കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

RSS tightens its hold on Indian polity ബിഹാറിലെ മഹാ അട്ടിമറി

രാഷ്ട്രീയ സ്വയം സേവക് സംഘ്‌പോലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ പിടിമുറുക്കുകയുമാണ്. അവരുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയെന്ന യാഗാശ്വം ഇന്ത്യ കീഴടക്കാനുള്ള കുതിപ്പ് വേഗത്തിലാക്കുകയും. അതേസമയം നരേന്ദ്രമോദി ഗവണ്മെന്റിനും സംഘ് പരിവാറിനും എതിരായ പ്രതിപക്ഷ ഐക്യം ദുര്‍ബലമാവുകയും. മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ബിഹാറില്‍ അപ്രതീക്ഷിതമായി നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിന്റെ കൃത്യമായ സൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തെ വെല്ലുവിളിച്ചാണ് 2015ല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ മന്ത്രിസഭ ഉണ്ടാക്കിയത്. ബി.ജെ.പിമുക്ത … Continue reading

The new President and the RSS agenda  പുതിയ രാഷ്ട്രപതിയും ആര്‍.എസ്.എസ് അജണ്ടയും
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

The new President and the RSS agenda പുതിയ രാഷ്ട്രപതിയും ആര്‍.എസ്.എസ് അജണ്ടയും

ചൊവ്വാഴ്ച ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ ദളിത് മുഖം എന്നാണ്. പശുവിറച്ചി തിന്നതിനും ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിനും സംഘ് പരിവാര്‍ അനുകൂലികള്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുമ്പോള്‍ അവരുടെ ഭരണനേതൃത്വമാണ് ഇങ്ങനെ അഭിമാനിക്കുന്നത്. സ്വാതന്ത്ര്യത്തിന് ഏഴുപതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കെ.ആര്‍ നാരായണനുശേഷം മറ്റൊരാള്‍ ഈ വിഭാഗത്തില്‍നിന്ന് 65 ശതമാനം വോട്ടുകളുടെ പിന്തുണയില്‍ റായ്‌സീനാകുന്നില്‍ ഭരണഘടനയുടെ കാവല്‍ക്കാരനായി വരുന്നത് രാജ്യത്തിന് അഭിമാനകരംതന്നെ. അതേസമയം രാംനാഥ് കോവിന്ദ് … Continue reading

Torture camps widespread  in Kerala   വീണ്ടും പുലിക്കോടന്മാര്‍ ഉണ്ടാകുമ്പോള്‍
കോളം / മാതൃഭൂമി / Published

Torture camps widespread in Kerala വീണ്ടും പുലിക്കോടന്മാര്‍ ഉണ്ടാകുമ്പോള്‍

പത്രവാര്‍ത്തയില്‍നിന്ന് ആ വരികളും അതിലെ അക്ഷരങ്ങളും കണ്ണുതുറിച്ച് നില്‍ക്കുകയാണ്. അവ ഓര്‍മ്മിപ്പിക്കുന്നത് പൊലീസ് മര്‍ദ്ദനങ്ങളുടെ ഒരു ഭീകര ഭൂതകാലം. … വിനായകന്റെ നെഞ്ചിലും പുറത്തും ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. കാല്‍ നഖങ്ങളില്‍ ബൂട്ടിട്ടു ചവുട്ടി. നീട്ടിവളര്‍ത്തിയ മുടി പറിച്ചെടുത്തു… തൃശൂര്‍ വാടാനപ്പള്ളിയില്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ഏങ്ങണ്ടിയൂരിലെ തന്റെ വീട്ടില്‍ തൂങ്ങിമരിച്ച പതിനെട്ടുകാരന്‍ വിനായകന്‍. അവന്റെ നെഞ്ചിലടക്കം പൊലീസ് പതിച്ചുനല്‍കിയ മര്‍ദനമുദ്രകളെപറ്റിയുള്ള വാര്‍ത്ത വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. പുലിക്കോടന്മാര്‍ നാടുവാണ കാലം. ചെറുപ്പക്കാരുടെ നീണ്ട തലമുടിയിലും മൃദു മാംസപേശികള്‍കൊണ്ട് … Continue reading