The transformation of Pinarayi Govt. ഇവിടെ ഭരണപരിഷ്‌ക്കാരം പോകുന്നപോക്ക്

പിണറായി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തിനു പിറകെ അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികംകൂടി കടന്നുപോയപ്പോള്‍ സംസ്ഥാന ഭരണത്തിന്റെ അവിശ്വസനീയവും അസാധാരണവുമായ മുഖമാണ് വെളിപ്പെടുന്നത്. തടവുശിക്ഷ അനുഭവിക്കുന്ന വാടകക്കൊലയാളി ജയിലില്‍നിന്ന് വിദേശത്തുപോലും ‘ക്വട്ടേഷനെ’ടുക്കുന്നു. തടവുപുള്ളികളും മയക്കുമരുന്നു മാഫിയകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ജയില്‍ഭരണം നടത്തുന്നു. അടിയന്തരാവസ്ഥയില്‍ നടത്തിയ […]

Read Article →

വന്നവഴി (മൂന്ന്) VANNAVAZHI III

മനുഷ്യനെ സ്‌നേഹിച്ചും ബഹുമാനിച്ചും മനുഷ്യനെ സ്‌നേഹിക്കുക, ബഹുമാനിക്കുക, പൂര്‍ണ്ണതയിലേക്കു വളരാന്‍ അവന്‍ ചെയ്യുന്ന ശ്രമങ്ങളില്‍ ഹൃദയപൂര്‍വ്വം പങ്കുകൊള്ളുക, അതിനു വിലങ്ങുതടിയായി നില്‍ക്കുവരെ വെറുക്കുക, അവരെ തകര്‍ക്കാന്‍വേണ്ടി കഴിയുതൊക്കെ ചെയ്യുക. ബാല്യകാലത്തെനിക്കു കിട്ടിയ വിദ്യാഭ്യാസവും അന്നത്തെ നമ്മുടെ നാടിന്റെ പരിതസ്ഥിതിയും രണ്ടുവിധത്തിലാണ് എന്റെ […]

Read Article →

When Draculas reign Kerala കെട്ടുനാറുന്ന കേരളം

കേരളമിപ്പോള്‍ ഓക്കാനിപ്പിക്കുംവിധം കെട്ടുനാറുകയാണ്. പിഞ്ഞാണം വീണു തകരുംപോലെ കാത്തുസൂക്ഷിച്ചുപോന്ന മൂല്യങ്ങള്‍ വീണുടയുന്നത് ഞെട്ടലുണ്ടാക്കുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പിടച്ചിലായിക്കൂടി അതു മാറുന്നു. അചിന്ത്യമായ ക്രൂരതയുടെയും അശ്ലീലത്തിന്റെയും താണ്ഡവ കാഴ്ചകളായി അതു വ്യാപിക്കുന്നു. ഈ ദുര്‍ഗന്ധം കേരളത്തിന്റെ പൊതുജീവിതത്തിന്റെയും ഭരണ മണ്ഡലത്തിന്റെയും അന്തരാളത്തില്‍നിന്നു പൊട്ടി […]

Read Article →

വന്നവഴി (രണ്ട്) VANNAVAZHI II

അടിമകള്‍ ഉടമകളായത് ഉത്തരകേരളത്തിലെ കര്‍ഷക പ്രവര്‍ത്തനങ്ങളും കാര്‍ഷിക സമരങ്ങളും വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു വേണ്ടിയുള്ളതും വൈവിധ്യപൂര്‍ണ്ണവും ബഹുമുഖവുമായ ചൂഷണ സമ്പ്രദായങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ളതുമാകുന്നു. കാര്‍ഷികപ്രശ്‌നങ്ങളെ അവരുടെ ഇടയില്‍ചെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പഠിക്കുകയും വിലയിരുത്തുകയും നിലവിലുള്ള സാഹചര്യങ്ങളെയും പരിത:സ്ഥിതിയേയും മുന്‍നിര്‍ത്തി പോംവഴി കണ്ടുപിടിക്കുകയും അവ […]

Read Article →

The ‘milavat’ economic foundation of India വളര്‍ച്ചാനിരക്കിന്റെ കള്ളക്കണക്ക് പറയുന്നത്

ഊതിപ്പെരുപ്പിച്ചതാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്കെന്ന വെളിപ്പെടുത്തല്‍ ഒരസാധാരണ സ്ഥിതിവിശേഷത്തിനുമുമ്പിലാണ് രാജ്യത്തെ നിര്‍ത്തുന്നത്. അതിവേഗം വളരുന്ന സാമ്പത്തികാവസ്ഥയാണ് നമ്മുടേതെന്ന ഔദ്യോഗിക കണക്കിന്റെ അടിയാണ് വലിച്ചു പൊളിച്ചിരിക്കുന്നത്. വളര്‍ച്ചാനിരക്ക് 7 ശതമാനത്തിനുപകരം 4.5 ശതമാനം മാത്രമാണെന്നും 2.5 ശതമാനം കണക്കില്‍ വെള്ളം ചേര്‍ത്തിയതാണെന്നുമാണ് വെളിപ്പെടുത്തുന്നത്. അതാകട്ടെ […]

