കോളം / ശേഷംവഴിയേ

സി.പി.എമ്മില്‍ പ്രശ്‌നങ്ങള്‍ തീരുകയല്ല

ഉണ്ണിക്കണ്ണന്‍ വാ തുറന്നപ്പോള്‍ 14 ലോകങ്ങളുംകണ്ട് അത്ഭുതപ്പെട്ട ഒരവസ്ഥ ഉണ്ടല്ലോ. സി.പി.എം കേന്ദ്രകമ്മറ്റി കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അംഗീകരിച്ച പ്രമേയം കേരളത്തിന്റെ മുഖപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അത്തരമൊരു അവസ്ഥയാണ് ആ പാര്‍ട്ടിയെപ്പറ്റി അറിവുള്ളവര്‍ക്കൊക്കെ ഉണ്ടായത്. അത്ഭുതത്തിനുപകരം ഞെട്ടലും അമ്പരപ്പും അവിശ്വാസവും സമ്മിശ്രമായ ഒരു വികാരം. കാലം വിസ്മൃതിയിലേക്കു നയിക്കുന്ന മൊളോട്ടോവിനെയും സ്റ്റാലിനെയും സി.പി.എസ്.യു(ബി) എന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെയും ഈ ലേഖകന്‍ ഓര്‍ത്തുപോയി. 1951-ല്‍ പിളര്‍ന്ന, തകരാന്‍ പോകുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ രക്ഷിച്ച് ഏകോപിപ്പിച്ച് ഒരു … Continue reading

കോളം / ജനശക്തി

ഒടുവില്‍ സി.പി.എം വെളിപ്പെടുത്തുന്നത്

ഡല്‍ഹിയില്‍ ജൂലായ് 21, 22 തീയതികളില്‍ നടന്ന സി.പി.എം കേന്ദ്ര കമ്മറ്റിയോഗം ഇത്തവണ കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്കനടപടി എടുക്കുന്നതിനുള്ള യോഗമെന്ന നിലയില്‍ ദേശീയശ്രദ്ധപോലും അത് ആകര്‍ഷിച്ചിരുന്നു. കാരണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന് വി.എസിനെതിരെ നടപടിയെടുക്കും, ഒരുവേള പുറത്താക്കല്‍വരെ ഉണ്ടാകും. അഥവാ കേന്ദ്രനേതൃത്വം അത്രയെങ്കിലും ചെയ്തില്ലെങ്കിലും നടപടിയെടുത്താല്‍ വി.എസ്തന്നെ പുറത്തുപോകും. വേറെ പാര്‍ട്ടിപോലും രൂപീകരിക്കും. മാധ്യമ വാര്‍ത്തകളും ചാനല്‍ ചര്‍ച്ചകളും സി.പി.എം നേതാക്കളില്‍ ചിലരുടെതന്നെ പരസ്യ പ്രതികരണങ്ങളും … Continue reading

കോളം / ശേഷംവഴിയേ

വി.എസും പാര്‍ട്ടിയും

സി.പി.എം പൊളിറ്റ് ബ്യൂറോ ദില്ലിയിലെ എ.കെ.ജി. ഭവനില്‍ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴാണ് ഈ പംക്തി കുറിക്കുന്നത്. രണ്ടു വിഷയങ്ങളാണ് കേന്ദ്ര നേതൃത്വത്തിന് കൈകാര്യം ചെയ്യാനുള്ളത്. വി.എസ് അച്യുതാനന്ദനെ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍നിന്ന് പുറംതള്ളുകയോ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യുകയോ വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന പാര്‍ട്ടിയെ ഒരു കൊലയാളി പാര്‍ട്ടി ആക്കുന്നതിലേക്ക് എത്തിച്ച സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മറ്റി ഉടച്ചുവാര്‍ക്കണമെന്ന വി.എസിന്റെ ആവശ്യം. കേരള നേതൃത്വത്തിന് നിര്‍ണ്ണായക അംഗബലവും സ്വാധീനവുമുള്ള … Continue reading

കോളം / ശേഷംവഴിയേ

വിഴുങ്ങി തീര്‍ന്നില്ല ഐസ്‌ക്രീം

രാഷ്ട്രീയ കേരളത്തെ നോക്കി കാണുന്നവര്‍ക്കെല്ലാം ഒരുകാര്യം സമ്മതിക്കേണ്ടി വരും. അവസാനംവരെ പൊരുതുന്ന ഇച്ഛാശക്തിയുടെ ആള്‍രൂപമാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന്. വി.എസിനോട് പല കാര്യങ്ങളിലും അതിശക്തമായി വിയോജിക്കുന്നവര്‍പോലും ഇക്കാര്യം ശരിവെക്കും. വ്യാഴാഴ്ച സുപ്രിംകോടതി ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസിന് അനുകൂലമായി നല്‍കിയ ഉത്തരവ് നിയമപരമായ ഒരു വിജയത്തേക്കാളേറെയാണ്. 88 വയസ്സുകാരന്റെ വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയ്ക്കുള്ള ആദരവും അംഗീകാരവും കൂടിയാണത്. നിയമയുദ്ധവും ഒരു രാഷ്ട്രീയ സമരമാണെന്നുകൂടി ഇതു ബോധ്യപ്പെടുത്തുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പഴയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് രാഷ്ട്രീയ … Continue reading