Plenum ends with a ‘solar’ eclipse പ്ലീനം സി.പി.എമ്മിന്റെ വഴിത്തിരിവ്

അഴിമതി  -ക്രിമിനല്‍ കേസുകളില്‍  പ്രതിയായ  കളങ്കിത വ്യവസായിയുടെ അഭിവാദ്യം.  28 വര്‍ഷങ്ങള്‍ക്കുമുമ്പ് ബദല്‍ രേഖയായിവന്ന  പാര്‍ലമെന്ററി അവസരവാദം പുളിച്ചുനാറുന്ന രാഷ്ട്രീയ അടവുനയം.  ആദ്യത്തേതുയര്‍ത്തിയ വിവാദവും രാഷ്ട്രീയപ്രമേയത്തില്‍ പൊതിഞ്ഞവതരിപ്പിച്ച അടവുനയവും ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതവുമാണ് പാലക്കാടു പ്ലീനത്തില്‍നിന്നുള്ള സംഭാവന.  കുളിപ്പിച്ചുകുളിപ്പിച്ച് കുട്ടിയെതന്നെ ഇല്ലാതാക്കുന്നു എന്നതാണ് തെറ്റു തിരുത്തിത്തിരുത്തി   സി.പി.എം എത്തിനില്‍ക്കുന്ന ചരിത്രപരമായ വഴിത്തിരിവ്. കൊട്ടിഘോഷിച്ച പാര്‍ട്ടി ശുദ്ധീകരണം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതിലേറെ പ്രത്യാഘാതം സി.പി.എമ്മില്‍തന്നെയാണ് ഉണ്ടാക്കുകയെന്ന് കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ.പി. ജയരാജനും  ദേഹാസ്വാസ്ഥ്യം കാരണം അവസാനദിവസം… Read More Plenum ends with a ‘solar’ eclipse പ്ലീനം സി.പി.എമ്മിന്റെ വഴിത്തിരിവ്

Tejpal Modi and Oommenchandy വിവാദങ്ങള്‍ ചേര്‍ത്തു വായിക്കുംപോള്‍

ആറിത്തണുത്ത പഴങ്കഞ്ഞിയായ സോളാര്‍വിവാദത്തില്‍നിന്നു ഇപ്പോള്‍ ചിലത് കൂട്ടിവായിക്കാന്‍ കഴിയും.  അത് വെളിപ്പെടുത്തുന്നത് കേരളത്തിലെ ഭരണ – രാഷ്ട്രീയ ചരിത്രത്തിലെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന കറുത്ത അധ്യായമാണ്.  കെട്ടുനാറുന്ന ആ സംഭവങ്ങള്‍ മൂടിവെയ്ക്കാന്‍ ഭരണസംവിധാനമാകെ മുഖ്യമന്ത്രി  ദുരുപയോഗം ചെയ്തു എന്നതും. ഓര്‍ത്തെടുത്താല്‍ നമ്മുടെ മുഖ്യമന്ത്രി സോളാര്‍വിവാദം നുരഞ്ഞുപൊന്തി തുടങ്ങിയപ്പോള്‍ നിയമസഭയില്‍ ആദ്യമാദ്യം ഇങ്ങനെ തറപ്പിച്ചു  പറഞ്ഞു.   സോളാര്‍ തട്ടിപ്പുകേസിലെ  മുഖ്യപ്രതികളെ തനിക്കറിയില്ല.  എത്രപേര്‍ ഒരുദിവസം കാണാന്‍വരുന്നു.    കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ ദീര്‍ഘസമയം കൂടിക്കാഴ്ചനടന്നകാര്യം… Read More Tejpal Modi and Oommenchandy വിവാദങ്ങള്‍ ചേര്‍ത്തു വായിക്കുംപോള്‍

The Plenum and the working class party പ്ലീനവും തൊഴിലാളിവര്‍ഗ പാര്‍ട്ടിയും

നവംബര്‍ 27-ന് പാലക്കാട്ട് ആരംഭിക്കുന്ന  സി.പി.എം കേരള പ്ലീനത്തെസംബന്ധിച്ച്  പല നിഗമനങ്ങളും പ്രവചനങ്ങളും നടക്കുന്നുണ്ട്.  സി.പി.എമ്മിനകത്ത് സംഘടനാശ്രേണിയുടെ  തലപ്പത്തെ മാറ്റംതൊട്ട്  ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന്റെ  പതനംവരെ പ്ലീനത്തോടെ സംഭവിക്കുമെന്നാണ്  പ്രചരിപ്പിക്കുന്നത്.  നേതാക്കളുടെ പദവിമാറ്റത്തിനല്ല  പ്ലീനം എന്ന്  സി.പി.എം വക്താക്കള്‍  ആവര്‍ത്തിക്കുന്നുണ്ട്.  ഒപ്പം  ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ  വിപുലീകരണവും ഭരണമാറ്റവും പ്ലീനത്തിനു പിറകെ നടക്കുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാനാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അപൂര്‍വ്വമായി  പ്ലീനം ചേരുന്നത്.  തീര്‍ച്ചയായും അതിന് അടിത്തറയായി ഒരു  രാഷ്ട്രീയ നയസമീപനവും… Read More The Plenum and the working class party പ്ലീനവും തൊഴിലാളിവര്‍ഗ പാര്‍ട്ടിയും

Here it is November Revolution ഇവിടെ ഇനി നവംബര്‍ വിപ്ലവം

‘നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട്ടാണ് പ്ലീനം.  ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പതനമുള്‍പ്പെടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.  ലോകസഭാതെരഞ്ഞെടുപ്പിലടക്കം ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും.’ സി.പി.എം മുഖപത്രം വെള്ളിയാഴ്ച ഒന്നാംപേജില്‍ അറിയിച്ചതാണിത്.  സമയക്രമം രേഖപ്പെടുത്തിയുള്ള അറിയിപ്പില്‍ ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന്റെ പതനസമയംതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.  ഏപ്രിലില്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ്.    മാര്‍ച്ചിലെ ലോക്‌സഭാ ബജറ്റ് സമ്മേളനം ഒഴിവാക്കി ജനുവരിയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കാനുള്ള പാര്‍ലമെന്റിന്റെ ഹ്രസ്വ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്.    അതുകൊണ്ട് അടുത്ത രണ്ടു മാസങ്ങള്‍ക്കകം സി.പി.എം… Read More Here it is November Revolution ഇവിടെ ഇനി നവംബര്‍ വിപ്ലവം