കോളം / ശേഷംവഴിയേ

Launching Modi to power orbit Retrieving VS, Pinarayi later കേരളത്തില്‍നിന്ന് രണ്ടു അധികാര താരോദയങ്ങള്‍

 കേരളത്തിലെ രണ്ടു വ്യത്യസ്ത വേദികളില്‍  വ്യാഴാഴ്ച ഭരണാധികാരം ലക്ഷ്യം വെയ്ക്കുന്ന രണ്ടു താരോദയങ്ങളുണ്ടായി.  ഒന്ന്, പ്രധാനമന്ത്രിയാകാന്‍ നേരത്തെ ഒരുങ്ങിയിറങ്ങിയ  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ.  മറ്റൊന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിക്കഴിഞ്ഞ പിണറായി വിജയന്റെ. താനിനി പ്രധാനമന്ത്രിസ്ഥാനത്തേക്കില്ലെന്ന്  കാലാവധി കഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെ  മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.  ലോകസഭാ പൊതുതെരഞ്ഞെടുപ്പു വിളിപ്പാടകലെമാത്രം.  എന്നാല്‍ സാങ്കേതികമായി  കേരള നിയമസഭാ തെരഞ്ഞെടുപ്പിന്  രണ്ടരവര്‍ഷം ബാക്കിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപണങ്ങളുടെ കുത്തൊഴുക്കില്‍  വൈക്കോല്‍തുരുമ്പിലാണ് പിടിച്ചുനില്‍ക്കുന്നത്.  ഉമ്മന്‍ചാണ്ടി മാറിയാലും ഇല്ലെങ്കിലും പിണറായി വിജയനും പാര്‍ട്ടിയും  … Continue reading

ഇടതുപക്ഷം / കോളം / മംഗളം

P.B Commission: Mission for fact finding or conciliation? പി.ബി കമ്മിഷന്റെ വരവും പോക്കും

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുതന്നെ നയിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ വെള്ളിയാഴ്ച കേരളത്തിലെത്തുകയാണ്.  സി.പി.എമ്മിന്  ചരിത്രപരമായി പ്രാധാന്യമുള്ള ഒരു നിയോഗമാണിത്.  ആ നിലയ്ക്ക് ചരിത്രപരമാക്കേണ്ട  ആ ദൗത്യം നിര്‍വ്വഹിക്കാന്‍ കമ്മിഷന് സാധിക്കുമോ എന്ന നിരീക്ഷണവും അനിവാര്യമാകുന്നു. എന്തുകൊണ്ട് ചരിത്രപരം?    ഇതുപോലൊരു ഉന്നതതല പാര്‍ട്ടി കമ്മിഷനെ സംഘടനാ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍  സി.പി.എമ്മിന്റെ 49 വര്‍ഷ  ചരിത്രത്തില്‍     നിയോഗിക്കേണ്ടി വന്നിട്ടില്ല.  അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാലഘട്ടംകൂടി ചേര്‍ത്ത് പരിശോധിച്ചാല്‍ കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിനിടയിലും  അങ്ങനെ രേഖപ്പെടുത്തിയതായി അറിവില്ല. ആ നിലയ്ക്ക് … Continue reading

കോളം / ജനശക്തി

Stalin – Mao Zedong meetings: The Secret Records speak സ്റ്റാലിന്‍ – മാവോ കൂടിക്കാഴ്ച: രഹസ്യരേഖകള്‍ പറയുന്നത്

  63 വര്‍ഷങ്ങള്‍ക്കുമുമ്പാണ്  ലോക ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് അതികായരും ഭരണാധികാരികളുമായ  ജോസഫ് സ്റ്റാലിനും മാവോ സെ ദോങ്ങും  ചരിത്രം കുറിച്ച രണ്ടുകൂടിക്കാഴ്ചകള്‍ നടത്തിയത്.  മുപ്പത്തേഴു ദിവസങ്ങള്‍ക്കിടയില്‍ രണ്ടു ഘട്ടങ്ങളിലായിരുന്നു അത്.  1949 ഡിസംബര്‍ 16-ന്  ആദ്യ കൂടിക്കാഴ്ച മോസ്‌ക്കോവില്‍ നടന്നു. ചൈനയിലെ ജനകീയ – ജനാധിപത്യ റിപ്പബ്ലിക്കിന്റെ  ചെയര്‍മാന്‍കൂടിയായ മാവോ ആദ്യവട്ടം ഒറ്റയ്ക്കായിരുന്നു സ്റ്റാലിനുമായി സംഭാഷണം നടത്തിയത്.  മൊളോട്ടോവ്,  മലങ്കോവ്, മികോയന്‍, വിഷിന്‍സ്‌കി, റോഷ്ചിന്‍, ഫെഡറെങ്കോ, മാവോ സെദോങ്, ചൗ എന്‍ ലായ്, ലി ഫു-ചുന്‍, വാന്‍ … Continue reading

കോളം / ശേഷംവഴിയേ

M N Vijayan, foreign funding Franke and Thomas Issac വീണ്ടും ഫ്രാങ്കിയും വളര്‍ത്തുമൃഗങ്ങളും

“റിച്ചാര്‍ഡ് ഫ്രാങ്കിയ്ക്ക്  അമേരിക്കന്‍ ചാരസംഘടനയായ  സി.ഐ.എയുമായി ബന്ധം ആരോപിക്കുന്നവര്‍ വിവരദോഷികളാണ്.  കുറച്ച് വട്ടന്മാരാണു ഫ്രാങ്കിയ്ക്ക് സി.ഐ.എ ബന്ധം ആരോപിക്കുന്നത്.  ഇതിനെതിരെ കുറ്റാരോപിതന്‍ തന്നെ തെളിവു നല്‍കേണ്ട അവസ്ഥയാണുണ്ടായത്.  എനിക്കും ഫ്രാങ്കിയ്ക്കുമെതിരായ ആരോപണങ്ങള്‍ കേരളം തള്ളിയതാണ്.” – തോമസ് ഐസക് – 20-9-2013 ഒരു പതിറ്റാണ്ടിലേറെക്കാലത്തെ വനവാസത്തിനുശേഷം അമേരിക്കയിലെ വിവാദ മൗണ്ട്ക്ലയര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്രജ്ഞനും ഗവേഷകനുമായ റിച്ചാര്‍ഡ് ഫ്രാങ്കി ഭാര്യ ബാര്‍ബറയ്‌ക്കൊപ്പം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു.  ഒപ്പം വിവാദത്തിലായ ഡോ. തോമസ് ഐസക്കും.  കേരളത്തിലെ  സഹകരണ മേഖലയെ സംബന്ധിക്കുന്ന … Continue reading