കോളം

The bloody Kannur legacy ജനാധിപത്യത്തിന്റെ ചോര പൊടിയുംപോള്‍

കല്ലെറിഞ്ഞോ കത്തികൊണ്ടോ  വാടകയ്ക്ക് ആളെ വിട്ടോ അഴിമതി അവസാനിപ്പിക്കാനാവില്ല.  ജനവിശ്വാസവും പിന്തുണയും നഷ്ടപ്പെടുമ്പോഴാണ്  ജനാധിപത്യ മുഖംമൂടിക്കകത്തുനിന്ന് ചോരക്കുവേണ്ടി ദംഷ്ട്രകള്‍ പുറത്തേക്കു നീളുന്നത്.  ഇതിനെ വിളിക്കേണ്ടത് ഫാഷിസം എന്നാണ്.  ജനാധിപത്യത്തില്‍ ഒളിഞ്ഞുനില്‍ക്കുന്ന ഇത്തരം രക്തരക്ഷസുകളെയാണ് ആദ്യം തോല്‍പ്പിക്കേണ്ടത്. Continue reading

ഇടതുപക്ഷം / കോളം / മംഗളം

Humanism and the Marxist practice തോറ്റചരിത്രം കേള്‍ക്കുംപോള്‍

മാനവികതയുടെ ഏറ്റവും മഹത്തായ പ്രയോഗരൂപമാണ് മാര്‍സ്‌കിസം.  അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും നല്ല മനുഷ്യനെയും സമൂഹത്തെയും സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരുടെ പെരുമാറ്റ മാതൃകയോ? നവതിയിലെത്തിയ വി.എസ് അച്യുതാനന്ദനോട് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ കാണിച്ചത് ശരാശരി മാനുഷ്യനെ ലജ്ജിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിന്റെ വിളിപ്പാടകലെ പാര്‍ട്ടിയാസ്ഥാനത്തുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ടെലഫോണില്‍പോലും ആശംസ അറിയിച്ചില്ലെന്നാണ് മാധ്യമങ്ങളില്‍നിന്നു മനസ്സിലാകുന്നത്.  34 വര്‍ഷത്തെ ഭരണം പശ്ചിമബംഗാളില്‍ പരാജയത്തിന്റെ കുഴിയിലേക്ക് ഒലിച്ചുപോയപ്പോള്‍ കേരളത്തില്‍ ഇടതു-ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിന്റെ വക്കോളം … Continue reading

കോളം / ശേഷംവഴിയേ

V S v/s Party, V S with the people വി.എസ് – പാര്‍ട്ടി പോര് വീണ്ടും

സി.പി.എമ്മിലും അതുമായി ബന്ധപ്പെട്ട് കേരള സമൂഹത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചയാകാന്‍ പോകുന്ന രണ്ടു പ്രധാന വിഷയങ്ങളെക്കുറിച്ചാണ് ഈ പംക്തിയില്‍ എഴുതാന്‍ തുടങ്ങിയത്.  അതിനിടയ്ക്ക്  ‘വി.എസ്സിന്റെ പരാമര്‍ശങ്ങളെക്കുറിച്ച്’ എന്ന തലക്കെട്ടില്‍ ദില്ലിയില്‍നിന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു.  മൂന്നുംകൂടി ചേര്‍ത്താണ്  ഈ പംക്തിയ്ക്ക് ഇത്തവണ  തലക്കെട്ട്: വി.എസും പാര്‍ട്ടിയും തമ്മിലുള്ള പോര്  വീണ്ടും എന്ന്.   അപ്രതീക്ഷിതവും അസാധാരണവുമെന്ന് പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്ക് തീര്‍ച്ചയായും തോന്നുന്ന ഒരു സന്ദര്‍ഭത്തില്‍. ‘മാതൃഭൂമി’ ന്യൂസ് ചാനലില്‍ വ്യാഴാഴ്ച വി.എസ് നടത്തിയ  വെളിപ്പെടുത്തല്‍ അപ്പോള്‍തന്നെ … Continue reading

കോളം / ശേഷംവഴിയേ

When Police questions the Chief Minister മുഖ്യമന്ത്രിയുടെ മൊഴി

കുട്ടികളുടെ അച്ഛന്റെ പേര്‍ ഉച്ഛരിക്കാന്‍ വിഷമിക്കുന്ന ഭാര്യയുടെ  വെപ്രാളമാണ് കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ ബുധനാഴ്ച വിവശനായി കേരള ഹൈക്കോടതിയില്‍ പ്രകടിപ്പിച്ചത്.  ‘ഉത്തരവാദപ്പെട്ട ഒരാള്‍’ എന്നാണ് കോടതിക്കുമുമ്പില്‍ സര്‍ക്കാറിന്റെ  ഭരണഘടനാ വ്യവസ്ഥാപിത മുഖ്യ നിയമോപദേശകന്‍ മുഖ്യമന്ത്രിയെ പരാമര്‍ശിച്ചു  പറഞ്ഞത്.  സോളാര്‍ തട്ടിപ്പുകേസില്‍  അന്വേഷണം നടത്തുന്ന പ്രത്യേക സംഘം  ഉത്തരവാദപ്പെട്ട ഒരാളെ ചോദ്യംചെയ്തിട്ടുണ്ട് എന്ന്  എ.ജി പറഞ്ഞുകൊണ്ടിരുന്നു.  ‘ആരാണീ ഉത്തരവാദപ്പെട്ട ആള്‍’ എന്ന് കോടതി ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് അതു മുഖ്യമന്ത്രിയാണെന്ന് അഡ്വക്കറ്റ് ജനറല്‍ വെളിപ്പെടുത്തുന്നത്. സോളാര്‍ തട്ടിപ്പുകേസില്‍  അന്വേഷണസംഘം മുഖ്യമന്ത്രിയെ  … Continue reading