KAZHCHA കാഴ്ച

മൈത്രേയന്റെ രണ്ടാംവരവ്‌ നിത്യചൈതന്യ യതിയുടെ ഊട്ടിയിലെ ഗുരുകുലത്തില്‍നിന്ന് ആത്മീയലോകം വെടിഞ്ഞ് എ.കെ.ജി സെന്ററിലും ഡി.വൈ.എഫ്.ഐ മുഖപത്രമായ ‘യുവധാര’യുടെ പത്രാധിപ പദവിയിലും എത്തിയ യുവാവായിരുന്നു മൈത്രേയന്‍.  പിന്നീട് ലൈംഗിക തൊഴിലാളികളുടെ സംഘാടകനായി, ഗൃഹസ്ഥനായി പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായി.  12 വര്‍ഷത്തെ നിശബ്ദതയ്ക്കുശേഷം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിനുവേണ്ടി താഹ മാടായിയോട് സംസാരിക്കുന്നു.  രാഷ്ട്രീയം സംബന്ധിച്ച മൈത്രേയന്റെ പുതിയ നിലപാടുകള്‍ അഭിമുഖത്തില്‍നിന്ന് : “മാര്‍ക്‌സിസത്തെയും പാര്‍ട്ടിയെയും ഞാന്‍ കൂട്ടിക്കുഴയ്ക്കുന്നില്ല.  ലോകത്ത് മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ടായിരുന്നു.  അതിന്റെ എക്‌സര്‍സൈസിലാണ് പിഴച്ചത്.  മാര്‍ക്‌സിസത്തിന്റെ പ്രാക്ടീസ് തുടങ്ങുമ്പോള്‍, അത്… Read More KAZHCHA കാഴ്ച

US President and the wall മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടി ഡൊണാള്‍ഡ് ട്രംപ്

മനുഷ്യഹൃദയങ്ങളെ വിഭജിച്ചുകൊണ്ട് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള ഭരണ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. 1989ല്‍ ബര്‍ലിന്‍മതില്‍ തകര്‍ത്തതിനുശേഷം ലോകത്താദ്യമായി അമേരിക്കയുടെ ഭാഗത്തുനിന്നുതന്നെ ഈ നീക്കം. അതിന്റെ 75 ഇരട്ടി ദൈര്‍ഘ്യമുള്ള ഒരു വന്‍മതില്‍ മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ നിര്‍മ്മിക്കാന്‍.  ഒരുമാസംകൊണ്ട് അതിന്റെ പ്ലാനടക്കമുള്ള ഒരുക്കങ്ങളും തുടര്‍ന്ന് മതിലിന്റെ നിര്‍മ്മാണവും ആരംഭിക്കാനാണ് ഉത്തരവ്. മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്ക് എല്ലാതരത്തിലുള്ള കടന്നുകയറ്റവും പഴുതടച്ച് തടയുന്നതിനുള്ളതാണ് മതില്‍.  നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, ക്രിമിനല്‍ കുറ്റവാളികളുടെ നുഴഞ്ഞുകയറ്റം തുടങ്ങിയവ പ്രതിരോധിക്കാനെന്ന്  തെരഞ്ഞെടുപ്പ്… Read More US President and the wall മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടി ഡൊണാള്‍ഡ് ട്രംപ്

M A Baby walks backwards ടി.പി വധം: ബേബിയുടെ പിന്‍നടത്തം

പുതിയ ലക്കം ‘മാതൃഭൂമി’ ആഴ്ചപ്പതി(പുസ്തകം 94, ലക്കം 44)പ്പില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമായുള്ള അഭിമുഖം കെ. വേണുവിന്റെയും നക്‌സലിസത്തിന്റെയും കേരളത്തിലെ വലിയ പിന്‍നടത്തത്തെക്കുറിച്ചാണ്. അതിനിടയില്‍ ബേബി ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘ആരെയെങ്കിലും ആസൂത്രണം നടത്തി ആക്രമിച്ചു കൊല്ലുന്നവര്‍ക്ക് സി.പി.എമ്മില്‍ തുടരാനാവില്ല. ടി.പി ചന്ദ്രശേഖരന്റെ വധമാണ് ഇതിനുദാഹരണം. അതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗത്തെ ഞങ്ങള്‍ പുറത്താക്കി. ഇനി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരും പാര്‍ട്ടിക്കു പുറത്തായിരിക്കും.’ പേജ് 19. ബേബിയുടെ വാക്കുകള്‍… Read More M A Baby walks backwards ടി.പി വധം: ബേബിയുടെ പിന്‍നടത്തം

THE MURDER POLITICS OF KANNUR IN CROSS ROADS കൊലക്കത്തി താഴെവെപ്പിച്ചില്ലെങ്കില്‍

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയുടെയും പ്രതിച്ഛായയുടെയും മുഖത്തേക്ക് ചുടുചോര തെറിപ്പിച്ച് ബി.ജെ.പിക്കാരനായ ഒരു യുവാവിന്റെ ജീവന്‍കൂടി കണ്ണൂരില്‍ എടുത്തു.  കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമാണ് കണ്ണൂര്‍.  അതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കശാപ്പുരാഷ്ട്രീയത്തിന്റെ മറ്റൊരു ഇരയായി ഒരു സി.പി.എം പ്രവര്‍ത്തകനും കോഴിക്കോട്ട് ഇതേദിവസം മരണപ്പെട്ടു.  ഇരുപക്ഷത്തിനും ചോരക്കളി തുടരാന്‍ ഈ രണ്ടു മരണങ്ങളും ന്യായീകരണമായി. പകരത്തിനുപകരമെന്ന രാഷ്ട്രീയ കൊലപാതക പരമ്പരയോട് ജനാധിപത്യ വിശ്വാസികളും സമാധാനം ആഗ്രഹിക്കുന്നവരും വിഫലമായി തുടരുന്ന  പ്രതികരണങ്ങളുടെ കണ്ണീരും ചോരയും പുരണ്ട ഒരു… Read More THE MURDER POLITICS OF KANNUR IN CROSS ROADS കൊലക്കത്തി താഴെവെപ്പിച്ചില്ലെങ്കില്‍