കോളം / ശേഷംവഴിയേ

കേരളീയര്‍ ചൂലെടുക്കാന്‍ സമയമായി

    കേരളത്തിന് അകത്തും പുറത്തുമായുള്ള  മൂന്നേകാല്‍കോടി മലയാളികള്‍ക്കുമുമ്പില്‍  വേദനയോടും  പ്രതിഷേധത്തോടും  രണ്ടു തുകകളുടെ പ്രത്യേക കണക്ക്  സമര്‍പ്പിക്കട്ടെ.  ആദ്യത്തേത് 339 കോടിരൂപ.  രണ്ടാമത്തേത് 17കോടി 60 ലക്ഷം രൂപ.  ആദ്യതുകയായ 339 കോടി   മെട്രോ റെയില്‍വെ പദ്ധിതിക്ക്  കേന്ദ്ര ആസൂത്രണ ഡെപ്യൂട്ടി ചെയര്‍മാന്‍  ഡോ. അലൂവാലിയ  കേരളത്തിനടിച്ചേല്‍പ്പിച്ച അധിക പദ്ധതി ചെലവാണ്.   രണ്ടാമത്തെ തുക  കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക്  പ്രധാനമന്ത്രി  മന്‍മോഹന്‍സിങ്  ശിലാസ്ഥാപനം നടത്തിയതുതൊട്ട’്  പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന  നഷ്ടത്തിന്റെ വെള്ളിയാഴ്ചവരെയുള്ള കണക്കാണ്.  17 കോടി 60 … Continue reading

കോളം / ശേഷംവഴിയേ

വി.എസ് തെറ്റ് ഏറ്റുപറയുമ്പോള്‍

പാര്‍ട്ടിക്കകത്തും പുറത്തു പരസ്യമായും വി.എസ് അച്യുതാനന്ദന്‍ തെറ്റ് ഏറ്റുപറഞ്ഞതിനെകുറിച്ചാണ് കേരളമാകെ ഇപ്പോള്‍ ചര്‍ച്ച. സി.പി.എമ്മിന്റെ ചരിത്രത്തിലെ രണ്ടു അനുഭവങ്ങള്‍ ഈ ലേഖകനെ വി.എസ് വിവാദം ഓര്‍മ്മിപ്പിക്കുന്നു. സോവിയറ്റ് പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഗോര്‍ബച്ചേവ് പെരിസ്‌ത്രോയിക്കയും ഗ്ലാസ്‌നസ്തുമായി ലോകമാകെ വാദവിവാദമുണ്ടാക്കിയ ഘട്ടവുമായി ബന്ധപ്പെട്ടതാണ് ഒന്ന്. മറ്റൊന്ന്, ഇ.എം.എസിനെ സി.പി.എം നേതൃത്വം പരസ്യശാസനയ്ക്ക് വിധേയമാക്കിയതും. പിളര്‍പ്പോടെ നഷ്ടപ്പെട്ട പാര്‍ട്ടിതലബന്ധം സി.പി.എമ്മിന് ഗോര്‍ബച്ചേവ് നേതൃത്വത്തിലെത്തിയ ശേഷമാണ് പുന:സ്ഥാപിച്ചത്. അങ്ങനെ സോവിയറ്റു പാര്‍ട്ടിയുമായി ഊഷ്മള ബന്ധം പുന:സ്ഥാപിച്ച ഘട്ടത്തില്‍ ഗോര്‍ബച്ചേവിന്റെ പരിഷ്‌ക്കരണ … Continue reading

കോളം

ഈ പീഡനം തുടരുമോ മരണം വരെ ? – കെ എം ഷാജഹാന്‍

“ശ്രീരാമന്റെ വനവാസ കാലം പോലെ 14 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് സി പി എം നിഷേധിച്ച നീതി അനുവദിക്കപ്പെട്ടിരിക്കുന്നത്. ഈ മുതിര്‍ന്ന ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന് നീതി നിഷേധിക്കാന്‍ സി പി എം ഇക്കാലത്തിനുള്ളില്‍ നടത്തിയ വഴിവിട്ട ശ്രമങ്ങള്‍ക്ക് അതിരില്ല. കേസ് വാദത്തിനു വക്കുമ്പോള്‍ മനപൂര്‍വം ഹാജരാകാതെ നീട്ടിക്കൊണ്ടു പോയതിനെതിരെ ഒന്നിലധികം തവണ ഹൈക്കൊടതിക്ക് തന്നെ ഇടപെടേണ്ടി വന്നു. അവസാനം കേസ് 3 മാസങ്ങള്‍ക്കകം തീര്‍ക്കണമെന്ന് ഹൈക്കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കൊല്ലം … Continue reading

കോളം

അവതാരിക : ഏകാധിപതികള്‍ അര്‍ഹിക്കുന്നത്

“1960-കളുടെ  തുടക്കത്തില്‍ ബരലിന്‍ മതില്‍ സംബന്ധിച്ച വിവാദം കമ്മ്യൂണിസ്റ്റു വിരുദ്ധ ചുഴലിക്കാറ്റായി ഇന്ത്യയിലടക്കം ആഞ്ഞടിച്ചു.  അപ്പോഴാണ് പൂര്‍വ്വ ജര്‍മ്മനിയുടെ രാഷ്ട്രപതിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ  വാള്‍ട്ടര്‍ ഉള്‍ബ്രിറ്റ് ഇന്ത്യയില്‍നിന്നും ഒരു പത്രലേഖകനെ ബര്‍ലിനിലേക്കു ക്ഷണിച്ചത്.  കേരള പാര്‍ട്ടിയുടെ അംഗീകാരത്തോടെ  പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ്  കുഞ്ഞനന്തന്‍നായരെ നിയോഗിച്ചു.  അങ്ങനെയാണ് പുളിയാങ്കോടന്‍  കല്ല്യാട്ട് കുഞ്ഞനന്തന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരായി കടലുകള്‍ക്കക്കരെയും ഇക്കരെയും പരിചിതനായത്…” മുഴുവന്‍ വായിക്കുക… Continue reading