Read Article →

Chief Minister blames people’s verdict? മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പുവിധിയും

ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനവിധി തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതിന്റെ വസ്തുതയും പ്രത്യാഘാതവും മനസിലാക്കാതെയാണെന്ന് വിശ്വസിക്കട്ടെ. രാഷ്ട്രീയ പ്രബുദ്ധതയുടെ നാടായി ലോകം അംഗീകരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല. പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയത് […]

Read Article →

The other side of Modi’s preaching പ്രധാനമന്ത്രി പറയുന്നതും രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും

രണ്ടാമതും അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ആദ്യമായി വന്ന പ്രധാനമന്ത്രി മോദി പറഞ്ഞ കാര്യങ്ങള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. മോദിയുടെ ക്ഷേത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച അഭിനന്ദന സമ്മേളനത്തില്‍ മോദിതന്നെ പറഞ്ഞു: പരാജയപ്പെട്ടിടത്ത് എന്തിനാണ് നന്ദിപറയാന്‍ മോദി […]

Read Article →

വന്നവഴി VANNAVAZHI

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിധി വന്നപ്പോള്‍ മോദി ഗവണ്മെന്റിന്റെ തിരിച്ചുവരവിന്റെ വന്‍ വിജയാരവത്തേക്കാള്‍ ഞെട്ടലുണ്ടാക്കിയത് കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ 20 സീറ്റില്‍ 19ഉം നഷ്ടപ്പെട്ട തകര്‍പ്പന്‍ പരാജയമായിരുന്നു. കോണ്‍ഗ്രസിലെ അറിയപ്പെടുന്ന വാഗ്മിയും രാഷ്ട്രീയാധ്യാപകനുമായ ഒരു മുതിര്‍ന്ന നേതാവ് തികഞ്ഞ ആശങ്കയോടെയാണ് ചോദിച്ചത്: […]

Read Article →

Amit Shah tightens grip over the Govt. കയ്യടക്കിത്തുടങ്ങി

കേന്ദ്ര മന്ത്രിസഭാ സമിതികളുടെ പുന:സംഘടനയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഒരു തുടക്കംമാത്രമാണ്. ആഭ്യന്തരമന്ത്രിയായി കേന്ദ്രസര്‍ക്കാറില്‍ എത്തിയ അമിത്ഷാ ഭരണയന്ത്രം കയ്യടക്കുന്നതിന്റെ തുടക്കം. ആ നീക്കം സൃഷ്ടിക്കുന്ന വൈരുദ്ധ്യം ഇനിയും മൂര്‍ച്ഛിക്കുമെന്നതിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘അദൃശ്യപ്രധാനമന്ത്രി’ അമിത്ഷായും കേന്ദ്രഭരണം […]

Read Article →

After the Modi’s conquer രാജ്യം മോദി കീഴടക്കിയപ്പോള്‍

ഐറ്റം ഒന്ന് അതായത് ഇത്തവണ മുന്നൂറിലേറെ സീറ്റുകള്‍, വീണ്ടും ഒരിക്കല്‍കൂടി മോദി അധികാരത്തില്‍ എന്ന് ഭാഷാന്തരം. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയാകെ ഗലികളിലും വീഥികളിലും നാമജപംപോലെ ബി.ജെ.പിയും സംഘ് പരിവാറും ഉരുവിട്ട മുദ്രാവാക്യമായിരുന്നു ഇത്. നിലവിലുള്ള ബി.ജെ.പി എം.പിമാരോടുള്ള ജനങ്ങളുടെ പ്രതിഷേധം […]

Read Article →

Election did not Unite India മോദി വന്നിട്ടും അകലങ്ങളില്‍ തന്നെ ഇന്ത്യ

മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ അമിത്ഷാ ആഭ്യന്തര മന്ത്രിയായെന്ന വാര്‍ത്ത രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കി. ഗുജറാത്തില്‍ മുഖ്യമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ചേര്‍ന്ന ഭരണകാലത്ത് ഉണ്ടായ വര്‍ഗ്ഗീയ കലാപങ്ങളും ഏറ്റുമുട്ടല്‍ കൊലകളും ആള്‍ക്കൂട്ട ആക്രമണങ്ങളും ജനമനസ്സില്‍ […]

Read Article →