കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The specter of cast struggle to haunt India again ഭൂതത്തെ ഇവിടെ തുറന്നുവിട്ടു

ഒടുവില്‍ കുടത്തിന്റെ മൂടിതുറന്ന് ഭൂതത്തെ പുറത്തുവിടുകതന്നെ ചെയ്തു.  സാമുദായികാടിസ്ഥാനത്തിലുള്ള സെന്‍സസ് സ്ഥിതിവിവരകണക്കുകള്‍ യാന്ത്രികമായി വെളിപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി അതാണ് കാണിക്കുന്നത്.  കലാപം ആളിക്കത്തിച്ച് ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരുടെ സംവരണ (വിരുദ്ധ) സമരം കലാപമായി കത്തിക്കയറുന്നതും പൂരകമായ ആസൂത്രിത പരിപാടിതന്നെ. പെട്ടെന്നാണ് വികസന സ്വപ്നങ്ങളുടെ മഴവില്‍ വര്‍ണ്ണരാജികള്‍ തെളിഞ്ഞുനിന്ന ദേശീയാന്തരീക്ഷത്തില്‍ വര്‍ഗീയതയുടേയും ജാതീയതയുടേയും കാര്‍മേഘ പടലങ്ങള്‍ കരിച്ചാര്‍ത്ത് നടത്തിയത്.  ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്ന വിഭജനത്തിലേക്ക് രാഷ്ട്രം, സമൂഹം, മനുഷ്യന്‍ എന്ന യാഥാര്‍ത്ഥ്യവും അതിനായുള്ള വികസന ലക്ഷ്യവും മാറ്റിമറിച്ചത്. … Continue reading

ഇടതുപക്ഷം / കോളം / മംഗളം / Published

Police to rule Campus in Kerala വേണ്ട, ക്യാമ്പസില്‍ പൊലീസ് ലഹരി

മുന്‍കൂര്‍ അനുവാദമില്ലാതെ സര്‍വ്വകലാശാലാ – കോളജ് ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പൊലീസിനെ കയറ്റാനുള്ള നീക്കം അനുവദിച്ചുകൂടാ.  ക്യാമ്പസുകളിലെ ലഹരി ഉപയോഗവും ബന്ധപ്പെട്ട് ഉണ്ടാകുന്ന അക്രമങ്ങളും തടയാന്‍ പൊലീസ് ലഹരി പകരം വെച്ചാലാകുമെന്ന് കരുതുന്നത് അപകടകരമായ ധാരണയാണ്.  കണ്ണിലെ കരടെടുക്കാന്‍ തൂമ്പ എടുക്കുന്നതുപോലെ. തിരുവനന്തപുരത്തെ കോളജ് ഓഫ് എഞ്ചിനിയറിങിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന തസ്‌നിയുടെ ദാരണമായ മരണമാണ് ഈ പരിഹാരത്തിന് സര്‍ക്കാറിനെ പ്രരിപ്പിച്ചത്.  ഇതുപോലൊരു അനുഭവം ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കട്ടെയെന്ന തസ്‌നിയുടെ പിതാവ് ബഷീറിന്റെ വേദന കേരള സമൂഹത്തിന്റെ നെഞ്ച് പൊള്ളിച്ചിട്ടുണ്ട്.  … Continue reading

Published

KAZHCHA കാഴ്ച

JANASAKTHI IS RELAUNCHED ജനശക്തി വീണ്ടും വിപണിയില്‍ ‘ജനശക്തി’ എന്ന രാഷ്ട്രീയ – സാംസ്‌ക്കാരിക വാരിക നീണ്ട ഇടവേളക്കുശേഷം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു.  ഓണാശംസകളുമായി പ്രത്യേക പതിപ്പായാണ് ചൊവ്വാഴ്ച ‘ജനശക്തി’ വിപണിയില്‍ പ്രവേശിച്ചത്. ജനശക്തി വിപണിയില്‍ എത്തിയതുതന്നെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ അഭിമുഖമുണ്ട് എന്ന ദൃശ്യ – അച്ചടി മാധ്യമവാര്‍ത്തകള്‍ക്ക് പിറകെയാണ്.  ബേബിയുടെ മാത്രമല്ല കെ. വേണുവിന്റെ സംവാദമാകാവുന്ന മറ്റൊരു അഭിമുഖവുമുണ്ട്.  ഫാഷിസത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങുന്നുവോ എന്ന ഗൗരവമായ സംവാദവും ഈ … Continue reading