ഹിറ്റ്‌ലറുടെ പ്രേതബാധയില്‍

ജര്‍മ്മന്‍ പാര്‍ലമെന്റായ റീച്ച്‌സ്‌റ്‌റാഗിന്  തീ വെച്ചതുപോലുള്ള,  താരതമ്യങ്ങളില്ലാത്ത വഞ്ചനയും ഗൂഢാലോചനയുമാണ്  ആലപ്പുഴയില്‍ കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം  തീവെച്ച കേസില്‍ വെളിപ്പെട്ടത്.  കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ  സ്ഥാപക ആചാര്യനായ  പി. കൃഷ്ണപിള്ളയുടെ സ്മാരകവും പ്രതിമയും കൈവിറയ്ക്കാതെ  തീവെച്ച് നശിപ്പിച്ചതിലെ പ്രതികള്‍ സി.പി.എംകാരാണെന്ന് കണ്ടെത്താനിടയാകുക.  ഹിറ്റ്‌ലറുടെ  കാല്‍പ്പാടുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന അവിശ്വസനീയമായ ചരിത്രസൃഷ്ടിക്കാണ് ഇപ്പോള്‍ കേരളം സാക്ഷിയാകുന്നത്. ചരിത്രം അതേപടിയല്ല  ആവര്‍ത്തിക്കുകയെന്ന് കാള്‍ മാര്‍ക്‌സ്  പറഞ്ഞത് എത്രയെത്ര ശരി.  കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിനെയും ആഗോള തലത്തില്‍ കമ്മ്യൂണിസത്തെയും അപമാനിക്കാനും… Read More ഹിറ്റ്‌ലറുടെ പ്രേതബാധയില്‍

KAZHCHA കാഴ്ച CPM congress Coliseum a historic blunder

 കോഴിക്കോട്ട് 2012-ല്‍ നടന്ന സി.പി.എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ  പൊതു സമ്മേളനവേദിക്ക് വത്തിക്കാനിലെ  കൊളോസിയത്തിന്റെ മാതൃക തീരുമാനിച്ചത് ആരാണ്?  പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെ   ചരിത്രപരവും ആശയപരവുമായ വങ്കത്തത്തിന്റെ കുഴിയില്‍ ചാടിക്കുകയായിരുന്നു സി.പി.ഐ.എം കേരളാ ഘടകവും അവര്‍ നിയോഗിച്ച സ്വാഗതസംഘവും.   സാമ്രാജ്യത്വത്തെ ചരിത്രപരമായും ആശയപരമായും  എതിര്‍ത്തുപോന്നതാണ്  കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പാരമ്പര്യമെങ്കിലും. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയെയും പി.ബി. അംഗങ്ങളെയും ജനങ്ങളുടെ മുമ്പില്‍ സ്ഥാനാരോഹണത്തിന് ഉപവിഷ്ടരാക്കിയത് റോമാ സാമ്രാജ്യത്വത്തിന്റെ ക്രൂരതകളുടെ പ്രതീകമായ വേദിയിലാണ്.  കൊളോസിയം എന്ന മരണത്തിന്റെ കല്‍ക്കെട്ടിന്റെ… Read More KAZHCHA കാഴ്ച CPM congress Coliseum a historic blunder

CPM-CPI ceasefire and after രാഷ്ട്രീയ ഓത്തും അന്യോന്യവും

ബ്രാഹ്മണ സമുദായത്തില്‍ വേദപഠനം നടത്തുന്നതിനെ ഓത്ത് എന്നാണു പറയുക.  ഓത്തന്മാരുടെ പ്രയോഗമിടുക്ക് പരിശോധിക്കുന്നതാണ് അന്യോന്യം.   പ്രസിദ്ധമായ  കടവല്ലൂര്‍ ക്ഷേത്രത്തിലെ വാശിയേറിയ  വാര്‍ഷിക മത്സര പരിപാടിയാണ് ഇന്നും അന്യോന്യം. അര്‍ത്ഥമറിയാതെ ഋഗ്വേദമടക്കം  വേദങ്ങളിലെ അഷ്ടകങ്ങള്‍  മന:പാഠം പഠിക്കുക. അന്യോന്യ വേദിയില്‍ പദം മുറിച്ച് മേലോട്ടും കീഴോട്ടും അമ്മാനമാടുക – നമ്പൂതിരി സമുദായത്തിലെ ഈ വേദ വിജ്ഞാന സ്വാംശീകരണത്തിന്റെ പ്രദര്‍ശന മത്സരമാണ് അന്യോന്യം.  രണ്ടിന്റെയും  നിരര്‍ത്ഥകതയെപ്പറ്റി ഇ.എം.എസ് ആത്മകഥയില്‍ തുറന്നുകാട്ടുന്നുണ്ട്. ഇ.എം.എസ് കൂടി സ്ഥാപിച്ച  സി.പി.ഐ- സി.പി.എം പാര്‍ട്ടികളുടെ നേതാക്കള്‍… Read More CPM-CPI ceasefire and after രാഷ്ട്രീയ ഓത്തും അന്യോന്യവും