Thettayil episode and LDF Morality തെറ്റയിലിന്റെ തെറ്റിന്റെ വഴിയില്‍തന്നെ മറ്റെല്ലാവരും

 ജോസ് തെറ്റയിലിനു മാത്രമല്ല തെറ്റിയത്.  അദ്ദേഹം നേതാവായ ജനതാദള്‍ എസ്സിനും എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹം അംഗമായ എല്‍.ഡി.എഫ് നിയമസഭാ കക്ഷിക്കും എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എം നേതൃത്വത്തിനും തെറ്റുപറ്റി.  കേരളത്തില്‍ മന്ത്രിമാരായിരുന്ന  പലര്‍ക്കുമെതിരെ ലൈംഗിക പീഢന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.  അവര്‍ രാജിവെയ്‌ക്കേണ്ടി വന്നിട്ടുമുണ്ട്.  തെറ്റയില്‍ എം.എല്‍.എ മാത്രം ആയതുകൊണ്ട്  രാജിവെയ്‌ക്കേണ്ടതില്ല എന്ന നിലപാട് തെറ്റാണ്.  ഇതിലും വലിയ ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ്  തെറ്റയിലിനെ  ന്യായീകരിക്കാന്‍ ശ്രമിച്ച സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം പരിതാപകരമായി.  തത്വാധിഷ്ഠിതമായ… Read More Thettayil episode and LDF Morality തെറ്റയിലിന്റെ തെറ്റിന്റെ വഴിയില്‍തന്നെ മറ്റെല്ലാവരും

Is Kerala through Gillettin Democracy? നിയമസഭ ജനാധിപത്യത്തിന്റെ ബലിക്കല്ലോ?

നിയമസഭയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പും അഭിപ്രായവും താഴേക്കു പോകുകയാണെന്ന മുന്നറിയിപ്പു നല്‍കിയത് അധ്യക്ഷ വേദിയിലിരുന്ന് ബഹുമാനപ്പെട്ട സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ്.  ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടത്തല്ലിന്റെ വക്കിലെത്തിയ ജൂണ്‍ 20-നായിരുന്നു അത്.  സഭയില്‍ നടന്നതൊന്നും ആശാസ്യമല്ലെന്നു പറഞ്ഞ സ്പീക്കര്‍ ഇങ്ങനെ തുടര്‍ന്നു: ‘ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ നാം കാണുന്നില്ല.  കേരളം വെള്ളക്കെടുതിയിലാണ്.  ഏതു സമയത്തും നിലംപതിക്കാവുന്ന വീടുകളില്‍ ഭയപ്പാടോടെ ഉറങ്ങുന്ന സഹോദരങ്ങളെക്കുറിച്ച് നാം ആരും ഓര്‍മ്മിക്കുന്നില്ല.  നമ്മുടെ  മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍ തെറ്റു പറ്റുന്നു എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.’ … Read More Is Kerala through Gillettin Democracy? നിയമസഭ ജനാധിപത്യത്തിന്റെ ബലിക്കല്ലോ?

Kerala Governmental fraud and mischief deepens വിവാദ പ്രളയത്തില്‍നിന്ന് വായിച്ചെടുക്കേണ്ടത്

ഹിമാലയ പാര്‍ശ്വത്തിലെ കേദാര്‍നാഥ് ക്ഷേത്രനഗരി കുത്തിയൊലിച്ചുപോയതുപോലെ സോളാര്‍തട്ടിപ്പിന്റെ വിവാദ പ്രളയത്തില്‍ ഉമ്മന്‍ചാണ്ടി ഗവണ്മെന്റും  നിയമസഭാ സമ്മേളനവുമൊക്കെ തകര്‍ന്ന് ഒഴുകിപ്പാകാതിരിക്കാന്‍  സാഹസപ്പെടുകയാണ്.  പ്രളയത്തിനു നടുക്ക് കാലിട്ടടിക്കുന്നത് മുഖ്യമന്ത്രിതന്നെ. പതിവുപോലെ ഭരണ – പ്രതിപക്ഷം  പ്രചണ്ഡമായ പ്രചാരണത്തിന് ജനങ്ങളിലേക്കിറങ്ങുകയാണ്.  തിങ്കളാഴ്ച നിയമസഭയ്ക്കു മുമ്പിലേക്കുള്ള എല്‍.ഡി.എഫ് മാര്‍ച്ചോടെ  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  രാജിവരെ സമരം എന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം തുടക്കം കുറിക്കും.  പിണങ്ങിയും പിരിയാനും നില്‍ക്കുന്ന ചില ഘടകകക്ഷികളെയടക്കം  പങ്കെടുപ്പിച്ചുചേര്‍ന്ന  യു.ഡി.എഫിന്റെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും യോഗങ്ങള്‍ പ്രതിപക്ഷത്തിന്റെ  മുഖ്യമന്ത്രിക്കെതിരായ  ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് … Read More Kerala Governmental fraud and mischief deepens വിവാദ പ്രളയത്തില്‍നിന്ന് വായിച്ചെടുക്കേണ്ടത്

The transparency wall of Kerala Governance collapsed തകര്‍ന്നു വീണത് സുതാര്യ കേരളം

” I would like my people to see what happens in my office.  My agenda is to provide a completely transparent and efficient administration to the people of the state”  – OOmmen Chandy, Kerala C. M.  24-7-2011  Times of India         മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പുതിയ ഗവണ്മെന്റിന്റെ ലക്ഷ്യവും പദ്ധതിയുമായി പ്രഖ്യാപിച്ച സുതാര്യകേരളമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുമുമ്പില്‍ തകര്‍ന്നുടഞ്ഞു വീണിരിക്കുന്നത്. … Read More The transparency wall of Kerala Governance collapsed തകര്‍ന്നു വീണത് സുതാര്യ കേരളം