഗവണ്മെന്റിന്റെ ചരമക്കുറിപ്പായി ജനവിധി. ബി.ജെ.പി പകരം മുന്നോട്ടുവെച്ച എന്‍.ഡി.എ ചാപിള്ളയാണെന്നും അത് പ്രഖ്യാപിച്ചു.  ഇതോടെ എല്ലാം ശരിയായി എന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്  ഗവണ്മെന്റിനെ നയിക്കുന്ന സി.പി.എം.  അല്പാല്പമായി … Continue reading

കോളം / ശേഷംവഴിയേ / Published

A new CM and a savior for the people ജനകീയ മുഖ്യമന്ത്രിയും ജനങ്ങളുടെ കാവലാളും

ജനങ്ങള്‍  അസാധാരണമായ ചരിത്ര വിധിയിലൂടെ കേരളത്തില്‍  ഇടതുപക്ഷ – ജനാധിപത്യ മുന്നണിയെ അധികാരത്തിലേക്കുയര്‍ത്തി.  91 എം.എല്‍.എമാരുടെ പിന്തുണയില്‍ പുതിയ ഗവണ്മെന്റിനെ നയിക്കാന്‍ സി.പി.എം പിണറായി വിജയനെ നിയോഗിക്കുകയും ചെയ്തു. രണ്ട് രാഷ്ട്രീയ ദൗത്യങ്ങളാണ് ഒരേസമയം ജനങ്ങള്‍ നിര്‍വ്വഹിച്ചത്. കേരളത്തിന് അപമാനകരമായ ഒരു ഭരണത്തെ പിഴുതെറിഞ്ഞു.  പ്രധാനമന്ത്രിതന്നെ നേരിട്ടുനയിച്ച ബി.ജെ.പിയുടെ മൂന്നാംമുന്നണിയെ ശക്തമായി തടഞ്ഞുനിര്‍ത്തി. എന്നിട്ടും ബി.ജെ.പി നേമംവഴി  ആദ്യമായി നിയമസഭയില്‍ എത്തി. പൂഞ്ഞാറില്‍നിന്ന് പി.സി ജോര്‍ജ്  തന്നെ നിഷ്‌ക്കാസിതനാക്കിയ നിയമസഭയില്‍ മൂന്നു മുന്നണികളേയും തോല്പിച്ച് എത്തി.  അതിന് … Continue reading