അപ്പുക്കുട്ടന് വള്ളിക്കുന്ന്
Journalist / Author / Social Worker
Born in Vallikkunnu village in Malappuram district. Currently residing at Kochi, Kerala.
മാധ്യമരംഗത്തെ ഇടപെടല്‍ :
- അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ സംബന്ധിച്ച ‘കക്കയം ക്യാമ്പ് കഥപറയുന്നു’ എന്ന പരമ്പര (രാജന് കേസ്).
- 1981-ല്‍ ദില്ലി , മൊറാദബാദ്, അലഹബാദ്, ലഖ്നൗ എന്നിവിടങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപം സംബന്ധിച്ച നേരിട്ടുള്ള റിപ്പോര്‍ട്ടുകള്‍.
- 1984-ല്‍ ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് ദില്ലിയില്‍ സിഖുകാര്‍ക്കെതിരെ നടന്ന വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ പരമ്പര
- ബൊഫോഴ്സ് കുംഭകോണം സംബന്ധിച്ച പരമ്പര – ‘തോക്കുകള്‍ കഥപറയുന്നു’.
- മുഖ്യമന്ത്രി കരുണാകരന്റെ ബോംബെ രഹസ്യ സന്ദര്‍ശനം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് – ‘കരുണാകരന്റെ രഹസ്യയാത്ര’
- തങ്കമണി സംഭവം പുറത്തുകൊണ്ടുവന്നത്, കൂത്തുപറമ്പില്‍ ഡി.വൈ.എഫ്.ഐയുടെ അഞ്ചു പ്രവര്‍ത്തകര്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഇടപെടല്‍ തുടങ്ങിയവ.
പംക്തികള്‍ :
- 2002 മുതല്‍ 2012 മെയ് വരെ മാതൃഭൂമിയില്‍ തുടര്‍ന്ന ‘ഇടതുപക്ഷം’
- 2004 മുതല്‍ സൗദി അറേബ്യയിലെ ജിദ്ദയില്നിന്നിറങ്ങുന്ന ഗള്‍ഫിലെ ആദ്യ മലയാള പത്രമായ ‘മലയാളം ന്യൂസ്’ -ല്‍ തുടരുന്ന ‘ശേഷം വഴിയെ’
- വിവിധ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ എഴുതുന്ന ലേഖനങ്ങള്‍
പുസ്തകങ്ങള്‍ :
- അറിയപ്പെടാത്ത ഇ.എം.എസ് (ഇ.എം.എസിന്റെ ജീവചരിത്രം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു)
- അറിയപ്പെടാത്ത ഇ.എം.എസ് (വിപുലീകരിച്ച നാലാം പതിപ്പ്, 2016, കൈരളി ബുക്ക്സ് കണ്ണൂര്‍ )
- കക്കയം (രാജന് സംഭവം)
- കരുണാകരന്റെ രഹസ്യ യാത്ര
- കാലം സത്യം – (മാതൃഭൂമി)
- ഇടതുപക്ഷം – (നിശാഗന്ധി പബ്ലിക്കേഷന്‍സ്)
- അപജയത്തിന്റെ അടയാളങ്ങള്‍ (മാതൃഭൂമി ബുക്ക്സ്)
- അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍ (അടയാളം പബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍)
സഖാവെ ,
അഭിസംബോധന ശരികേടായോയെന്ന് അറിയില്ല
ഓര്‍മ്മ വെച്ച നാള് മുതല്‍ ദേശാഭിമാനി കാണുകയും അക്ഷരം അറിഞ്ഞ നാള് തൊട്ട് വായിക്കുകയും താങ്കളെ അക്ഷരങ്ങളിലുടെ അനുഭവിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍
കക്കയം കഥ പറഞ്ഞതും , വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ (താങ്കളല്ല) കാണിച്ചുതന്നതും കേളുവേട്ടന്റെയും അരങ്ങില്‍ ശ്രീധരന്റെയും തലയില്‍ പതിക്കുന്ന ലാത്തിയും ഒക്കെ ആ പത്രം ആയിരുന്നു . താങ്കള്‍ , നരിക്കുട്ടി മോഹനന് , ചിന്തയിലെ ഇ പി ജനാര്ദനന് ,…… എല്ലാം ഞങ്ങള്‍ക്ക് ദേശാഭിമാനിയായിരുന്നു , പാര്‍ട്ടിയായിരുന്നു, സ്വപ്നങ്ങളിലെ നന്മയുടെ , ശരിയുടെ , മാനവികതയുടെ , പാവങ്ങളുടെ , കമ്യൂണിസത്തിന്റെ കാവല്ക്കാരായിരുന്നു. പ്രിയസുഹൃത്തേ ഇന്ന് താങ്കള്‍ ഞങ്ങള്‍ക്കാരാണ് . , നിങ്ങള്‍ നിങ്ങള്‍ക്ക് ആരാണ്