ഇടതുപക്ഷവും വിശുദ്ധവാതിലും The Left and the Holy Door

അസഹിഷ്ണുതയുടേയും വിഭജനത്തിന്‍റേയും ആക്രോശങ്ങളും ഭീഷണികളും ഉയരുകയാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മിതവാദികളുടെ ഇടം കൈയടക്കി വലതുപക്ഷം ഭരണകൂട അധികാരം കൈയിലാക്കി. സംശയിക്കാനില്ല,  സര്‍വ്വാധിപത്യം വാസമുറപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ബുദ്ധിജീവികളും ചരിത്രകാരന്മാരും രാജ്യത്തിന് സ്വയം സമര്‍പ്പിച്ച ശാസ്ത്രജ്ഞരടക്കം ആപത്ത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നു. അപ്പോഴും ഒരു ചോദ്യം പല കോണുകളില്‍നിന്നുമുയരുന്നു:   എവിടെ ഇന്ത്യന്‍ ഇടതുപക്ഷം?  അവരുടെ ശബ്ദമെവിടെ? ഇടതുപക്ഷവുമായി, വിശേഷിച്ച് അതിനെ നയിക്കുന്ന സി.പി.എമ്മുമായി അടുപ്പമുള്ള ചരിത്രകാരനായ കെ.എന്‍ പണിക്കര്‍തന്നെ ചോദിക്കുന്നു: വലതുപക്ഷ ശക്തികളുടെ മുന്നേറ്റത്തെ തടയുക എന്ന ചരിത്രപരമായ പങ്കുള്ള… Read More ഇടതുപക്ഷവും വിശുദ്ധവാതിലും The Left and the Holy Door

KAZHCHA കാഴ്ച

‘ഫാഷിസത്തിന്റെ നിറം കാവി മാത്രമല്ല’ സി.പി.എമ്മിനെതിരെ പ്രതിഷേധം സ്വന്തം ലേഖകന്‍ കൊച്ചി : ‘വിയോജിപ്പുകള്‍ തെരുവില്‍ വെട്ടേറ്റ് ഒടുങ്ങാത്ത നാളേക്കുവേണ്ടി… മനുഷ്യസംഗമത്തിന് ഐക്യദാര്‍ഢ്യം’  സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസംഗവേദിക്ക് മുന്നില്‍ ടി.പിയുടെ ചിത്രം പതിച്ച ഈ പ്ലക്കാര്‍ഡുകളുമായി എത്തിയവര്‍ ഫാഷിസത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിശബ്ദമായി പ്രതിഷേധിച്ചു.  ഫാഷിസത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ത്ത കൊച്ചിയിലെ മനുഷ്യസംഗമം വേദിയില്‍ ടി.പി ചന്ദ്രശേഖരന്‍ രൂപംകൊടുത്ത ആര്‍.എം.പിയുടെ യുവജനവിഭാഗം റവല്യൂഷണറി ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷനാണ് പ്രതിഷേധവുമായി സി.പി.എമ്മിനെ ഞെട്ടിച്ചത്.… Read More KAZHCHA കാഴ്ച