If appeal not favourable Kerala CM’s Resignation Inevitable അപ്പീല്‍ സഹായിച്ചില്ലെങ്കില്‍ രാജി അനിവാര്യം

വിജിലന്‍സ് കോടതിവിധി അപ്പീലില്‍  ഹൈക്കോടതിയെക്കൊണ്ട് സ്റ്റേ ചെയ്യിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടിവരും.  അത്തരമൊരു സാധ്യത സോളാര്‍കേസുതൊട്ട് പലവട്ടം ഉമ്മന്‍ചാണ്ടിയെ പിന്‍തുടര്‍ന്നതായിരുന്നു.  അതിജീവിച്ചെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വെള്ളിടിപോലെ ടൈറ്റാനിയം കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി വന്നത്. ഈ വിധി രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കിയ രണ്ട് മുന്‍ കോടതിവിധികളെ ഓര്‍മ്മിപ്പിക്കുന്നു.  എഴുപതുകളുടെ ആദ്യം  അച്യുതമേനോന്‍ ഭരണത്തില്‍ മുസ്ലിംലീഗ് മന്ത്രിയായിരുന്ന അവുഖാദര്‍കുട്ടി നഹയ്‌ക്കെതിരെ കോഴിക്കോട്ടെ ഒരു കോടതി വിധിയിലുണ്ടായ പരാമര്‍ശമാണ് ആദ്യത്തേത്.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ വിവാദമായ ലാവ്‌ലിന്‍കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട… Read More If appeal not favourable Kerala CM’s Resignation Inevitable അപ്പീല്‍ സഹായിച്ചില്ലെങ്കില്‍ രാജി അനിവാര്യം

CM, KPCC and High Command മുഖ്യമന്ത്രിയും കെ.പി.സി.സിയും ഹൈക്കമാന്റും

ഒരു നയവും രണ്ടു അധികാരകേന്ദ്രങ്ങളും  തമ്മിലുള്ള ഏറ്റുമുട്ടലാണ് ബാര്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.  മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മുതല്‍ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍വരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉയര്‍ത്തുന്ന മദ്യവിരുദ്ധ നയമാണ് തങ്ങളുടേതും  എന്നു വാദിക്കുന്നത്.  പരസ്യമായി പ്രകടിപ്പിക്കാന്‍ കഴിയാത്ത എതിര്‍പ്പ് അവര്‍ക്കാനയത്തോട് ഉണ്ടെങ്കിലും. അതുകൊണ്ടുതന്നെയാണ്  പിണറായി വിജയന്‍പോലും സര്‍ക്കാര്‍ തീരുമാനത്തെ സി.പി.എം പിന്തുണയ്ക്കുമെന്ന് സാവകാശം പ്രതികരിച്ചത്.  പ്രതിപക്ഷനേതാവും ഉപനേതാവും  കാപട്യമെന്ന്  പ്രതികരിച്ചപ്പോള്‍. സത്യസന്ധതയിലും   ആദര്‍ശത്തിലുമൂന്നിയ സമൂഹത്തിന്റെ അടിസ്ഥാന പുരോഗതിക്കുള്ള   നയനിലപാടുകള്‍ എത്ര മാറിക്കഴിഞ്ഞു.… Read More CM, KPCC and High Command മുഖ്യമന്ത്രിയും കെ.പി.സി.സിയും ഹൈക്കമാന്റും

Liquor changes politics of Kerala Parties മാറുന്നു കേരള രാഷ്ട്രീയം

പാര്‍ട്ടിക്കകത്തെയും  മുന്നണികള്‍ക്കകത്തെയും ഭിന്നതകളും പ്രതിസന്ധികളുംകൊണ്ട് രൂക്ഷമാകുന്ന രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാന്‍ മുള്ളുകൊണ്ടു മുള്ളെടുക്കുന്ന കളിയാണ് ഇപ്പോള്‍  കേരളത്തില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാര്‍ നയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ കടത്തിവെട്ടിയത്  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കെ. ആര്‍ ഗൗരിയമ്മയെ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അമ്മയാക്കിയതും  എം.എ ബേബിയും സി.പി.ഐ നേതാക്കളും ചേര്‍ന്ന് ഇടതുപക്ഷ ഐക്യ വാരാചരണത്തിന് തുടക്കമിട്ടതും മറ്റൊന്നല്ല.  വ്യക്തിപരമായും സംഘടനാപരമായും നേരിടുന്ന പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ കണ്ടെത്തുന്ന പുതിയ പ്രതിസന്ധികളുടെ രാഷ്ട്രീയ മുള്ളുകള്‍.  ഇവിടെ കളത്തിനു… Read More Liquor changes politics of Kerala Parties മാറുന്നു കേരള രാഷ്ട്രീയം

ജീര്‍ണ്ണതയുടെ പ്രവചനരേഖ Mathrubhumi weekly reviews my latest book

“ഈ പുസ്തകത്തെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയരക്തംകൊണ്ടെഴുതിയ സമകാലിക രാഷ്ട്രീയ ചരിത്രമായാണ് ഞാന്‍ കാണുന്നത്….” എന്‍.എം പിയേഴ്‌സണ്‍ എഴുതുന്നു: “അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പുസ്തകം ‘അപചയങ്ങളുടെ അടയാളങ്ങള്‍’ ഒരു പത്രപ്രവര്‍ത്തകന്റേയോ ജനപ്രിയ കോളമിസ്റ്റിന്റെയോ സര്‍ഗസംവാദം മാത്രമല്ല, അതൊരു രാഷ്ട്രീയ ജീവിതമാണ്.  ആദര്‍ശ രാഷ്ട്രീയത്തിന്റെ ഒരു ധാര്‍മ്മിക സാക്ഷ്യപത്രം.  വിജയന്‍വേട്ടയില്‍ ആരംഭിച്ച് തനിക്കുവേണ്ടി പോരാടിയ ചെറുപ്പക്കാരന് ശവക്കുഴി വെട്ടാനൊരുങ്ങുന്ന സമര്‍ത്ഥനായ നാസി തടവറയിലെ വൃദ്ധനില്‍ അവസാനിക്കുന്ന പുസ്തകം നമ്മുടെ സമൂഹത്തിനുള്ള മുന്നറിയിപ്പാണ്”  – മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ (പുസ്തകം 92… Read More ജീര്‍ണ്ണതയുടെ പ്രവചനരേഖ Mathrubhumi weekly reviews my latest book