കോളം

കുറ്റവും ശിക്ഷയും തെറ്റും തിരുത്തും

കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരള ഭാഷയ്ക്ക് വലിയ പദസമ്പത്ത് സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് ക്യാപിറ്റല്‍ പണീഷ്‌മെന്റ്. ബ്രിട്ടീഷ് ഭരണകാലംതൊട്ട് വധശിക്ഷ സംബന്ധിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള ഇംഗ്ലീഷ് പദങ്ങളാണിവ. അതു മലയാളക്കരയെ ഇപ്പോള്‍ സി.പി.എമ്മിന്റെ പുതിയ സാംസ്‌ക്കാരിക- രാഷ്ട്രീയാവസ്ഥയുടെ ശബ്ദാനുഭവമാക്കുന്നു. സമൂഹമണ്ഡലത്തിലെ പൊതുപദമായി മാറ്റിയിരിക്കുന്നു. സി.പി.എമ്മിന്റെ സ്ഥാപക നേതാവായ വി.എസ് അച്യുതാനന്ദന് രാഷ്ട്രീയ വധശിക്ഷ നല്‍കണമെന്ന പാര്‍ട്ടിയിലെ പുത്തന്‍ തലമുറക്കാരന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരത്തെ പ്രതിനിധീകരിക്കുന്നു. വി.എസിനെ പാര്‍ട്ടി പുറത്താക്കുമോ, വി.എസ്തന്നെ പാര്‍ട്ടിക്കു പുറത്തുപോകുമോ, പുതിയ … Continue reading

കോളം / ശേഷംവഴിയേ

ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന കേരളം

ബംഗളുരുവില്‍നിന്ന് വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുംവിധം അസം അടക്കമുള്ള ഉത്തര – പൂര്‍വ്വ സംസ്ഥാനങ്ങളിലേക്ക് ജീവനുംകൊണ്ടോടാന്‍ റെയില്‍വെ സ്റ്റേഷനില്‍ കടല്‍പോലെ ഇരമ്പിയെത്തുന്ന അഭയാര്‍ത്ഥി പ്രവാഹം. കേരളത്തിന്റെ വനവും നദികളും ഭൂമിയുമെല്ലാം ഭൂമാഫിയകള്‍ക്കും വന്‍കിട ബിസിനസ്സുകാര്‍ക്കും പതിച്ചുകൊടുക്കാനുള്ള രഹസ്യവും പരസ്യവുമായ സര്‍ക്കാര്‍ നീക്കം. രാജ്യത്താകെ ജീവിക്കാനാവാത്തവിധം ജനങ്ങളുടെ ജീവിതം ഇനിയും ദുഷ്‌ക്കരമാക്കുന്ന കേന്ദ്രത്തിന്റെ ഭരണനടപടികള്‍. ഇതൊക്കെ ആയിരം എ.കെ.ജിമാരെ കേരളവും ഇന്ത്യയും ആവശ്യപ്പെടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധി ഘട്ടമാണ്. എന്നാല്‍ നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികളും അവരുടെ മുന്നണിയും ഏതോ മായാലോകത്താണ്. അങ്ങനെയും … Continue reading

കോളം / ശേഷംവഴിയേ

മനുഷ്യജീവന്‍ നിസ്സാരമാകുമ്പോള്‍

                        കശ്മീരിലെ 16 കാലാള്‍പ്പട യൂണിറ്റിന്റെ കാവല്‍പുരയില്‍ സ്വന്തം ജീവനെടുത്ത മലയാളി ജവാന്റെ വെടിയൊച്ചയില്‍ രാജ്യത്തിനൊരു സന്ദേശമുണ്ട്. പൗരന്റെ ജീവിതത്തിന് ബഹുമാന്യത നല്‍കുന്ന നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ പട്ടാള നിയമത്തിന്റെ കനത്ത ബൂട്ട് ചവുട്ടി ഉരയുമ്പോഴുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ നിരാശയുടെയും നിസ്സഹായതയുടെയും സന്ദേശം. അതില്‍ പൊതിഞ്ഞ മുറിവേറ്റ ആത്മാഭിമാനത്തിന്റെ അവസാനത്തെ പിടച്ചിലിന്റെ നേരിയ ഞരക്കം. അതുതന്നെയാണ് ഓണാഘോഷത്തിന് ഒരുങ്ങിനില്‍ക്കുന്ന ജന്മനാട്ടിലേക്ക് എത്തിച്ച അരുണിന്റെ ഒരിക്കലും ഇനി ചലിക്കാത്ത മരവിച്ച ചുണ്ടുകളും അമ്മയടക്കമുള്ള പ്രിയപ്പെട്ടവരോട് പറയാന്‍ ബാക്കിവെച്ചതും. അതറിയുന്നതുകൊണ്ടാണല്ലോ അച്ചടക്കത്തിന്റെ … Continue reading

കോളം / ശേഷംവഴിയേ

കൊലക്കേസ് പ്രതിക്ക് ഒരു ഹര്‍ത്താല്‍

ഇവിടെ ജനങ്ങള്‍ പ്രതിഷേധിക്കുകയല്ല, സി.പി.എം ജനങ്ങളോട് പ്രതിഷേധിക്കുകയാണ്. 48 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി സി.പി.എമ്മിന്റെ ഒരു സെക്രട്ടറി കൊലക്കേസില്‍ ജയിലിലായതിന്. മൂന്നു മാസങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ ജനങ്ങള്‍ കടന്നല്‍കൂടുപോലെ ഇളകി രോഷവും പ്രതിഷേധവും ആരുടെയും ആഹ്വാനംകൂടാതെ നടത്തുമായിരുന്നു. പി. ജയരാജിനെ എന്തേ അറസ്റ്റു ചെയ്യുന്നില്ല എന്ന ചോദ്യമാണ് കഴിഞ്ഞ മൂന്നുമാസമായി കേരളത്തിലെ എല്ലാ മനുഷ്യരുടെയും മനസ്സില്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് മൂന്നു മാസം തികയുന്നതിന് ഒരു ദിവസം മുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കണ്ണൂര്‍ … Continue reading